ചോദിക്കാതെ, പറയാതെ കെട്ടിടനിർമാണ ചട്ടങ്ങൾ

പുതുതായി നിലവിൽ വന്ന ബിൽഡിങ് ചട്ടങ്ങൾ ആർക്കിടെക്​റ്റു​മാരെയും ബിൽഡർമാരേയും ഞെട്ടിക്കുന്ന തരത്തിലാണ്. സർക്കാർ പുതിയ ബിൽഡിങ് റൂൾ ഇറക്കുന്നതിന് മുമ്പ് പ്രാക്ടിസ്​ ചെയ്യുന്ന ആർക്കിടെക്ടുമാരുമായി ചർച്ച ചെയ്യേണ്ടത് ആവശ്യമായിരുന്നു. വൈദ്യചികിത്സരംഗത്തോ നിയമമേഖലയിലോ പുതിയ മാറ്റങ്ങളോ പരിഷ്​കാരങ്ങളോ കൊണ്ടുവരുമ്പോൾ ​ഭിഷഗ്വരന്മാരുടെയും അഭിഭാഷകരുടെയും സംഘടനകളുമായി ചർച്ച ചെയ്യാറുണ്ട്. കേരളത്തിൽ 2000ത്തിൽ അധികം യോഗ്യരായ ആർക്കിടെക്​റ്റുകൾ ഉണ്ട്.

എന്നാൽ, കെട്ടിടനിയമങ്ങളുമായി ബന്ധപ്പെട്ട്​ സർക്കാർ അവരുമായി കൂടിയാലോചിക്കുന്ന പതിവില്ല. ചട്ടങ്ങൾ ഇറങ്ങിയശേഷം ഉണ്ടാവുന്ന പരാതികൾ പരിഹരിച്ച് പുതിയ ഓർഡറുകൾ ഇറങ്ങാൻ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കും. ഈ പ്രാവശ്യം ചട്ടങ്ങൾ ഇറങ്ങും മുമ്പ് ഉത്തരവാദപ്പെട്ട അതോറിറ്റിയുമായി നേരിൽ ബന്ധപ്പെട്ട് ഞങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിച്ചിരുന്നു. അത്​ നിരസിക്കപ്പെട്ടത്​ എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. സർക്കാർ ഓഫിസർമാരും ടൗൺ പ്ലാനിങ് വിഭാഗവും ചേർന്നാണ് ഇപ്പോഴുള്ള ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങൾ പലപ്പോഴായി പറയുന്നതാണ് അവർ മേശക്ക്​ പിറകിലിരിക്കുന്നവരും ഞങ്ങൾ മുന്നിലിരിക്കുന്നവരുമാണെന്ന്. കുറെ വർഷങ്ങളായി ഈ മേഖലയിൽ പരിചയ സമ്പന്നരാണ് ഞങ്ങൾ ആർക്കിടെക്​ടുമാർ. കേരളത്തിലും മറ്റു സംസ്​ഥാനങ്ങളിലും മാത്രമല്ല, വിദേശത്തും ഉള്ള 45 വർഷത്തെ പരിചയം വെച്ച് കേരളത്തിന് പുറത്തെ ചട്ടങ്ങൾ വ്യത്യസ്​തമാണ് എന്ന്​ എനിക്ക്​ പറയാൻ കഴിയും.

റോഡി​​​​െൻറ വീതി: പഴയ നിയമം മതി
കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ റോഡി​​​െൻറ നീളം കൂടുതലാണ്. ഇവിടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു സിറ്റിയാണ്. അതിനാൽ, റോഡി​​​െൻറ വീതി കൂടുതൽ നാഷനൽ ഹൈവേയിലേയുള്ളൂ. മറ്റു റോഡുകൾ വീതി കുറവാണ്. അവിടെയെല്ലാം ബിൽഡിങ്ങുകൾ ഉണ്ട്. അതുകൊണ്ട്, റോഡി​​​െൻറ വീതി അഞ്ച്​, ആറു മീറ്റർ എന്ന പഴയ നിയമം തന്നെ നിലനിർത്തണം.

