രാ​ജ്യം നീ​ങ്ങു​ന്ന​ത് വ​ലി​യ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളി​ലേ​ക്ക്

പ്രധാൻമന്ത്രി ഫസൽ ബീമാ യോജന എന്ന ഇൻഷുറൻസ്​ പദ്ധതിയിലെ ഭീമമായ വെട്ടിപ്പുകളെക്കുറിച്ച്​ താങ്കൾ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. റഫാൽ ഇടപാടിനെക്കാൾ വലിയ അഴിമതിയാണ് പദ്ധതിയിലൂടെ നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു. പദ്ധതിയിലെ അപാകതകളെക്കുറിച്ച് വിശദീകരിക്കാമോ? എങ്ങനെയാണ് കർഷകരുടെ പേരിൽ ഇത്രയും വലിയൊരു തട്ടിപ്പിന് കളമൊരുങ്ങുന്നത്‍?

മുമ്പ് വരൾച്ചയെക്കുറിച്ചും വിളനഷ്​ടത്തെക്കുറിച്ചും കർഷകർ പരാതിപറയുന്ന ഗ്രാമങ്ങളിലേക്ക് സംസ്ഥാന സർക്കാറോ താലൂക്കുതല അധികാരികളോ ഒരു പരിശോധകനെ അയക്കും. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വരൾച്ചയുടെ തോതും നഷ്​ടപരിഹാരവും നിർണയിക്കപ്പെട്ടിരുന്നത്.

എന്നാൽ, പുതിയ മാന്വൽ പ്രകാരം ഈ സംവിധാനം ഇല്ലാതായി. നേരിട്ടുള്ള അന്വേഷണത്തിനുപകരം കാര്യങ്ങൾ സാറ്റലൈറ്റ് വിവരശേഖരണത്തിലൂടെ നടപ്പാക്കാൻ തുടങ്ങി. ഇങ്ങനെ ചെയ്യുന്നതിന് നിരവധി കുഴപ്പങ്ങളുണ്ട്. സാറ്റലൈറ്റ് വിവരങ്ങൾ സംഗ്രഹിക്കുന്നത് താലൂക്ക്​തലത്തിലാണ്. വരൾച്ചാപരിശോധന നടത്തേണ്ടത് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരിക്കണം. ഒരു വലിയ താലൂക്ക്​ കേന്ദ്രീകരിച്ച് ഈ പ്രവർത്തനം നടത്തുമ്പോൾ, അതിലെ മൂന്നിലൊന്ന് ഭൂവിഭാഗത്തിനും വരൾച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ, മൂന്നിൽ രണ്ടുഭാഗവും കടുത്ത വരൾച്ച നേരിടുകയായിരിക്കും. മറ്റുചില ഭാഗങ്ങളിൽ ചെറിയതോതിൽ വരൾച്ച അനുഭവിക്കുന്നുണ്ടാവും.

