ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയിലെ 130 കോടി ജനങ്ങളുടെയും വോട്ട് വാങ്ങിയത് അഭിനന്ദൻ വർധമാനാണ്. ഇൗ വോ ട്ടുയന്ത്രത്തിൽ കള്ളവും ചതിയുമില്ല. വെള്ളം ചേർക്കാത്ത ദേശാഭിമാനവും അർപ്പണവുമാണ് ആ ധീരസൈനികേൻറതെന്ന് വോട് ടവകാശമില്ലാത്ത ഇളംപ്രായക്കാർക്കു പോലും അറിയാം. വോട്ടവകാശമുള്ളവരിൽ 31 ശതമാനത്തിെൻറ മാത്രം പിന്തുണയുണ്ടെങ ്കിൽ കേവലഭൂരിപക്ഷം നേടാമെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്. ആത്മാർഥതക്കും നിസ്വാർഥതക്കും അഭിനന്ദ നോളം ജനപിന്തുണ കിട്ടുമെന്നു രാഷ്ട്രീയപാർട്ടികൾ പക്ഷേ, തിരിച്ചറിഞ്ഞെന്നു വരില്ല. ആകസ്മികമെങ്കിലും, ഇന്ത്യയ െ ഒരൊറ്റ വികാരമാക്കി മാറ്റാൻ അഭിനന്ദന് കഴിഞ്ഞു.
ലക്ഷണശാസ്ത്രം പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇനിയങ്ങോട് ട് ഇൗ ദേശീയ വികാരത്തെ ഞങ്ങളും നിങ്ങളും, ദേശഭക്തരും ദേശദ്രോഹികളുമായി വേർതിരിക്കുന്ന അധമവേലയാണ് ഉൗർജിതപ്പെടാ ൻ പോകുന്നത്. അഭിനന്ദൻ തെളിയിച്ച ദേശബോധത്തിൽ നിന്ന് ഭിന്നമായി, ദേശീയത മന്ത്രിച്ചും പ്രസംഗിച്ചും നെറ്റിയിലൊ ട്ടിച്ചും വോട്ടാക്കി മാറ്റുന്നതാണ് ആ അടവു ദേശഭക്ത നയം. ദേശക്കൂറിെൻറ രക്തപരിശോധന കേന്ദ്രങ്ങളായി പോളിങ് ബ ൂത്തുകളെ ലോക്സഭ തെരഞ്ഞെടുപ്പ് മാറ്റിയെന്നു വരും. പാർട്ടികൾ മാത്രമല്ല കളിക്കാർ. ദേശക്കൂറ് അളക്കുന്ന ഉപകരണങ്ങ ളുമായി ചാനൽ അവതാരകർ സ്റ്റുഡിയോ ഭരിക്കും. ഇൗയിനം ദേശീയത മുക്കിയ റൂമാലി റൊട്ടിയായി പത്രത്താൾ മാറും. സോഷ്യൽ മീഡിയ, കഷ്ടം! പറയാതിരിക്കുക തന്നെ ഭേദം. ഇതിനെല്ലാമിടയിൽ 130 കോടി വോട്ട് വാങ്ങിയ അഭിനന്ദെൻറ മനസ്സുള്ളവർ തോറ്റമ്പും.
വെടിപ്പുക തെരഞ്ഞെടുപ്പിലേക്ക്
ഇന്ത്യക്കും പാകിസ്താനുമിടയിൽ അരുതാത്തത് സംഭവിച്ചു. യഥാർഥത്തിൽ ഇനി വേണ്ടത്, അതിർത്തി ഭേദനത്തിെൻറ വീരേതിഹാസങ്ങൾ വിട്ട് ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണകർത്താക്കൾ മണ്ണിലേക്ക് ഇറങ്ങുകയാണ്. ഭീകരത നടന്നാൽ, അതിർത്തിരേഖ നോക്കാതെ പാകിസ്താെൻറ മണ്ണിൽ കടന്നുചെന്ന് പ്രഹരിക്കാനും മടിക്കില്ല, സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇന്ത്യ സ്ഥാപിച്ചു. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി തങ്ങളടെ പരമാധികാരത്തിലേക്ക് കടന്നു കയറിയാൽ തിരിച്ചടിക്കുമെന്ന് പാകിസ്താൻ കാണിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വാദമുഖങ്ങൾ രണ്ടുകൂട്ടർക്കും പറയാനുണ്ട്. അതു പറയുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. പടക്കോപ്പുകൾക്ക് നാശം വിതക്കാനും അനാഥരെ സൃഷ്ടിക്കാനും മാത്രമേ കഴിയൂ. സംഭാഷണത്തിനുള്ള വിവേകമാണ് ഇരുകൂട്ടരും കാണിക്കേണ്ടതെന്നാണ് രണ്ടു രാജ്യങ്ങളിൽനിന്നും പുറത്തുനിന്നും ഉയരുന്ന വികാരം.
