ട്രിപ്പളിയിലെ ആയുധത്തെരുവുകളും ലിബിയൻ ദുരന്തവും

അറബ് വസന്തം സ്വർഗം സമ്മാനിച്ചവർ അറബ് ലോകത്ത് ഏറെയില്ല. ഏകാധിപത്യം പതിറ്റാണ്ടുകളായി തീരാദുരിതം വിതച്ച മണ്ണി ൽ പുതുജീവിതത്തി​​െൻറ സമൃദ്ധി കൊതിച്ചായിരുന്നു യെമനിലും സിറിയയിലും ലിബിയയിലും പിന്നെ അനേകം രാജ്യങ്ങളിലും ജ നം തെരുവിൽ വിപ്ലവത്തിന്‍റെ ജ്വാല കൊളുത്തിയത്. സാധാരണക്കാർ തുടക്കമിട്ട്, സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് പടർന്നു പിടിച്ച സമരങ്ങൾ എത്ര എളുപ്പത്തിലാണ് അധികാര കേന്ദ്രങ്ങളെ തൂത്തെറിഞ്ഞത്.

വലിയ വിലാസങ്ങൾ സഹായിക്കാനില്ലാത െ തമ്പുരാക്കന്മാർ കസേരയൊഴിഞ്ഞ് മടങ്ങിയപ്പോൾ അവകാശപ്പെടാൻ പാരമ്പര്യം തെല്ലുമില്ലാത്തവർ പകരക്കാരായെത്തി. ഓ രോ രാജ്യത്തും പക്ഷേ, ഒന്നിലൊതുങ്ങിയില്ല ഈ പുത്തൻ അധികാരകേന്ദ്രങ്ങൾ. പേരിനെങ്കിലും ജനം തെരഞ്ഞെടുത്തവർ മുതൽ മിലീഷ്യകളും വിമതരും സൈനിക മേധാവികളും പിന്നെ, ഐ.എസ് വരെ. സുസ്ഥിരത സമ്മാനിക്കേണ്ടിയിരുന്ന വിപ്ലവങ്ങൾ അങ്ങനെ അശാ ന്തിയും നിറയെ കലഹങ്ങളും മാത്രം പശ്ചിമേഷ്യക്കും ഉത്തര ആഫ്രിക്കക്കും പകരം നൽകി.

മറിച്ചായിരുന്നില്ല, ലിബിയയിലും കാര്യങ്ങൾ. തുണീഷ്യ സുസ്ഥിര ഭരണം പുൽകി സമാധാനത്തിലേക്ക് പിച്ചവെച്ചപ്പോൾ ഇറാഖ്, സിറിയ, ഇൗജിപ്ത് രാജ്യങ്ങൾ അരക്ഷിതമെങ്കിലും ഏതെങ് കിലും ഭരണത്തി​​െൻറ ഭാഗമായി. ഹൂതികളും ഔദ്യോഗിക വിഭാഗവും പങ്കിട്ട യെമൻ കൊടിയ ദാരിദ്ര്യവും സംഘട്ടനങ്ങളും കൊ ണ്ട് അടയാളപ്പെട്ടു. അതിലേറെ ഭീകരമായിരുന്നു ലിബിയൻ പ്രതിസന്ധി. രാജ്യത്തി​​െൻറ കിഴക്കും പടിഞ്ഞാറും കേന്ദ്രീകര ിച്ച് രണ്ട് ഭരണകൂടങ്ങൾ, ചരിത്രത്തിലാദ്യമായി രണ്ടിനും രാജ്യാന്തര സമൂഹത്തി​​െൻറ പിന്തുണ.