മഹാരാഷ്​ട്ര സർക്കാർ ഈ മാനദണ്ഡം ​െവച്ച് 151 താലൂക്കുകളെയാണ് അടുത്തിടെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചത്. അവിടെ ആകെ 358 താലൂക്കുകളുണ്ട്. ഇത് ഒട്ടും വസ്തുനിഷ്ഠമല്ല. നഷ്​ടപരിഹാര നിർണയത്തിലും മറ്റും ഏറെ പ്രാധാന്യമുള്ള, പരസ്പര സംയോജിതമായ വിള കണക്കെടുപ്പും വരൾച്ചയുടെ വിലയിരുത്തലും തമ്മിൽ വിയോജിപ്പിച്ചതാണ് മാന്വലിെല മറ്റൊരു അപാകത. വരൾച്ച പ്രഖ്യാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാറി​​െൻറ അധികാരവും പുതിയ മാന്വൽ എടുത്തുകളഞ്ഞു. കേന്ദ്ര സർക്കാറി​​െൻറ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി മാത്രമേ നിലവിൽ സംസ്ഥാനങ്ങൾക്ക് വരൾച്ച പ്രഖ്യാപിക്കാനാവൂ. ഇതുകാരണം, മഹാരാഷ്​​ട്രയിലെല്ലാം വരൾച്ചയുടെ കണക്ക് വളരെ കുറവാണ്. കഴിഞ്ഞ ദിവസം മഹാരാഷ്​ട്ര സർക്കാർ കേന്ദ്രത്തോട് 7000 കോടിയുടെ ദുരിതാശ്വാസ ധനസഹായം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇൻഷുറൻസ് പദ്ധതിയുള്ള സാഹചര്യത്തിൽ ഒരു സംസ്ഥാനം കേന്ദ്രത്തോട് സാമ്പത്തികസഹായം ചോദിക്കേണ്ട ആവശ്യമെന്ത്? ധനസഹായം ലഭിക്കേണ്ടത് ഇൻഷുറൻസ്​ സ്​ഥാപനത്തിൽനിന്നല്ലേ​​?ഇവിടെ കേരളത്തിൽ ഒരു കർഷക​​​െൻറ നഷ്​ടം സർക്കാർ വിലയിരുത്തുന്നത് അയാളിൽനിന്ന് വ്യക്തിഗതമായി വിവരങ്ങൾ ശേഖരിച്ചാണ്. വയനാട്ടിൽ ഞാനിത് കണ്ടറിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ കാര്യം ഇൻഷുറൻസ് ഘടനയാണ്. ഒന്നര മുതൽ രണ്ടു ശതമാനംവരെ റിസ്ക് കവർ അടക്കുന്നത് കർഷകനാണ്. എട്ടു ശതമാനം സംസ്ഥാന സർക്കാറും എട്ടു ശതമാനം കേന്ദ്രസർക്കാറും അടക്കും. കർഷകൻ ഒരു രൂപ നൽകുമ്പോൾ കേന്ദ്രവും സംസ്ഥാനവും എട്ടുരൂപ വീതം നൽകും. ഇങ്ങനെ നോക്കുമ്പോൾ റിസ്ക് കവറി​​െൻറ 18 ശതമാനംവരെ കർഷക​​​െൻറതും പൊതുജനത്തി​​െൻറതുമാണ്. എന്നാൽ, നഷ്​ടപരിഹാരത്തി​​െൻറ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇൻഷുറർ എന്തെങ്കിലും പണം ചെലവഴിച്ചതായി ഒരു രേഖയുമില്ല. അവർ പൊതുജനങ്ങളുടെ പണംവെച്ചാണ് ഇത് നൽകുന്നത്.

ഇൻഷുറൻസ് എടുത്താൽ മാത്രമേ നിങ്ങൾക്ക് കർഷക വായ്പ കിട്ടൂ എന്നതാണ് മറ്റൊരു വിചിത്രമായ സംഗതി. എന്നാൽ നഷ്​ടപരിഹാരം കിട്ടിക്കഴിഞ്ഞാലോ, ആദ്യത്തെ അവകാശക്കാരൻ ബാങ്കായിരിക്കും. പർബനിയിൽ കമ്പനി കർഷകർക്കായി നൽകിയത് വെറും 30 കോടിയാണ്. 173 കോടിയിൽ നിന്ന് 30 കോടി മാത്രമേ കമ്പനിക്ക് ചെലവാക്കേണ്ടിവന്നുള്ളൂ. 143 കോടിയും റിലയൻസിന്. എന്നാൽ, ഇത് റിലയൻസ് എന്ന കമ്പനിയുടെ മാത്രം കാര്യമല്ല. എച്ച്.ഡി.എഫ്.സി എർഗോ, ഐ.സി.ഐ.സി.ഐ ലംബാർഡ്, ബജാജ് അലയൻസ്, ഇഫ്കോ ടോകിയോ തുടങ്ങി 18 കമ്പനികളുണ്ട് രാജ്യത്താകെ.

കർഷകരുെട വായ്പ എഴുതിത്തള്ളുന്നത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രിയായിരിക്കെ വെങ്കയ്യനായിഡു പറഞ്ഞിരുന്നു?

