ചേകന്നൂർ പി.കെ. മുഹമ്മദ് അബുൽ ഹസൻ മൗലവിയുടെ തിരോധാനത്തിന് അഥവാ ചതിക്കൊലക്ക് ജൂലൈ 29ന് 25 വർഷം പൂർത്തിയായി. പരമാവധി ആസൂത്രിതവും സംഘടിതവുമായ ഇൗ നിഷ്ഠുര കൃത്യത്തിെൻറ പേരിൽ ഇപ്പോൾ നിലവിലില്ലാത്ത സുന്നി ടൈഗേഴ്സ് എന്ന ഭീകര സംഘത്തിെൻറ പ്രവർത്തകനായിരുന്ന ഒരേയൊരു വി.വി. ഹംസ മാത്രമാണ് തടവുശിക്ഷ അനുഭവിക്കുന്നത്. മൗലവിയെ അർധരാത്രി വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നവേരാ ജീപ്പോടിച്ചവരോ അേദ്ദഹത്തെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയവരോ അജ്ഞാതസ്ഥലത്ത് കുഴിച്ചുമൂടിയവരോ മൃതേദഹം പിന്നീട് സ്ഥലംമാറ്റിയവരോ ഒന്നും ശിക്ഷിക്കപ്പെട്ടില്ല. പിടികൂടിയവരിൽ തന്നെ ഏതാണ്ടെല്ലാവരും തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. പ്രമാദമായ ഒരു കൊലക്കേസിൽ ഒരാളെങ്കിലും ശിക്ഷിക്കപ്പെടാതെ പോയാൽ സി.ബി.െഎയുടെ വിശ്വാസ്യത തകരുക മാത്രമല്ല, കേസ് പുനരന്വേഷിക്കാൻ സുപ്രീംേകാടതി ഉത്തരവിടുമോ എന്ന ആശങ്കയും കാരണമാവാം ഒരേയൊരു ഹംസക്ക് ഇരട്ട ജീവപര്യന്തം വിധിക്കാൻ വഴിയൊരുക്കിയത്.
മൗലവിയുടെ കുടുംബവും സംഘടനയും മാത്രമാണ് വിധിയിൽ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. സംഭവം നടന്ന കാലത്ത് വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇടത്-വലത് രാഷ്ട്രീയക്കാരെയൊന്നും പിന്നീട് ചിത്രത്തിലെവിടെയും കണ്ടില്ല. ഒാരോ ആണ്ടറുതിയിലും ചേകന്നൂർ അനുസ്മരണവേദി ‘മതമൗലികവാദികളെയും മതരാഷ്ട്ര വാദക്കാരെയും’ ശകാരിക്കാൻ മുസ്ലിം നാമധാരികളായ സ്യൂഡോ സെക്കുലർ ബുദ്ധിജീവികൾ ഉപയോഗിച്ചുവരുന്നത് മിച്ചം. ആവിഷ്കാര സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും കാറ്റിൽപറത്തിയ കിരാത നടപടിക്ക് ഉത്തരവാദികളാരാണെന്ന് പകൽവെളിച്ചം പോലെ സ്പഷ്ടമായിരുന്നിട്ടും ഭർത്താക്കന്മാരുടെ പേരുപറയാൻ മടിച്ച പഴയ മാപ്പിള സ്ത്രീകളെേപ്പാലെ യഥാർഥ കുറ്റവാളികളെ പേരെടുത്തുപറയാൻ വീരശൂര പരാക്രമികളായ മതേതര ചാവേറുകൾക്കും അസ്ക്യത! തങ്ങൾ ടാർഗറ്റ് ചെയ്യുന്നവരല്ല സംഭവത്തിെൻറ പിന്നിലെന്ന് ബോധ്യപ്പെട്ടതിനാലോ ആത്മരക്ഷാർഥമോ കാരണമെന്നറിഞ്ഞുകൂടാ; എന്തായാലും ചേകന്നൂർ വധത്തിൽ മുസ്ലിം സംഘടനകളും പണ്ഡിതരും മൗനം ഭജിച്ചതായി നിരന്തരം കുറ്റപ്പെടുത്തുന്നവർ ജനങ്ങളുടെ ഒാർമശക്തിയെ വെല്ലുവിളിക്കുകയും പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് ഒാർമിപ്പിക്കാൻ കൂടിയാണീ കുറിപ്പ്.
