മ​നു​ഷ്യ​രെ​യ​ല്ല, അ​റി​വ് ക​യ​റ്റു​മ​തി ചെ​യ്യാം; കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന ജി.​സി.​സി വി​പ്ല​വം

അ​ര​നൂ​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ജീ​വി​ത​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത സ​മ​വാ​ക്യ​മു​ണ്ട്: ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ വി​ദേ​ശ​ത്ത് വി​യ​ർ​പ്പൊ​ഴു​ക്കി സ​മ്പാ​ദി​ച്ച​യ​ക്കു​ന്ന പ​ണം കൊ​ണ്ട് ഇ​വി​ടെ വീ​ടു​ക​ളും വ​ൻ​കി​ട വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളും പ​ണി​യു​ക. ഈ ​സ​മ​വാ​ക്യം ത​ന്നെ​യാ​ണ് ഒ​രു​പ​രി​ധി വ​രെ കേ​ര​ള​ത്തെ ഇ​ന്നു​കാ​ണു​ന്ന മ​ട്ടി​ലു​ള്ള വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, മാ​റി​യ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത് എ​ത്ര​കാ​ലം തു​ട​രാ​നാ​കു​മെ​ന്ന​റി​യി​ല്ല. തൊ​ഴി​ൽ​ശ​ക്തി​യെ വി​ദേ​ശ​ത്തേ​ക്ക​യ​ക്കു​ന്ന​തി​ന് പ​ക​രം, ഗ​ൾ​ഫി​ലെ​യും മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടു​വ​രാ​ൻ വ​ഴി ക​ണ്ടെ​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ പ്ര​ധാ​ന ‘ആ​ഗോ​ള ശേ​ഷി കേ​ന്ദ്ര’ (Global Capability Centre - GCC) മാ​യി കേ​ര​ള​ത്തെ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ന​മു​ക്ക് മു​ന്നി​ലു​ള്ള വ​ഴി.

വെ​റു​മൊ​രു കാ​ൾ സെ​ന്റ​റ​ല്ല

ഒ​രു​കാ​ല​ത്ത് ബി.​പി.​ഒ എ​ന്ന് വി​ളി​ച്ചി​രു​ന്ന ബാ​ക്ക്-​ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ന്ന​ത്തെ ജി.​സി.​സി​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു വി​ദേ​ശ ക​മ്പ​നി​യു​ടെ പ്ര​ധാ​ന ബി​സി​ന​സി​ന് പു​റ​ത്തു​ള്ള അ​ക്കൗ​ണ്ടു​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സേ​വ​ന​വും, സ​ങ്കീ​ർ​ണ​മാ​യ സാ​ങ്കേ​തി​ക വി​ക​സ​ന​ങ്ങ​ൾ, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, എ.​ഐ, ഡി​ജി​റ്റ​ൽ ഓ​ട്ടോ​മേ​ഷ​ൻ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന​ത്. സ്വ​ന്തം നാ​ടി​ന്റെ അ​ന്ത​രീ​ക്ഷ​ത്തി​ലി​രു​ന്ന് ആ​ഗോ​ള നി​ല​വാ​ര​മു​ള്ള ശ​മ്പ​ള​വും ക​രി​യ​ർ വ​ള​ർ​ച്ച​യും നേ​ടാ​ൻ ഇ​ത് ന​മ്മു​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്നു. ക​മ്പ​നി​ക​ൾ​ക്കാ​ക​ട്ടെ, കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള തൊ​ഴി​ൽ​ശ​ക്തി​യെ ല​ഭ്യ​മാ​വു​ക​യും ചെ​യ്യു​ന്നു. ചു​രു​ക്ക​ത്തി​ൽ, ഇ​രു​ഭാ​ഗ​ത്തി​നും ഒ​രു​പോ​ലെ ലാ​ഭ​ക​ര​മാ​യ ഒ​രു ഇ​ക്കോ​സി​സ്റ്റം.