പിന്നാമ്പുറത്ത് സമാന്തര ഭരണത്തി​​െൻറ വാളുമായി എണ്ണമറ്റ മിലീഷ്യകൾ, എണ്ണപ്പണം മാത്രം വരുമാനമുള്ള രാജ്യത്ത് അവ ഫലപ്രദമായി വിനി യോഗിക്കാൻ തക്ക ഭരണമില്ലാത്തതിനാൽ ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന സമ്പദ്​വ്യവസ് ഥയും ജനതയും. ഈ രാജ്യത്തെ ഇനി ആരു രക്ഷിക്കും? സൈനിക ബലത്തിൽ എല്ലാം വിഴുങ്ങിക്കളയാമെന്ന മോഹവുമായി തലസ്ഥാന നഗരമാ യ ട്രിപ്പളിക്കരികെ വരെ വെട്ടിപ്പിടിച്ചെത്തിയ ഖലീഫ ഹഫ്തറോ അതോ യു.എൻ തെരഞ്ഞെടുത്ത ഫായിസ് സർറാജോ? അതുമല്ല, കടല ിലും കരയിലും തുളുമ്പിത്തുടിക്കുന്ന എണ്ണപ്പാടങ്ങൾക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന ഉത്തരാധുനിക കോളനിക്കാരേ ാ?

കിഴക്കും പടിഞ്ഞാറും; അധികാരത്തിന് രണ്ട് ദിക്കുകൾ
ഓരോ കൊച്ചുനാടിനും വേറിട്ട സംസ്കാരമുള്ള ലിബ ിയയുടെ രാഷ്ട്രീയത്തിനും ചക്രവാളങ്ങൾ പലതാണ്. ഭൂമിക്കടിയിൽ എണ്ണ കിനിയുന്നത്​ തിരിച്ചറിഞ്ഞ കാലത്ത്​ ഓട്ടോമൻ ഭ രണത്തെ പുറന്തള്ളി ഇറ്റലി കോളനിയാക്കിയ നാട് 1951ൽ സ്വതന്ത്രമാകുേമ്പാഴും അതുകഴിഞ്ഞ്​ ഇദ്രീസ് രാജാവും (1951-1969) പിന്നീട് മുഅമ്മർ ഗദ്ദാഫിയും (1961–2011) ഭരിച്ചപ്പോഴും ഒറ്റക്കെട്ടായിരുന്നു. പക്ഷേ, യു.എൻ അനുഗ്രഹാശിസ്സോടെ ഫ്രഞ്ച്​ സേനയുടെ കാർമികത്വത്തിൽ ഗദ്ദാഫിയെ തെരുവിൽ അറുകൊല ചെയ്​ത ശേഷം ഐക്യത്തെക്കാളേറെ ലിബിയക്കാർ തിരിച്ചറിയുന്നത് ഭിന്നതയുടെയും വേറിട്ട അസ്​തിത്വത്തി​​​െൻറയും വേരുകളാണ്​. ബർബറുകളും അറബികളും മുതൽ തുർക്കികളും ഇൗജിപ്​തുകാരും തുണീഷ്യക്കാരും വരെയുള്ള ലിബിയയിൽ ചുരുങ്ങിയത്​ രണ്ടുണ്ട്​, സർക്കാറുകൾ.

ഫായിസ്​ സർറാജ്​ നേതൃത്വം നൽകുന്ന യു.എൻ പിന്തുണയോടെയുള്ള ഒൗദ്യോഗിക സർക്കാർ. വർഷങ്ങളുടെ മധ്യസ്​ഥതകൾക്കൊടുവിൽ 2014ൽ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷം നിലവിൽ വന്ന പ്രസിഡൻറ്​ കൗൺസിലി​​​െൻറ അമരക്കാരനായിരുന്നു സർറാജ്​. തലസ്​ഥാന നഗരത്തിൽ പിടിമുറുക്കിയ മിലീഷ്യകളെ (അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്ന സമാന്തര സേനകൾ) ഭയന്ന്​ ട്രിപളിയിൽനിന്ന്​ ഒാടി മറ്റൊരു തീര നഗരമായ തൊബ്​റുക്​ ആസ്​ഥാനമായാണ്​ ഇൗ സർക്കാർ പ്രവർത്തിക്കുന്നത്​. ഒന്നിലേറെ തവണ അദ്ദേഹം മന്ത്രിസഭക്ക്​ രൂപം നൽകിയെങ്കിലും ഉന്നതാധികാര സമിതി തള്ളിയതോടെ വർഷങ്ങളായി മന്ത്രിസഭ രൂപവത്​കരണം നടന്നിട്ടില്ല.