കാർ പാർക്കിങ് അകേത്താ പുറത്തോ?
പുതിയ ചട്ടപ്രകാരം കാർ പാർക്കിങ്​ഏരിയയും മറ്റു ഇൻഫ്രാസ്​ട്രക്ചർ ഏരിയയും മുഴുവനായി ബിൽട്ടപ്​ ഏരിയയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത് മുൻചട്ടത്തിൽ ഇല്ലായിരുന്നു. അതുപോലെ മറ്റു സംസ്​ഥാനങ്ങളിലും ഇൻഫ്രാസ്​ട്രക്ചർ ഏരിയയിൽ പാർക്കിങ്ങോ, ഇലക്ട്രിക്കൽ റൂമുകളോ, എഫ്​.എ.ആർ കണക്കാക്കുന്നതിനോ കാർ പാർക്കിങ്ങിനോ കൂട്ടാറില്ലായിരുന്നു. കാർ പാർക്കിങ്ങി​​​െൻറ കാര്യത്തിൽ ഒരു കാറിന് പഴയ ചട്ടപ്രകാരം 50 ചതുരശ്ര മീറ്റർ മതി. പുതിയ ചട്ടത്തിൽ അത്​ 40 ചതുരശ്ര മീറ്റർ ആകും. തന്മൂലം പാർക്കിങ്ങി​​​െൻറ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യും.

താഴത്തെ നിലയിലെ സെറ്റ് ബാക്കി​​​െൻറ കാര്യത്തിൽ പഴയ ചട്ടത്തിനെതിരാണ് പുതിയ ചട്ടം. അതിനാൽ, പാർക്കിങ്​ ഏരിയ താഴത്തെ നിലയിൽ കുറയാൻ സാധ്യതയുണ്ട്. ഈ അവസ്​ഥയിൽ മുകളിലത്തെ നില കൂടി പാർക്കിങ്ങിന് ഉപയോഗിക്കേണ്ടി വരും. ഇതുമൂലം ബിൽഡിങ്ങി​​​െൻറ ഉയരം കൂടുകയും സെറ്റ് ബാക്കിൽ മാറ്റം വരുകയും ചെയ്യും. ബിൽഡിങ്ങി​​​െൻറ ഉയരം 16 മീറ്ററിൽ കൂടുതലോ നാലു നിലയിൽ അധികമോ ആയി ഹൈറൈസ്​ ബിൽഡിങ്ങി​​​െൻറ പരിധിയിൽ വന്നാൽ ചെറിയ പ്ലോട്ടിൽ ഒരു നില പാർക്കിങ്ങുള്ള നാലു നില ഗൃഹസമുച്ചയം എന്നതു നടപ്പാക്കാൻ നിലവിലെ ചട്ടപ്രകാരം സാധിക്കുകയില്ല. അതിനാൽ, പഴയ റൂളായ 16 മീറ്ററിനു മുകളിൽ എന്നതുവെച്ച് നാലു നിലകൾ എന്നത് ഒഴിവാക്കുന്നതാണ്​ ഉചിതം.

കണക്കുവേണം ടോയ്ലറ്റിനും
നാഷനൽ ബിൽഡിങ്​ കോഡി (എൻ.ബി.സി) നെ അപേക്ഷിച്ച് ടോയ്​ലറ്റി​​​െൻറ എണ്ണത്തി​​​െൻറ കാര്യത്തിൽ ഇപ്പോഴത്തെ ചട്ടമോ പഴയ​തോ ഒരിക്കലും പ്രായോഗികമല്ല. കണ്ണൂരിലെ വ്യവസായി ആത്മഹത്യ ചെയ്യാൻ ഒരു കാരണമിതാണ്. പഴയതും പുതിയതുമായ ചട്ടങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഡബ്ല്യൂ.സി, വാഷ് ബേസിൻ, ഷവർ എന്നിവയുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. കണ്ണൂരിലെ കൺവെൻഷൻ സ​​​െൻററിൽ ചട്ടത്തിൽ പറഞ്ഞപ്രകാരമുള്ള ടോയ്​ലറ്റുകൾ നിർമിച്ചിരുന്നില്ല. സർക്കാറും പ്ലാനർമാരും വിചാരിക്കുന്നത് കേരളത്തിലുള്ളവർ മറ്റ് ലോകത്തെല്ലായിടത്തും ഉള്ളവരേക്കാളും കൂടുതൽ സമയം ടോയ്​ലറ്റിലാണ് ചെലവിടുന്നത്​ എന്ന മട്ടിലാണ്​ അനുശാസിക്കുന്ന ചട്ടങ്ങൾ. ഈ ചട്ടപ്രകാരം നിർമാണ​െച്ചലവ് കൂടുകയും സൗകര്യങ്ങൾ കുറയുകയുമാണ് ചെയ്യുന്നത്.