ഇ​ന്ത്യ​യി​ൽ ഇ​തി​ന​കം 2,100 ല​ധി​കം ജി.​സി.​സി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ഈ ​മേ​ഖ​ല, പ്ര​തി​വ​ർ​ഷം 6,400 കോ​ടി ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 5.3 ല​ക്ഷം കോ​ടി രൂ​പ) വ​രു​മാ​ന​മാ​ണ് രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. 2030-ഓ​ടെ ഇ​ത് 10,500 കോ​ടി ഡോ​ള​റി​ന്റെ കൂ​റ്റ​ൻ വ്യ​വ​സാ​യ​മാ​യി വ​ള​രു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ നി​ശ​ബ്ദ ക​യ​റ്റു​മ​തി​ക​ളി​ല ഒ​ന്നാ​യി ഈ ​മേ​ഖ​ല മാ​റി​ക്ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് ര​ണ്ടാം​നി​ര ന​ഗ​ര​ങ്ങ​ൾ?

ഇ​തു​വ​രെ ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ തു​ട​ങ്ങി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ഈ ​സം​വി​ധാ​നം ഇ​പ്പോ​ൾ വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​ർ, കൊ​ച്ചി, അ​ഹ്മ​ദാ​ബാ​ദ്, ജ​യ്പൂ​ർ തു​ട​ങ്ങി​യ ര​ണ്ടാം​നി​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പു​തി​യ യൂ​ണി​റ്റു​ക​ൾ മാ​റ്റാ​ൻ ക​മ്പ​നി​ക​ൾ താ​ല്പ​ര്യ​പ്പെ​ടു​ന്നു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ റി​യ​ൽ എ​സ്റ്റേ​റ്റ്, പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ൾ 10 മു​ത​ൽ 35 ശ​ത​മാ​നം വ​രെ കു​റ​വാ​ണ്. ജീ​വ​ന​ക്കാ​ർ പെ​ട്ടെ​ന്ന് ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന പ്ര​വ​ണ​ത ഇ​ത്ത​രം ന​ഗ​ര​ങ്ങ​ളി​ൽ വ​ള​രെ കു​റ​വാ​ണെ​ന്ന​തും വ​ൻ​കി​ട ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

കേ​ര​ളം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​മ്പ​ത്തേ​ക്കാ​ൾ എ​ത്ര​യോ മു​ന്നി​ലാ​ണ്. സം​സ്ഥാ​ന​ത്തി​ന്റെ ഒ​രു അ​റ്റ​ത്തു​നി​ന്ന് മ​റ്റേ അ​റ്റ​ത്തേ​ക്ക് നീ​ളു​ന്ന 643 കി​ലോ​മീ​റ്റ​ർ നാ​ഷ​ന​ൽ ഹൈ​വേ 66 ആ​റു​വ​രി​പ്പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടും. തൃ​ശൂ​ർ, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളെ​ല്ലാം അ​തി​വേ​ഗ​ത്തി​ൽ ബ​ന്ധി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ, കൊ​ച്ചി​യി​ലോ തി​രു​വ​ന​ന്ത​പു​ര​ത്തോ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കാ​തെ ഒ​രു ‘വി​കേ​ന്ദ്രീ​കൃ​ത ജി.​സി.​സി ശൃം​ഖ​ല’ കെ​ട്ടി​പ്പ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ക്കും.