ചർച്ച ഉടനടി നടപ്പുള്ള കാര്യമല്ല. യുദ്ധപ്പുക പെെട്ടന്ന് അടങ്ങിയത് അഭിനന്ദൻ വഴിയാണ്. എങ്കിലും കലുഷിതമാണ് അന്തരീക്ഷം. അതിന് അയവുവരാൻ സമയമെടുക്കും. വെടിയും പുകയുമായി കശ്മീർ പുതിയ വേദനകൾ ഏറ്റുവാങ്ങും. ദിവസങ്ങൾക്കകം ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. പുതിയ സർക്കാർ വരുന്നതുവരെ ഗൗരവ സംഭാഷണങ്ങൾക്ക് സാഹചര്യം ഒരുങ്ങില്ല. അതിർത്തി പുകഞ്ഞുനിൽക്കുമെങ്കിലും, ഇനി സൈനികമായ നീക്കങ്ങളിലൂടെ സ്ഥിതി കൂടുതൽ സങ്കീർണമാക്കാൻ ആഭ്യന്തര സാഹചര്യങ്ങൾക്കൊപ്പം, അന്താരാഷ്ട്ര സമ്മർദവും ഇന്ത്യയേയും പാകിസ്താനേയും അനുവദിക്കുന്നില്ല. എന്നാൽ, നയതന്ത്ര തലത്തിൽ പാകിസ്താനെതിരായ നീക്കം മുന്നോട്ടു കൊണ്ടുപോകാനും, തെരഞ്ഞെടുപ്പു കാലത്ത് ആഭ്യന്തരമായി വിഷയം സജീവമാക്കി നിർത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുകയെന്ന് വ്യക്തമാണ്.
നയതന്ത്രം മറുതന്ത്രം
പുൽവാമ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ, അതിെൻറ നേതാവ് മസ്ഉൗദ് അസ്ഹർ തങ്ങളുടെ രാജ്യത്തുണ്ടെന്ന് പാകിസ്താൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ, ഇതിനകം കൈമാറിയ തെളിവുകൾവെച്ച് പാകിസ്താൻ നടപടി സ്വീകരിക്കണം. മസ്ഉൗദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി യു.എൻ പ്രഖ്യാപിക്കണം എന്നിവയാണ് ഇന്ത്യ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ. ഭീകരത നേരിടാൻ മാത്രം എന്ന ഉപാധിയോടെ അമേരിക്ക നൽകിയ എഫ്16 വിമാനങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിച്ചതിെൻറ മിസൈൽ ഭാഗങ്ങൾ തെളിവായി ഉയർത്തിക്കാട്ടിയത്, സാമ്പത്തികമായും സൈനികമായും പാകിസ്താന് കൂച്ചുവിലങ്ങിടാനുള്ള സാധ്യത കണ്ടറിഞ്ഞാണ്. എഫ്16െൻറ ദുരുപയോഗം ചൂണ്ടിക്കാട്ടി മുമ്പ് അമേരിക്ക സാമ്പത്തികസഹായം തടഞ്ഞിട്ടുള്ളതും, അത്തരം എട്ട് വിമാനങ്ങൾ ആവശ്യപ്പെട്ടിട്ട് 2008ൽ ഒബാമ ഭരണകൂടം നൽകാതിരുന്നതുമായ സാഹചര്യങ്ങൾ മുന്നിലുണ്ട്. ഇന്ത്യയുടെ പരാതി മാത്രമല്ല, എഫ്16 വെടിവെച്ചിട്ടതോടെ, തങ്ങളുടെ ആയുധശേഷി ചോദ്യം ചെയ്യപ്പെട്ടതും അമേരിക്കക്ക് പരിശോധിക്കേണ്ടി വരും.