ഈ നിയമം അധികൃതരുടെ ശ്രദ്ധയിൽ ആരെങ്കിലും പെടുത്തിയിരുന്നെങ്കിൽ വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിമാരും സെക്രട്ടറിമാരും ഇത്​ പിൻവലിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണ് ഞങ്ങളെ പോലുള്ള സീനിയർ ആർക്കിടെക്​ടുമാരെ ഇതിൽ ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെടാൻ കാരണം. മുനിസിപ്പാലിറ്റിയിൽ നിന്നു പെർമിറ്റ് കിട്ടാൻ വളരെ കാലതാമസം നേരിടുന്നുമുണ്ട്. സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ഓൺലൈൻ അപേക്ഷ നിർത്തിവെച്ച്​ വീണ്ടും പഴയപടി പ്രിൻറുകളായി മുനിസിപ്പാലിറ്റിയിൽ അപേക്ഷിക്കുകയും പ്രിൻറുകൾ വീണ്ടും വീണ്ടും തിരച്ചിൽ നടത്തി അപേക്ഷകന് കാലതാമസം നേരിടുകയും ചെയ്യും. ചിലയിടങ്ങളിൽ പ്രത്യേകിച്ച് കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഢിലും മറ്റും ചട്ടപ്രകാരം തയാറാക്കിയ പ്ലാനിൽ യോഗ്യരായ ആർക്കിടെക്​ടുമാർ ഒപ്പിട്ടുകൊടുത്താൽ സർക്കാർ അത് അംഗീകരിക്കുകയും അല്ലാത്ത പക്ഷം ആർക്കിടെക്ടി​​​െൻറ ലൈസൻസ്​ കുറച്ചുകാലത്തേക്ക് റദ്ദാക്കുകയും ചെയ്യും.

നെൽവയൽ വേണം കോട്ടക്കൽ മോഡൽ വേണ്ട
നെൽവയൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കണം എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ, സിറ്റിയിൽ ഒരു ഏക്കറിൽ 10 മുതൽ 15 സ​​​െൻറ്​ വരെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നെൽവയൽ ആയിരിക്കും. ഇത്തരം സ്​ഥലത്ത് ജനങ്ങൾക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ബുദ്ധിമുട്ടാണ്. ഉദാഹരണമായി കോട്ടക്കൽ ആര്യവൈദ്യശാല എന്ന വലിയ കാമ്പസിൽ സ്​ഥലപരിമിതി മൂലം ഞങ്ങൾ ഏഴു നില കെട്ടിടം രൂപകൽപന ചെയ്തു. നിർഭാഗ്യവശാൽ ആ സ്​ഥലം നെൽവയൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ, 50 വർഷത്തിലധികമായി അവിടെ കൃഷി ചെയ്തിട്ടില്ല. രണ്ടു വർഷത്തിലധികമായി ഈ പ്ലാൻ സമർപ്പിച്ചിട്ട്. അവർ നേരായ വഴിപോകുന്നവരും ഓഫിസർമാരുടെ പിറകെ പോകാത്തവരും ആയതിനാൽ ഇന്നുവരെ പെർമിറ്റ് ലഭിച്ചിട്ടില്ല. സർക്കാർ നെൽവയലിൽ നിർമാണം അനുവദിക്കാത്തതുപോലെ മറ്റു സ്​ഥലങ്ങളിൽ ബുദ്ധിമുട്ടുകൂടാതെ റൂൾപ്രകാരം നിർമിക്കാൻ പെർമിറ്റ് നൽകണം. നെൽവയലുള്ള സ്​ഥലങ്ങളിൽ ഒരിക്കലും നിർമാണാനുമതി കൊടുക്കാൻ പാടില്ലെന്നത് അംഗീകരിക്കുന്നു. അങ്ങനെ കുറെ തുറന്ന സ്​ഥലങ്ങൾ കേരളത്തിൽ മാറ്റിവെക്കുന്നത് നല്ലതായിരിക്കും. പക്ഷേ, കോഴിക്കോട് മാവൂർറോഡിലും ബൈപാസ്​ റോഡിലും എറണാകുളം ബൈപാസ്​ റോഡിലും മറ്റു സിറ്റികളിലും ചെറിയ സ്​ഥലം ഡാറ്റാ ബാങ്കിൽ കൃഷിസ്​ഥലമാണെങ്കിൽ അത് ഒഴിവാക്കി നിർമാണപ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ സാധിക്കുന്ന വിധത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തണം.