ധാർമികമായ ആപത്താണത്. അവർക്ക് രാജ്യത്തി​​െൻറ ആയിരക്കണക്കിന് കോടികൾ വായ്പയായി തട്ടിയെടുത്ത വിജയ് മല്യയുടെയും മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയുമെല്ലാം വായ്പ എഴുതിത്തള്ളാനേ അറിയൂ. കഴിഞ്ഞ രണ്ടുവർഷമായി കർഷക ആത്മഹത്യയുടെ എൻ.സി.ആർ.ബി ഡാറ്റ പ്രസിദ്ധീകരിക്കുന്നില്ല. പാർലമ​​െൻറിൽ ആത്മഹത്യ നിരക്കി​​െൻറ താൽക്കാലിക റിപ്പോർട്ട് മാത്രമാണ് പുറത്തുവിടുന്നത്. എൻ.സി.ആർ.ബി റിപ്പോർട്ടിലാണ് യഥാർഥ കണക്കുകളുണ്ടാവുക. എന്നാൽ മുഴുവൻ വിവരങ്ങളും പുറത്തുവന്നാലേ യഥാർഥത്തിൽ ദുരന്തത്തി​​െൻറ വ്യാപ്തി അറിയാനാവൂ.

രാജ്യംകണ്ട വലിയൊരു കർഷക പ്രക്ഷോഭത്തിനാണ് ഇക്കഴിഞ്ഞ മാർച്ചിൽ മഹാരാഷ്​ട്രയിലെ കിസാൻ മാർച്ചിലൂടെ നാം സാക്ഷ്യംവഹിച്ചത്. ഇതിനെക്കാൾ വലിയൊരു മുന്നേറ്റമായിരിക്കുമല്ലോ 29ന് രാജ്യതലസ്ഥാനത്തേക്ക് നടത്താൻ പോവുന്ന ലോങ് മാർച്ച്?

രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ വിവിധ ഐക്യദാർഢ്യ കൂട്ടങ്ങളായി മാർച്ചിൽ പങ്കെടുക്കും. മധ്യവർഗ ജനവിഭാഗം, വിദ്യാർഥികൾ, ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, ടെക്കികൾ, ഇങ്ങനെ സമൂഹത്തി​​െൻറ വിവിധ തട്ടിലുള്ള ആളുകൾ ഇതിലണിനിരക്കും. നേഷൻ ഫോർ ഫാർമേഴ്സ് എന്നാണ് മുദ്രാവാക്യം. കർഷകർക്കായി വിദ്യാർഥികൾ, കർഷകർക്കായി അധ്യാപകർ എന്നെല്ലാം എഴുതിയ പ്ലക്കാർഡുമേന്തിയായിരിക്കും റാലി നീങ്ങുക. പതിനായിരങ്ങൾ ഈ മാർച്ചിൽ അണിനിരക്കുമെന്നുറപ്പുണ്ട്.

എന്നാൽ, അടുത്തുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ചെറുതായെങ്കിലും റാലിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
എന്തുകൊണ്ടായിരിക്കാം രാജ്യത്തെ മാധ്യമങ്ങളിലൊന്നും പ്രധാൻമന്ത്രി ഫസൽ ബീമാ യോജനപോലുള്ള തട്ടിപ്പുകൾ വാർത്തയാകാത്തത്?
ഒറ്റക്കാരണമേയുള്ളൂ. ഇത്തരം തട്ടിപ്പുകളിൽനിന്ന് കോടികൾ ലാഭം കൊയ്യുന്നവരാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ സ്വന്തമാക്കി വെച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ ഉടമസ്ഥതയുടെ പ്രശ്നമാണത്. വർഗരാഷ്​​ട്രീയവും വർഗതാൽപര്യത്തി​​െൻറയും പ്രശ്നമാണത്.

മാ​ധ്യ​മ മു​ത​ലാ​ളി​ക​ളു​ടെ മാ​ത്രം പ്ര​ശ്ന​മാ​ണോ, വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രാ​ത്ത​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ങ്കി​ല്ലേ?