ഇന്ത്യ അതിർത്തി കടന്ന് ആക്രമിച്ചത് ഉയർത്തിക്കാട്ടുേമ്പാൾ തന്നെ, പാകിസ്താൻ കൂടുതൽ സമ്മർദത്തിലും പ്രതിരോധത്തിലുമാണ്. ഭീകരതയുടെ കാര്യത്തിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഇന്ത്യയോട് കൂടുതൽ ചേർന്നുനിൽക്കുന്നു. കഴിഞ്ഞ കാലത്തേതിൽനിന്ന് വ്യത്യസ്തമായി പാകിസ്താനേക്കാൾ ഇന്ത്യയോടാണ് അമേരിക്ക കൂടുതൽ മമത പുലർത്തുന്നത്. റഫാൽ പോർവിമാന ഇടപാട് അടക്കം പ്രതിരോധ സഹകരണം വർധിച്ചതുവഴി ഫ്രാൻസും ഇന്ത്യക്ക് അനുകൂലമായി ഉറക്കെ പറയുന്നു. ഭീകരതയുടെ കാര്യമായതിനാൽ ചൈനയും നിയന്ത്രിത പിന്തുണയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്. വ്യക്തമായ തെളിവുതന്നാൽ നടപടി എന്നതാണ് അതിന് പാകിസ്താെൻറ പ്രതിരോധം. മുംബൈ, പത്താൻകോട്ട്, ഉറി ഭീകരാക്രമണങ്ങളുടെ കാര്യത്തിൽ ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സുവ്യക്തമായ നടപടികളൊന്നും ഇനിയുമുണ്ടായിട്ടില്ല എന്ന യാഥാർഥ്യം ഇതിനിടയിൽ ബാക്കി.
സൈനിക ത്യാഗം, ബി.ജെ.പി യാഗം
ഇന്ത്യ-പാക് വിഷയത്തിൽ കേന്ദ്രസർക്കാറിെൻറ നടപടികൾക്ക് എല്ലാ പിന്തുണയും പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുൽവാമക്കു ശേഷം റഫാൽ അഴിമതി തൊട്ട് എല്ലാ വിഷയങ്ങളും തൽക്കാലം പിന്നാമ്പുറത്തായി. എങ്കിലും അയൽപക്ക ബന്ധത്തിലെന്ന പോലെ ആഭ്യന്തര രാഷ്ട്രീയത്തിലും തീയും പുകയും തന്നെ. ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് സൈനിക നടപടിയുടെ ക്രെഡിറ്റ് എടുക്കുകയും തീവ്രദേശീയതക്ക് തീ പിടിപ്പിക്കുകയും വഴി, സൈനികരുടെ ത്യാഗം സർക്കാർ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് 21 പ്രതിപക്ഷ പാർട്ടികളുടെ യോഗം കുറ്റപ്പെടുത്തിയത് ഇൗ പശ്ചാത്തലത്തിലാണ്. സ്വന്തം രാഷ്ട്രീയ ലാക്കിനെ വിമർശിക്കുന്നവരെയെല്ലാം പാകിസ്താനി ഭക്തരും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണ് ഭരണനേതൃത്വം ചെയ്യുന്നത്. ജനാധിപത്യപരമായ വിയോജിപ്പുകൾ ഉൾക്കൊള്ളുകയല്ല, പാകിസ്താനെയും അവിടത്തെ മാധ്യമങ്ങളെയും വിമർശകർ സഹായിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ് ബി.ജെ.പി.
പ്രതിപക്ഷത്തെയും പാകിസ്താനെയും കൂട്ടിക്കെട്ടുന്ന ദേശഭക്തി മുമ്പ് പലവട്ടം കണ്ടിട്ടുള്ളതാണ്. ബി.ജെ.പി തോറ്റാൽ പാകിസ്താനിൽ മാലപ്പടക്കം പൊട്ടുമെന്നായിരുന്നു ബിഹാർ തെരഞ്ഞെടുപ്പിലെ പ്രസംഗം. ബി.ജെ.പിയെ തോൽപിക്കാൻ പാകിസ്താനുമായി ചേർന്നുള്ള ഗൂഢാലോചന പ്രതിപക്ഷം നടത്തുന്നുണ്ടെന്നായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചാരണം. അതേ വായ്ത്താരി ലോക്സഭ തെരഞ്ഞെടുപ്പിലും കേൾക്കാം. സൈനിക നടപടി മടിക്കാത്ത നെഞ്ചളവ്, പാകിസ്താനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ നേടുന്ന നയതന്ത്ര മികവ് തുടങ്ങിയ അഹങ്കാര പ്രകടനങ്ങൾ മാത്രമല്ല ഉണ്ടാവുക. റഫാൽ പോർവിമാന ഇടപാടിൽ അഴിമതി ആരോപിക്കുന്നവർ സൈനികമായി രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയാണെന്നും പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. അതിർത്തിയിലേക്ക് പീരങ്കിക്കുഴൽ തിരിച്ചുവെച്ച് ജനത്തെ ഉദ്വേഗഭരിതരാക്കി ചർച്ചയുടെ ഗതി ദേശഭക്തിയിലേക്ക് തിരിച്ചുവിടുന്നതിനിടയിൽ, അഞ്ചുവർഷത്തെ ഭരണ കെടുതികൾ മറക്കപ്പെട്ടു പോകുന്നതു കണ്ട് വിഷണ്ണരാണ് പ്രതിപക്ഷം. അവരുടെ മഹാസഖ്യത്തിെൻറ ഇതുവരെയുള്ള ഗതി മഹാകഷ്ടം.