എന്നുവെച്ചാൽ, രാജ്യത്ത്​ ഒൗദ്യോഗികമായി ഒരു ഭരണകൂടമില്ല. 2016 മുതൽ തലസ്​ഥാന നഗരത്തിലേക്ക്​ വരാൻ നടത്തുന്ന ശ്രമങ്ങൾ മിലീഷ്യകൾ അനുവദിച്ചിട്ടുമില്ല. സർറാജ്​ ദുർബലനാകുന്നിടത്തോളം രാജ്യവും ദുർബലമാകുമെന്ന്​ കട്ടായം. യു.എൻ പിന്തുണക്കുന്നതിനാൽ തുർക്കി, ഖത്തർ പോലുള്ള രാജ്യങ്ങളുടെ പിന്തുണ സർറാജിനാണ്​. സൈനികമായി തീരെ ശേഷിയില്ലാത്തതിനാൽ, മിലീഷ്യകളാണ്​ അദ്ദേഹത്തെ തത്​ക്കാലം താങ്ങിനിർത്തുന്നത്​.

മറുവശത്ത്​, ഗദ്ദാഫിയുടെ വിശ്വസ്​തനായിരിക്കെ കൂറുമാറി നാടുകടക്കുകയും ഒടുവിൽ ഗദ്ദാഫിയെ പടിയിറക്കുന്നതിൽ നിർണായക പങ്കു​വഹിക്കുകയും ചെയ്​ത ഖലീഫ ഹഫ്​തർ പട നയിക്കുന്ന ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ). കിഴക്കൻ ലിബിയ ആസ്​ഥാനമായുള്ള ഇൗ സമാന്തര ഭരണം ഒൗദ്യോഗികമല്ലാതിരുന്നിട്ടും മിക്ക രാജ്യങ്ങളുടെയും പിന്തുണ ഹഫ്​തറിനാണ്​.​ മുമ്പ്​ സിർതെയിലും മറ്റും ​െഎ.എസ്​ നിയന്ത്രണമേറ്റെടുത്തപ്പോൾ ചെറുത്തുനിന്ന സൈന്യം കൂടെയുണ്ടെന്നല്ലാതെ സർക്കാർ രൂപവത്​കരിക്കാനൊന്നും ഇനിയും ഹഫ്​തർ താൽപര്യമെടുത്തിട്ടില്ല.

എന്നിട്ടും, അരാജകത്വം വാഴുന്ന രാജ്യത്തി​​​െൻറ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹത്തിനാണ്​ നിയന്ത്രണം. മിഗ്​ വിമാനങ്ങൾ വരെ സ്വന്തമായുള്ള സേനയെ ഉപയോഗിച്ച്​ ട്രിപളി പിടിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ശ്രമം നടത്തിയെങ്കിലും മിലീഷ്യകളെ വീഴ്​ത്താൻ ഇനിയും ആയിട്ടില്ല. ഫ്രാൻസും സൗദിയും യു.എ.ഇയും മുതൽ റഷ്യ വരെ ശക്​തികളുടെ പരസ്യ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹഫ്​തർ ലിബിയയിലെ ‘അബ്​ദുൽ ഫത്താഹ്​ സീസി’ ആകാനുള്ള ഒരുക്കത്തിലാണെന്ന്​ അദ്ദേഹത്തി​​​െൻറ അനുകൂലികൾ പോലും ആശങ്കപ്പെടുന്നു. മുസ്​ലിം ബ്രദർഹുഡിനെതിരാണ്​ ത​​​െൻറ സമരമെന്ന്​ കൂടി അദ്ദേഹം പ്രഖ്യാപിച്ചതിനാൽ പിന്തുണക്കാൻ സാക്ഷാൽ സീസി ​തന്നെ കൂടെയുണ്ട്​​.