സംരംഭകരെ ക്ഷണിച്ചാൽ പോരാ
സംരംഭകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നു എന്ന് സർക്കാർ പറയുന്നു. എന്നാൽ, ഇത്തരം ചട്ടങ്ങളുണ്ടെങ്കിൽ ആരാണ് ഇവിടെ നിക്ഷേപിക്കുക? വ്യവസായസംരംഭങ്ങൾക്ക് മൂന്നു വർഷത്തേക്ക് പെർമിറ്റ് ആവശ്യമില്ലെന്നും നിങ്ങൾക്ക് നിർമാണം നടത്തി ഉൽപാദനം തുടങ്ങാമെന്നും സർക്കാർ ഇപ്പോൾ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഒരുപക്ഷേ, ആരെങ്കിലും വ്യവസായമേഖലയിൽ വ്യവസായം തുടങ്ങാൻ ഉദ്ദേശിച്ചാൽ അവിടേയും 10​ മുതൽ 20 ശതമാന​ത്തോളം സ്​ഥലം നെൽവയൽ ആകാം. പിന്നെ അവർ എന്തു ചെയ്യും? മൂന്നു വർഷത്തിനുശേഷം പ്രസ്​തുത ആൾ പെർമിറ്റിന് അപേക്ഷിക്കാൻ പോകുമ്പോൾ ഈ കെട്ടിട​ം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ പൊളിച്ചു കളയാൻ അധികാരികൾ പറയുകയും ചെയ്യും. അതിനാൽ, സർക്കാറിനോട് ഒരു അപേക്ഷയുണ്ട്. കണിശമായ ഒരു വ്യവസ്​ഥ ഉണ്ടാക്കി തടസ്സമില്ലാതെ നമ്മുടെ സംസ്​ഥാനത്ത് സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ കൈക്കൊള്ളണം.

ഉടക്കിടുന്ന മുനിസിപ്പൽ കെട്ടിട ചട്ടങ്ങൾ
ഈയിടെ ഉണ്ടാക്കിയ കേരള മുനിസിപ്പൽ ബിൽഡിങ്​ റൂൾസ്​ (കെ.എം.ബി.ആർ) 2019 കേരളത്തി​​​െൻറ പുരോഗതിക്ക് തടയിടുകയും നിർമാണച്ചെലവ് കൂട്ടുകയും ചെയ്യും. റിയൽ എസ്​റ്റേറ്റ് മേഖല വഴി സർക്കാറിന് ഉണ്ടായിരുന്ന മൊത്ത വരുമാനം ഈ ചട്ടം വഴി അവസാനിക്കും. ആളുകൾക്ക് അവരുടെ തൊഴിൽ നഷ്​ടപ്പെടുകയും വലിയ നഷ്​ടം അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്താൽ അത് സമ്പദ്​ഘടനയെ തന്നെ ബാധിക്കും. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലുള്ള നിർമാണമേഖലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ തന്നെ ഇതുകാരണം നിന്നു പോകാനിടയുണ്ട്. ഇത് ബിൽഡർമാർക്കും വാങ്ങുന്നവർക്കും കനത്ത നഷ്​ടം വരുത്തും. സർക്കാർ ആവശ്യമായ മാറ്റങ്ങൾ വരുത്തി കെ.എം.ബി.ആർ പ്രാബല്യത്തിൽ വരുത്തുകയും ഇപ്പോൾ ഇറങ്ങിയത് റദ്ദാക്കാനുള്ള നടപടിയെടുക്കുകയും നിർമാണമേഖല േപ്രാത്സാഹിപ്പിക്കുന്നതിനുവേണ്ട പരിഗണന നൽകുകയും വേണം.