നമ്മൾ മാധ്യമപ്രവർത്തകർ ഇത്തരം തട്ടിപ്പുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിവരുന്നതേയുള്ളൂ. പർബനിയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സി.പി.ഐ ആക്ടിവിസ്​റ്റ്​ രാജൻ ശിർസാഗറും സംഘവും വലിയ തോതിലുള്ള ഗ്രൗണ്ട് ലെവൽ പ്രവർത്തനങ്ങളാണ് ചെയ്തത്. കർഷകരുടെ വീടുകളും കൃഷിയിടങ്ങളും സന്ദർശിച്ചും കൃഷിവകുപ്പിനെ സമീപിച്ചും ബാങ്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടും വിവരാവകാശം ഉപയോഗപ്പെടുത്തിയും ഇൻഷുറൻസ് കമ്പനികളിൽനിന്ന് കണക്കുകളാവശ്യപ്പെട്ടുമെല്ലാം അവർ ഇതിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തി. ഇതെല്ലാം ഒരു മാധ്യമപ്രവർത്തകൻ ചെയ്യുന്ന കാര്യം ആലോചിച്ചുനോക്കൂ. പത്രപ്രവർത്തകർക്ക് ഇത്തരം സ്​റ്റോറി ചെയ്യാൻ വളരെയേറെ താൽപര്യമുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ചെറിയ, എന്നാൽ വലിയ പ്രഭാവം സൃഷ്​ടിക്കുന്ന സ്​റ്റോറി ചെയ്യാൻ ഏറെ പരിശ്രമിക്കേണ്ടതുണ്ട്.

മുമ്പ് മാധ്യമങ്ങളിൽ മികച്ച വികസനാത്മക വാർത്തകൾ ധാരാളമായി വന്നിരുന്നു. ദിനംതോറും കുറഞ്ഞുവരുകയാണ് ഈ പ്രവണത. ഇതേക്കുറിച്ച്?

മാധ്യമപ്രവർത്തനം വരുമാനമുണ്ടാക്കൽ മാത്രമായി ചുരുങ്ങിവരുകയാണ് ഓരോ ദിവസവും. നിങ്ങളെ ‘കവർ’ ചെയ്താൽ എനിക്ക് പണം കിട്ടുമെങ്കിൽ മാത്രം ഞാൻ അതു ചെയ്യാം എന്ന ലൈനിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. നിങ്ങളെക്കുറിച്ച് വാർത്ത നൽകണമെങ്കിൽ എനിക്ക് സാമ്പത്തിക ലാഭം വേണം. അല്ലെങ്കിൽ പിന്നെന്തിനു ചെയ്യണം? അല്ലെങ്കിൽ എ​​​െൻറ ഉൽപന്നം വിൽക്കാൻ വാർത്തയിലൂടെ സാധിക്കണം.

സാമ്പത്തിക തട്ടിപ്പുകളുടെ വാർത്തകൾ കൊല്ലപ്പെടുന്നത് സാമ്പത്തിക താൽപര്യങ്ങളുടെ വെളിച്ചത്തിലാണ്. രാഷ്​​ട്രീയ വാർത്തകളുടെ സ്ഥിതിയോ?

അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 300 ശതമാനമായി വർധിച്ചുവെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വാർത്ത ടൈംസ് ഓഫ് ഇന്ത്യയിൽ വന്നു മൂന്നുമണിക്കൂറിനകം അവർക്കത് പിൻവലിക്കേണ്ടിവന്നു. അമിത് ഷായുടെ ഓഫിസിൽനിന്ന് വന്ന ഒറ്റ ഫോൺകോളിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമീഷ​​​െൻറ വെബ്സൈറ്റിലുള്ള വിവരമാണിതെന്നോർക്കണം. ഹിന്ദുസ്ഥാൻ ടൈംസിലും ഇതുതന്നെ സംഭവിച്ചു. ഇത്തരത്തിൽ ഓരോ ദിവസവും വാർത്തകൾ കൊല്ലപ്പെടുന്നു. തങ്ങൾക്കെതിരെയുള്ള വാർത്തകൾ വന്നാൽ നിമിഷങ്ങൾക്കകമായിരിക്കും ഇടപെടൽ.

രാഹുൽ ഗാന്ധിക്കു കിട്ടാതെപോകുന്ന മാധ്യമശ്രദ്ധയെക്കുറിച്ച്?

നിലവിലെ ഭരണം മാറാതെ ഇക്കാര്യത്തിലൊരു മാറ്റമുണ്ടാവാൻ പോകുന്നില്ല. മോദി വേഴ്​സസ്​ രാഹുൽ എന്ന സങ്കൽപം മാധ്യമങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ദ്വന്ദ്വങ്ങളെ ആഘോഷിക്കുമ്പോൾ നാം യഥാർഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. മതേതരത്വം, വർഗീയത, സാമ്പത്തിക നയങ്ങൾ തുടങ്ങി എന്തെല്ലാം വിഷയങ്ങളുണ്ട്. നിലവിലെ മോദിയും രാഹുലും അല്ലെങ്കിൽ മറ്റൊരു മോദിയും രാഹുലുമുണ്ടാവും.