ലിബിയയിൽ ആയുധ വസന്തം
നീണ്ട 42 വർഷക്കാലം മുഅമ്മർ ഗദ്ദാഫിയെന്ന അതികായൻ ഭരിച്ചപ്പോൾ വൈദ്യൂതിയും ഇന്ധനവും വിദ്യാഭ്യാസവും മുതൽ ആരോഗ്യ പരിരക്ഷ വരെ സൗജന്യമായിരുന്ന ലിബിയ അക്ഷരാർഥത്തിൽ സമൃദ്ധി കുടിച്ചുനിന്ന ആഫ്രിക്കൻ മുനമ്പായിരുന്നു. മറ്റു മേഖലകളിൽ വലിയ വികസനമൊന്നും നടന്നി​െല്ലങ്കിലും അടിസ്​ഥാന സൗകര്യങ്ങൾ രാജ്യത്ത്​ സമ്പൂർണമായി സൗജന്യമാക്കിയ ഗദ്ദാഫി അറബ്​ ലോകത്തും ആവേശമായിരുന്നു. ഇൗ ‘ഏകാധിപതി​’യെ കുടിയിറക്കാൻ ആയുധമൊഴുക്കിയ യൂറോപിലെ അയൽക്കാർ രാജ്യത്ത്​ സൃഷ്​ടിച്ചത്​ സമാന്തരമായ ആയുധ വിപണി.

ലോകത്തെവിടെയും അത്യാധുനിക ആയുധങ്ങൾ സർക്കാർ നിയന്ത്രണത്തിൽ മാത്രം ലഭ്യമാകുന്നവയാണെങ്കിൽ ലിബിയയിൽ മാത്രം അത്​ ഏതു കൊച്ചുകുഞ്ഞിനും വേണ്ടുവോളം ലഭിച്ചു. അങ്ങനെ, സാമ്പത്തിക വികസനത്തിനു പകരം രാജ്യത്ത്​ തടിച്ചുകൊഴുത്തത്​ ആയുധ വിപണി. ഗദ്ദാഫി ഭരണം തൂത്തെറിയ​പ്പെട്ടപ്പോൾ ഒൗദ്യോഗിക സേനയുടെ വശമുണ്ടായിരുന്ന ആയുധങ്ങൾകൂടി മിലീഷ്യകളുടെയും സമാന്തര ഭരണകൂടങ്ങളുടെയും കൈകളിലെത്തി. അവ ലഭിച്ചവർ നാടി​​​െൻറ ഭരണം ഏറ്റെടുക്കുകയും ചെയ്​തു.

മിലീഷ്യകൾ പറയും ആരു ഭരിക്കണമെന്ന്​
മ​റ്റു രാജ്യങ്ങൾക്കൊന്നുമില്ലാത്ത സവിശേഷതയാണ്​ ലിബിയയിലെ എണ്ണമറ്റ മിലീഷ്യകൾ അഥവാ സമാന്തര സേനകൾ. അന്ന്​ ഗദ്ദാഫിയെ പടിയിറക്കാൻ ചെല്ലും ചെലവും കൊടുത്ത്​ പഴയ കോളനിക്കാർ തീറ്റിപ്പോറ്റിയ ഇൗ സമാന്തര സേനകളിൽ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമുണ്ട്​. തലസ്​ഥാന നഗരമായ ട്രിപളിയിൽ മ​ാത്രമുണ്ട്​ ഉഗ്രപ്രതാപികളെന്നു വിളിക്കാവുന്ന നാലു മിലീഷ്യകൾ. നഗരത്തി​​​െൻറ പ്രവേശന ഭാഗങ്ങളും വിമാനത്താവളവും നിയന്ത്രിക്കുന്ന അബ്​ദുൽ റഉൗഫ്​ കാരയുടെ സ്​പെഷൽ ഡിറ്ററൻറ്​ സേന, നഗരത്തിലേറെയും തെക്കൻ നഗരപ്രാന്തങ്ങളും കൈപിടി​യിലൊതുക്കിയ ഹൈസം അൽതജൂരിയുടെ ട്രിപളി റവലൂഷനറി ബ്രിഗേഡ്​ എന്നിവ കൂടുതൽ കരുത്ത്​ തെളിയിച്ചവർ.

ഗദ്ദാഫിയുടെ ജൻമ നഗരമായ സിർതെ, മറ്റു നഗരങ്ങളായ മിസ്​റാത, സാവിയ എന്നിവ ആസ്​ഥാനമായി പ്രവർത്തിക്കുന്ന മിലീഷ്യകൾ പലപ്പോഴും സർക്കാറിനൊപ്പം ചേർന്ന്​ സമരമുഖത്തിറങ്ങിയവർ​. 2014ലെ തെരഞ്ഞെടുപ്പിൽ തങ്ങളിഛിക്കാത്തവർ ജയം കണ്ടപ്പോൾ സഖ്യം ചേർന്ന്​ ട്രിപളി പിടിച്ചെടുത്തത്​ മിലീഷ്യകളുടെ കൂട്ടായ്​മയായ ‘ലിബിയ ഡോൺ’ ആയിരുന്നു. ഇവരുടെ കൂട്ടില്ലാതെ രാജ്യത്ത്​ ഭരണം സാധ്യമല്ലിപ്പോൾ. അതിനാൽ തന്നെ, ഫായിസ്​ സർറാജും ഹഫ്​തറും ഒരുപോലെ കഴിയുന്നത്​ അവരുടെ ഒൗദാര്യത്തിലാണ്​.

അഭയാർഥികളുടെ മുനമ്പ്​
യൂറോപ്​ നൂറ്റാണ്ടുകളായി ചവച്ചുതുപ്പിയ ഭൂപ്രദേശമാണ്​ ആഫ്രിക്ക. പ്രകൃതി വിഭവങ്ങൾ ആവോളമുണ്ടായിട്ടും അവയുടെ ആദായം വിദേശിക്ക്​ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട രാജ്യങ്ങൾ. ഇപ്പോഴും തുടരുന്ന പ്രകൃതി ചൂഷണങ്ങൾക്കു വേണ്ടി യൂറോപും അമേരിക്കയും സൃഷ്​ടിക്കുന്ന കലഹങ്ങളും അവരെ താങ്ങാനായി തീറ്റിപ്പോറ്റുന്ന ഗുണ്ടാഭരണങ്ങളും ചേർന്ന്​ നാട്ടിൽ ജീവിതം നരകമാക്കിയപ്പോൾ ഒാരോ ദിനവും നാടുവിടേണ്ടിവരുന്നത്​ ലക്ഷങ്ങളാണ്​. കൊടിയ പട്ടിണിയിൽ​ അഭയമാകാവുന്ന യൂറോപിലെ സ്വർഗങ്ങൾ തേടി കടൽകടക്കാനുള്ള ഏക വഴിയാക​െട്ട, ഉത്തര അതിരിലുള്ള ലിബിയയുടെ 1700 കിലോമീറ്റർ തീരവും.