സാ​ങ്കേതിക വിദഗ്​ധരെ വേണ്ടാത്ത നാട്
നമ്മുടെ സംസ്​ഥാനത്തും രാജ്യത്തും ഗവേഷകനും സാങ്കേതികവിദഗ്​ധനും ഒരു പ്രാധാന്യവും കൽപിക്കുന്നില്ല. സർ ആൽബർട്ട് ഐൻസ്​റ്റൈ​​​​െൻറ 100 വർഷം മുമ്പുള്ള കണ്ടുപിടിത്തങ്ങൾ ഇന്നും ലോകം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുപോലെ ഏകദേശം 500 വർഷം മുമ്പും ഒരു ആർക്കിടെക്ട് രൂപകൽപന ചെയ്ത താജ് മഹൽ ഇന്നും ലോകത്തെ ഏറ്റവും മനോഹരമായ കലാരൂപമാണ്. അങ്ങനെ ശാസ്​ത്രപുരോഗതി എല്ലാ രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നു. അതുപോലെ തന്നെ ആർക്കിടെക്റ്റ്​ രൂപകൽപന ചെയ്ത കലാസൃഷ്​ടികൾ ലോകം ആദരിച്ചുകൊണ്ടിരിക്കുന്നു.

ശാസ്​ത്ര ഗവേഷണത്തിന് നമ്മുടെ രാജ്യം മറ്റു പുരോഗമന രാജ്യങ്ങളിലെ പോലെ പണം ചെലവാക്കുന്നത് വളരെ കുറവാണ്. ഇവിടെ പ്രാധാന്യം കൊടുക്കുന്നത് ഭരണനിർവഹണത്തിനാണ്. രാജ്യത്തിന് പുരോഗതി ഉണ്ടാകണമെങ്കിൽ മറ്റു പുരോഗമന രാജ്യങ്ങളെപോലെ ശാസ്​ത്ര സാങ്കേതിക വിദ്യക്ക്​ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ മേൽപറഞ്ഞ പോലെയുള്ള പ്രശ്​നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.

മരടിലെ പാവം മലയാളി
ഇപ്പോൾ സംസ്​ഥാനം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മരടിലെ ഫ്ലാറ്റ് പൊളിക്കൽ. ഇത്രയും വലിയ സമുച്ചയം പൊളിക്കേണ്ടി വന്നതി​​​െൻറ ഉത്തരവാദിത്തം ആർക്കാണ്? ഇതേ കൊച്ചിനഗരത്തിൽ ഡി.എൽ.എഫ്​ പോലുള്ള വൻകിട ​െഡവലപ്പേഴ്സിന് അവരുടെ സ്വാധീനം ഉപയോഗിച്ച് പിഴചുമത്തി ക്രമീകരിച്ചിട്ടുണ്ട്. പാവം കുറെ മലയാളികളായ എൻ.ആർ.​െഎക്കാരായ ​െഡവലപ്പർമാർ അവസാനം കുടുങ്ങിക്കിടക്കുന്നു. എല്ലാറ്റിനും ഉപരിയായി ഇത് രൂപകൽപന ചെയ്ത ആർക്കിടെക്ടിനെ നാലാം പ്രതി ചേർത്ത് ക്രിമിനൽ കുറ്റവും ചുമത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കെട്ടിട നിർമാണ ചട്ടപ്രകാരം ഈ ആർക്കിടെക്ടിന് ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടിയും വരും. ​ഡോക്ടർക്ക് എതിരെ ഒരു രോഗി കേസ്​ കൊടുക്കുകയാണെങ്കിൽ െഎ.എം.എ പോലുള്ള സംഘടന ഇടപെടാറുണ്ട്. ഇതു പോലുള്ള ഒരു അവസരം കേരളത്തിൽ ആർക്കിടെക്​ടുകൾക്ക്​ ഇല്ല. ഇതു വളരെ പരിതാപകരമാണ്.

Tags:    
News Summary - kerala municipal building rules 2019 defects-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.