1993 ആഗസ്റ്റ് മുതൽ കേസ് ഏറ്റെടുത്ത് കോടതി ശിക്ഷ വിധിക്കുന്നതുവരെ കൃത്യമായി കുറ്റാന്വേഷണ പുരോഗതിയും അക്കാര്യത്തിൽ സംഭവിച്ച അനാസ്ഥയും അതിെൻറ പേരിൽ നടന്ന മുതലെടുപ്പുകളുമെല്ലാം ജനങ്ങളെ അറിയിച്ച പത്രമാണ് ‘മാധ്യമം’. കൂടാതെ ജാഗരൂകവും സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ടു യഥാസമയം മുഖപ്രസംഗങ്ങളുമെഴുതി. ചേകന്നൂർ മൗലവിയുടെ തിരോധാനം എന്ന തലക്കെട്ടിലെഴുതിയ പ്രഥമ മുഖപ്രസംഗത്തിൽനിന്ന്:
‘‘ചേകന്നൂർ മൗലവി എന്നറിയപ്പെടുന്ന മൗലവി പി.കെ.എം. അബുൽ ഹസെൻറ തിരോധാനം ഇതിനകം ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമായി വളർന്നുകഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർ നൽകുന്ന മൊഴികൾ വിശ്വസിക്കാമെങ്കിൽ അനുയായികളെന്ന വ്യാജേന മൗലവിയെ സമീപിച്ച്, സൂത്രത്തിൽ അദ്ദേഹത്തെ തട്ടിെക്കാണ്ടുപോവുകയാണുണ്ടായത്. സാമ്പത്തിക കാരണങ്ങളോ വ്യക്തിവിരോധമോ ആണ് സംഭവത്തിനു പിന്നിലെന്ന് തുടക്കത്തിൽ അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും അവക്കൊന്നും തന്നെ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. പബ്ലിസിറ്റിക്കു വേണ്ടി മൗലവി സ്വയം ‘ഒളിവിൽ പോയതാവാമെന്ന’ സംശയത്തിനും ഇപ്പോൾ പ്രസക്തിയില്ല. ഇൗ അവസ്ഥയിൽ മൗലവിയുടെ തിരോധാനം ദുരൂഹമായ ഒരു സമസ്യയായിത്തന്നെ അവശേഷിക്കുന്നു...
കാരണമെന്തായാലും ഒരു വ്യക്തി -വിശേഷിച്ചും മതപണ്ഡിതനായ ഒരാൾ- തിരോഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടാതിരിക്കുക എന്നത് തീർച്ചയായും ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. മൗലവിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കിൽ, അതിന് ഉത്തരവാദികൾ ആരായാലും അവരെ കണ്ടുപിടിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ആശയത്തെ നേരിടേണ്ടത് ആശയംകൊണ്ടാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളും നിയമപരമായി മാത്രമാണ് കൈകാര്യം ചെയ്യേണ്ടത്. തട്ടിക്കൊണ്ടുപോകലും കൊല്ലും കൊലയുമൊന്നും അതിന് പ്രതിവിധിയല്ല. കേരളത്തിൽ ഇങ്ങനെയൊരു സാമൂഹിക പശ്ചാത്തലം നിലനിൽക്കുന്നു എന്നതുതന്നെ നമ്മെ സംബന്ധിച്ചിടത്തോളം നടുക്കമുളവാക്കുന്നു.