കലക്കി നേടിയത്
സൈനിക, നയതന്ത്ര മികവിനെക്കുറിച്ച് സർക്കാറിെൻറ വാചാലത ഇൗ ഘട്ടത്തിൽ കാര്യമായി ചോദ്യം ചെയ്യപ്പെടാത്തത് ദേശവികാരത്തിെൻറ െഎക്യബോധം കൊണ്ടാണ്. ഭീകരതക്കെതിരെ ഒന്നിച്ചു നിൽക്കുന്നുവെന്നല്ലാതെ, അതിർത്തികടന്ന് ഇന്ത്യ നടത്തിയ സൈനിക പ്രഹരത്തെ അന്താരാഷ്ട്ര സമൂഹം ഒരേ സ്വരത്തിൽ ശരിവെക്കുന്നില്ല. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കാത്ത കശ്മീർ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള അവസരം തുറന്നുകൊടുക്കുകയും ചെയ്തു. ബാലാകോട്ട് മിറാഷ് വിമാനങ്ങളുടെ പ്രഹരം ലക്ഷ്യകേന്ദ്രം തകർത്തതായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. മറുവശത്ത്, ഇന്ത്യൻ വ്യോമസേനയുടെ ശേഷി ചോദ്യം ചെയ്യപ്പെടുന്നു. തികഞ്ഞ ജാഗ്രതയുടെ ഘട്ടത്തിൽ പോലും പാക് പോർവിമാനങ്ങൾ അതിർത്തി കടന്നുവരുന്നത് കണ്ടുപിടിക്കാൻ നമ്മുടെ റഡാർ സംവിധാനങ്ങൾക്ക് യഥാസമയം കഴിഞ്ഞില്ലെന്ന വിഷയം സൈനിക വിദഗ്ധർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സൈനിക, നയതന്ത്ര മേനി നടിക്കുന്ന സർക്കാറിന് ആഭ്യന്തരമായി സുരക്ഷയെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എന്തു പറയാനുണ്ട്? വലിയൊരു ഇൻറലിജൻസ്, സുരക്ഷ വീഴ്ചയാണ് പുൽവാമ. തീവ്രവാദത്തിനും സൈനിക ബൂട്ടിനുമിടയിൽ അമർന്നുപോയ കശ്മീരിെൻറ നിലവിളി അടക്കാൻ ആഭ്യന്തരമായി എന്തു നയതന്ത്രമുണ്ട്? ചർച്ചയും സാന്ത്വന സ്പർശവുമാണ് കശ്മീരിലെ പോംവഴിയെന്ന് സമാധാനകാംക്ഷികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പകരം, ചേർത്തുപിടിക്കേണ്ട ജനങ്ങൾക്കുമേൽ കൂടുതൽ സൈനികശക്തി പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. ദേശഭക്തി അടിച്ചേൽപിക്കാവുന്നതോ, പിടിച്ചുവാങ്ങാൻ കഴിയുന്നതോ അല്ല. രാജ്യം മനുഷ്യരെ വാർത്തെടുക്കുകയല്ല, മനുഷ്യർ രാജ്യം വാർത്തെടുക്കുകയാണ് ചെയ്യുന്നത്. അതിൽ നേതൃപരമായ പങ്ക് വഹിക്കുകയാണ് ഭരണനേതൃത്വത്തിന് ചെയ്യാനുള്ളത്. ഇന്ത്യയെ ഒരൊറ്റ വികാരമാക്കി മാറ്റിയ അഭിനന്ദൻ അത് വ്യക്തമാക്കുന്നുണ്ട്. ഭരണനേതൃത്വവും ചാനൽ അവതാരകരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.