സാ​മ്പ​ത്തി​ക രം​ഗ​ത്ത് വ​ൻ​നേ​ട്ടം

കേ​ര​ള സ​ർ​ക്കാ​റി​ന്റെ 2025-2030 ജി.​സി.​സി ന​യം വ​ഴി ര​ണ്ട് ല​ക്ഷം പു​തി​യ ജോ​ലി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് കേ​വ​ലം ഐ.​ടി മേ​ഖ​ല​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. ര​ണ്ടാം​നി​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ജി.​സി.​സി വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 1,00,000 ജോ​ലി​ക​ൾ എ​ന്ന ല​ളി​ത​മാ​യ ഒ​രു ല​ക്ഷ്യം ക​ണ​ക്കി​ലെ​ടു​ക്കു​ക. ഒ​രാ​ൾ​ക്ക് ശ​രാ​ശ​രി 3 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ളം (പ്ര​തി​മാ​സം ഏ​ക​ദേ​ശം 25,000 രൂ​പ) ല​ഭി​ച്ചാ​ൽ പോ​ലും, പ്ര​തി​വ​ർ​ഷം 3,000 കോ​ടി രൂ​പ​യു​ടെ പു​തി​യ വി​ദേ​ശ​ബ​ന്ധി​ത വ​രു​മാ​ന​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഒ​രു ജി.​സി.​സി വ​ള​രു​മ്പോ​ൾ അ​തി​നൊ​പ്പം റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ, ടാ​ക്സേ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ൾ, ശ​മ്പ​ള മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​ക​ൾ, ഐ.​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ദാ​താ​ക്ക​ൾ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ൽ സേ​വ​ന മേ​ഖ​ല​യും വി​ക​സി​ക്കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ സ്വ​ന്തം നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​മ്പോ​ൾ റി​യ​ൽ എ​സ്റ്റേ​റ്റ്, സ്കൂ​ളു​ക​ൾ, ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യി​ൽ വി​പ​ണി എ​ന്നി​വ​ക്ക് ജീ​വ​ൻ വെ​ക്കും. ന​ഗ​ര​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ൾ പ​ല​മ​ട​ങ്ങാ​യി വ​ർ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ ഇ​ത് മെ​ച്ച​പ്പെ​ടു​ത്തും. കൊ​ച്ചി​യി​ൽ കാ​ക്ക​നാ​ട് ഐ.​ടി കോ​റി​ഡോ​ർ ഉ​ണ്ടാ​ക്കി​യ മാ​റ്റം കേ​ര​ള​ത്തി​ലെ മ​റ്റ് ചെ​റു​ന​ഗ​ര​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ക്കും.

ഈ ​അ​വ​സ​രം ന​മ്മെ​ത്തേ​ടി താ​നേ വ​രി​ല്ല. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ ന​മ്മ​ൾ പി​ന്നി​ലാ​കും. ഫി​ലി​പ്പീ​ൻ​സ് ഇ​തി​ന​കം ത​ന്നെ ജി.​സി.​സി വി​പ​ണി​യി​ൽ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞു. ഫി​ലി​പ്പീ​ൻ​സി​ന്റെ ജി.​സി.​സി വി​പ​ണി മാ​ത്രം 2025-ൽ 3,500 ​കോ​ടി ഡോ​ള​റി​ലെ​ത്തി, 2030-ഓ​ടെ ഇ​ത് 5,560 കോ​ടി ഡോ​ള​റാ​കും. ശ്രീ​ല​ങ്ക, വി​യ​റ്റ്‌​നാം, കം​ബോ​ഡി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​ല്ലാം വി​ദേ​ശ ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വ​ലി​യ രീ​തി​യി​ലു​ള്ള ഇ​ള​വു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ൻ​പ​ത് വ​ർ​ഷം ന​മ്മ​ൾ മ​നു​ഷ്യ​രെ മ​റു​നാ​ടു​ക​ളി​ലേ​ക്ക​യ​ച്ചു; അ​ടു​ത്ത അ​ൻ​പ​ത് വ​ർ​ഷം ന​മ്മ​ൾ ന​മ്മു​ടെ അ​റി​വും സാ​ങ്കേ​തി​ക ശേ​ഷി​യും ക​യ​റ്റു​മ​തി ചെ​യ്യ​ണം. പ്ര​തി​ഭാ​ധ​ന​രാ​യ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളെ സ്വ​ന്തം മ​ണ്ണി​ൽ നി​ല​നി​ർ​ത്താ​നും, ഗ​ൾ​ഫി​ൽ നി​ന്നു​ള്ള പ​ണം നാ​ടി​ന്റെ പു​രോ​ഗ​തി​ക്കാ​യി നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​നും ഇ​തി​ലും വ​ലി​യൊ​രു അ​വ​സ​രം ഇ​നി വ​രാ​നി​ല്ല.

Tags:    
News Summary - Let's export knowledge, not people; The GCC revolution that Kerala is waiting for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.