ലോകത്തെ ഏറ്റവും വലിയ ഒമ്പതാമത്​ എണ്ണ സമ്പത്തുണ്ടായിരുന്ന ലിബിയയുടെ എണ്ണപ്പണവും ഇപ്പോൾ പോകുന്നത്​ വിദേശത്തെ ബാങ്കുകളിലേക്കാണ്​. ​അതും​കൂടിയായതോടെ, അന്നം മുട്ടിയ ലക്ഷങ്ങളാണ്​ കൊച്ചുകടൽവള്ളങ്ങളേ​റി നൂറുകണക്കിന്​ കി​േലാമീറ്റർ ദൂരം താണ്ടി മറുകര പിടിക്കുന്നത്​്. എത്ര പേരാണ്​ അതിനിടെ, കടലിൽ പിടഞ്ഞുവീണത്​. കുഞ്ഞും സ്​ത്രീയുമെന്ന ഭേദമില്ലാതെ ജീവിതം കടലിലേക്ക്​ എടുത്തെറിഞ്ഞ ഇൗ ഹതഭാഗ്യരെ തടയാൻ സൈന്യത്തെ മെഡിറ്ററേനിയനിൽ വിന്യസിച്ചുകാത്തിരിക്കുകയാണ്​ ഇറ്റലിയും ഫ്രാൻസുമടങ്ങുന്ന യൂറോപ്യൻ കോളനിക്കാർ. അന്ന്​, ലിബിയ സ്വർഗമായിരുന്ന കാലത്ത്​ ഏറെ പേരൊന്നും ആ രാജ്യത്തുനിന്ന്​ കടൽ കടന്നിട്ടുണ്ടായിരുന്നില്ല. പട്ടിണിയിൽനിന്ന്​ അഭയം ​േതടി ഇപ്പോൾ പുറപ്പെട്ടുപോകുന്ന കടൽയാനങ്ങളിലാക​െട്ട, ഏറെയും ലിബിയൻ ദേശീയത പേറുന്നവരാണ്​. വർഷങ്ങൾക്കിടെ ലക്ഷങ്ങൾ യൂറോപിലേക്ക്​ കടന്നുകഴിഞ്ഞു.

ലിബിയയിൽ ഇന്ന്​ ആകെയുള്ള വ്യവസായം മനുഷ്യക്കടത്ത്​ സംഘങ്ങളുടെയാണ്​. തകർന്നുതരിപ്പണമായ ഒരു ബോട്ട്​ സ്വന്തമായുണ്ടായാൽ ഇൗ വ്യവസായത്തിന്​ മുതൽമുടക്കായി. 500 ഡോളറും അതിലേറെയും ഒരാളിൽനിന്ന്​ കൈപ്പറ്റി കടലിലേക്ക്​ തള്ളുന്ന ഇൗ സാധുക്കൾ ഇനിയൊരിക്കലും ചോദിക്കാൻ വരി​ല്ലെന്ന്​ ‘വ്യവസായികൾ’ക്ക്​ നന്നായി അറിയാം. അവർക്ക്​ കുടുംബം പോലുമുണ്ടായേക്കില്ല. രാജ്യാന്തര സമൂഹത്തിനിത്​ വിഷയവുമല്ല.

കടൽവഴി യൂറോപിലേക്ക്​ കടക്കുന്നത്​ ഒഴിവാക്കാൻ ഗദ്ദാഫി ശരിക്കും സന്നാഹങ്ങളൊരുക്കിയിരുന്നു. രാജ്യത്തെ സാമ്പത്തികമായി സജ്ജമാക്കിയും അതിർത്തിയിൽ സുരക്ഷാ സേനയെ വിന്യസിച്ചും. ഇന്നിപ്പോൾ, രണ്ടും മുട്ടിയ രാജ്യത്തുനിന്ന്​ പുറപ്പെടുകയ​ല്ലാതെ എന്തുണ്ട്​ വഴി? ലിബിയ വിചാരിച്ചാൽ യൂറോപ്​ ആഫ്രിക്കയാകുമെന്ന്​ അന്ന്​ ഗദ്ദാഫി ഭീഷണി മുഴക്കിയിരുന്നു. ഒടുവിൽ, ദൂതനെ കൊന്ന്​ അരിശം തീർത്തവർ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാൻ?


Tags:    
News Summary - Tripoly And Libya-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.