2019ലെ ​െതരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുകയാണ്. നിലവിലെ രാഷ്​ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ വിലയിരുത്തും?

പ്രവചനാത്മകമായി ഒന്നും പറയാനാവില്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയൊരെണ്ണം സീറ്റുകൾ നഷ്​ടപ്പെടും. അഞ്ച് തെക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ലക്ഷദ്വീപ്, പുതുച്ചേരി ഉൾ​െപ്പടെയുള്ള നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമെല്ലാം നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യതയില്ല. വലിയൊരു തകർച്ചയാണ് അവർ നേരിടാൻ പോവുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലും പാർലമ​​െൻറ് തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരിക്കും സ്ഥിതി. എന്നാൽ ഇക്കാര്യത്തിൽ ഞാൻ കാണുന്നത് മറ്റൊരു കാര്യമാണ്. ഏപ്രിലോടു കൂടി രാജ്യത്ത് വർഗീയമായ ധാരാളം സംഘർഷങ്ങൾ അരങ്ങേറും. സംഘ്പരിവാർ നിരവധി കലാപങ്ങളും രക്തച്ചൊരിച്ചിലും സൃഷ്​ടിക്കും. രാജ്യത്തെ ജനങ്ങളെ ഉന്മാദികളാക്കും. അതാണവരുടെ രാഷ്​​്ട്രീയം.

ശബരിമലയിലെ യുവതിപ്രവേശന വിധിയെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്? വിധിയെത്തുടർന്ന് കേരളത്തിലുണ്ടായ അനിഷ്​ടകരമായ സംഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

നമുക്ക് നമ്മുടെ സമൂഹത്തെക്കുറിച്ച് തിരിച്ചറിവു നൽകുന്ന വിധിയാണത്. ലിംഗ അസമത്വവും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തിൽ എത്രമാത്രം ആഴത്തിൽ വേരുപടർന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിധിയാണത്.

എന്നാൽ, ഒരു അവസരം കിട്ടിയപ്പോൾ നാം സ്വയം തിരുത്തുന്നതിനു പകരം രാഷ്​ട്രീയമായും മറ്റുമുള്ള മുതലെടുപ്പാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രത്തിൽനിന്ന് ശബരിമലയിലേക്ക് എന്നാണ് ഒരു അജണ്ട. രാജ്യത്തെ മുഴുവൻ സമയവും വർഗീയ സംഘർഷങ്ങളിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം.

നേര​േത്ത സൂചിപ്പിച്ച, തെരഞ്ഞെടുപ്പി​​​െൻറ മുന്നോടിയായി വർഗീയത പടർത്തുന്നതി​​െൻറ ആദ്യഘട്ടമാണോ ശബരിമലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

തീർച്ചയായും. ശബരിമല യഥാർഥത്തിൽ രാമക്ഷേത്രത്തി​​െൻറ പകരക്കാരനാണ്. അവർക്കൊരിക്കലും തെരഞ്ഞെടുപ്പിനുമുമ്പായി റാം മന്ദിർ ഒരുക്കുക സാധ്യമല്ല. അതുകൊണ്ട് അവർ ശബരിമലയെക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരിക്കും. ഇതിലൂടെ ദക്ഷിണേന്ത്യയിൽ ഒരു മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. സംഘർഷങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇത്തരത്തിൽ നൂറുകണക്കിന് ‘ശബരിമലകൾ’ അവർ ഉണ്ടാക്കിയെടുക്കും.

ഇക്കാര്യത്തിൽ കോൺഗ്രസ് വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. അവർ സംഘ്പരിവാറിനൊപ്പം കളിയിലേർപ്പെട്ടിരിക്കുകയാണ്. തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന വലിയൊരളവ് പിന്തുണയും ഇക്കാര്യത്തിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് അവർ തിരിച്ചറിയുന്നില്ല.

Tags:    
News Summary - sai nath interview-open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.