ചേകന്നൂർ മൗലവിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ശരിയായ രീതിയിലാണോ മുന്നോട്ടുനീങ്ങുന്നത് എന്നും സംശയിക്കേണ്ടതുണ്ട്. സർക്കാറിെൻറ ഭാഗത്ത് ഒന്നുകിൽ അലംഭാവമുണ്ട്, അല്ലെങ്കിൽ ആരെയൊക്കെയോ സഹായിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് ചിലർ അഭിപ്രായപ്പെടുന്നത് ഇൗ സാഹചര്യത്തിലാണ്. അതിനാൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താൻ സഹായകമായ രീതിയിൽ കേസ് ഏതെങ്കിലും ബാഹ്യ ഏജൻസിക്ക് വിടണം. സി.ബി.െഎ അന്വേഷണമുണ്ടാവുകയാണെങ്കിൽ കുെറക്കൂടി വേഗം തെളിവുകൾ ലഭിച്ചേക്കാം. എങ്ങനെയായാലും മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുകയും അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കുകയും ചെയ്യാൻ ഉചിത നടപടികളുണ്ടായേ തീരൂ.’’(മാധ്യമം 18 ആഗസ്റ്റ് 1993).
മൗലവിയുടെ തിരോധാനത്തിന് ഒരുവർഷം പൂർത്തിയാവുേമ്പാൾ മാധ്യമം എഴുതി:
‘‘ മൗലവി ചേകന്നൂർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടുപോന്ന മുഹമ്മദ് അബുൽഹസൻ മൗലവി അപ്രത്യക്ഷനായിട്ട് ഇന്നേക്ക് വർഷം തികയുന്നു. മൗലവി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, അതോ അദ്ദേഹത്തെ കാപാലികർ വകവരുത്തിയോ എന്നു തീർത്തുപറയാൻ വയ്യാത്ത അവസ്ഥ അദ്ദേഹത്തിെൻറ ദേഹവിയോഗത്തേക്കാൾ കഠിനവും ക്രൂരവുമാണ്. ആ ക്രൂരതക്ക് കട്ടി കൂട്ടാനെന്നവണ്ണം ഇടക്കിടെ കുബുദ്ധികളുടെ ചില ഉൗമക്കത്തുകളും. കാലും തലയും കോഴിക്കോട്ടും ഉടലും മറ്റു ഭാഗങ്ങളും കർണാടകയിലും കൊണ്ടുപോയിട്ടു എന്നറിയിക്കുന്ന ഇൗ കത്തുകൾ ഏതോ മനോരോഗികൾ എഴുതിവിടുന്നവയാവാമെങ്കിലും മൗലവിയുെട തിരോധാനത്തെ തുടർന്ന് തീ തിന്നുകഴിയുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം മുറിവിൽ ഉപ്പു പുരട്ടുന്നതിന് തുല്യമാണ് ഇത്തരം അനുഭവങ്ങൾ എന്നു വ്യക്തം.മൗലവി ചേകന്നൂരിെൻറ അഭിപ്രായങ്ങളോട് അസഹിഷ്ണുതയുള്ള മതതീവ്രവാദികളാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന പരക്കെയുള്ള ധാരണയിൽ സത്യമുണ്ടെങ്കിൽ തട്ടിക്കൊണ്ടുപോയവർ ചെയ്തത് മഹാപാതകമാണെന്നതിൽ സംശയമില്ല. മൗലവി ചേകന്നൂരിെൻറ അഭിപ്രായങ്ങളിൽ ഒട്ടുമിക്കതും അദ്ദേഹം ജനിച്ചുവളർന്ന സമുദായത്തിെൻറ പ്രമാണങ്ങൾക്കും വിശ്വാസാചാരങ്ങൾക്കും വിരുദ്ധമായിരുന്നുവെങ്കിലും തനിക്ക് പറയാനുള്ള അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള അവസരങ്ങൾ അദ്ദേഹത്തിന് വകവെച്ചുകൊടുക്കലായിരുന്നു വിവേകം. മതം അതിെൻറ അനുയായികളിൽനിന്ന് ആവശ്യപ്പെടുന്ന സഹിഷ്ണുതയുടെ താൽപര്യവും അതത്രെ. മൗലവിയെ സൽമാൻ റുഷ്ദിയോടും തസ്ലീമയോടുമൊക്കെ സാദൃശ്യപ്പെടുത്തി ഇല്ലാത്ത പരിവേഷം അദ്ദേഹത്തിെൻറ ആശയങ്ങൾക്ക് നൽകാൻ ശ്രമിക്കുന്നവരുണ്ടെങ്കിലും അവർ യഥാർഥത്തിൽ കഥയറിയാതെ ആടുകയാണ്. ചേകന്നൂർ മൗലവിയുെടത് യഥാർഥത്തിൽ ഒരു പുതിയ ചിന്തയല്ല. അദ്ദേഹത്തിെൻറ ആശയങ്ങൾക്കെല്ലാം മുസ്ലിംചരിത്രം പരിശോധിച്ചാൽ മനസ്സിലാവുന്നപോലെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാകിസ്താനിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ഗുലാം അഹ്മദ് പർവേസ് ചേകന്നൂരിനെക്കാൾ ശക്തമായി ഹദീസ് നിഷേധം എടുത്തുപറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ലിബിയൻ പ്രസിഡൻറ് മുഅമ്മർ ഖദ്ദാഫി അറിയപ്പെട്ട ഹദീസ് നിഷേധിയാണ്. ഇത്തരം ആശയങ്ങളെ ആശയരംഗത്ത് പ്രതിരോധിച്ചുകൊണ്ടുതന്നെ മുസ്ലിം പണ്ഡിതലോകം സഹിഷ്ണുതാപൂർവം അവയെ കൈകാര്യം ചെയ്യുന്നതിൽനിന്ന് മനസ്സിലാക്കേണ്ടത്, എതിരഭിപ്രായങ്ങൾ കേൾക്കുേമ്പാഴേക്കും വെകിളിയെടുത്തോടുന്നവരല്ല വിവേകശാലികളായ മുസ്ലിം മതപണ്ഡിതന്മാർ എന്നത്രെ.
മൗലവി ചേകന്നൂരിെൻറ കാര്യത്തിൽ അധികൃതഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രത ഉണ്ടായില്ല എന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിെൻറ കുടുംബവും തുച്ഛം മാത്രംവരുന്ന അനുയായിവൃന്ദവും പെടാപാടുപെട്ട ശേഷമാണ് ലോക്കൽ പൊലീസിനു പകരം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയപ്പോൾ കേസ് സി.ബി.െഎക്ക് കൈമാറണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെടുകയുണ്ടായില്ല. ചേകന്നൂർ പ്രശ്നം അഗണ്യകോടിയിൽ തള്ളിയാലും ഉത്തരവാദ സ്ഥാനത്തിരിക്കുന്നവർക്ക് ഒരു ചുക്കും വരാനില്ല എന്നതാവാം കാരണം. ഇതിെൻറ വ്യക്തമായ തെളിവാണ് ഇക്കഴിഞ്ഞ ഗുരുവായൂർ തെരഞ്ഞെടുപ്പു വേളയിൽ പ്രശ്നത്തിെൻറ നേെര നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവലംബിച്ച അർഥഗർഭമായ മൗനം. ചേകന്നൂർ മൗലവിയുടെ നാട് ഗുരുവായൂർ നിയോജക മണ്ഡലത്തിൽനിന്ന് ഏറെ അകലെയല്ല. എന്നിട്ടും മൗലവിയുടെ തിരോധാനം പോലുള്ള സജീവമായൊരു പ്രശ്നം ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ‘ഇലക്ഷൻ ഇഷ്യൂ’ ആക്കിയില്ല. ചേകന്നൂർ മൗലവിയെ അനുകൂലിച്ചാൽ ഉള്ള വോട്ടും ചക്കയിലൊട്ടുമെന്ന് അവർക്കുറപ്പായിരുന്നു. വോട്ടുബാങ്കിന് കോട്ടം തട്ടാതെയും കൈ നനയാതെയും ഒക്കുമെങ്കിലേ അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉദാത്ത സങ്കൽപത്തോട് നമുക്കൊക്കെയും പ്രതിബദ്ധതയുള്ളൂ. അതിന് അൽപമെങ്കിലും കോട്ടം തട്ടുമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യവുമില്ല, മൗലികാവകാശങ്ങളുമില്ല എന്നു ചുരുക്കം.
മൗലവിയുടെ തിരോധാനം സംബന്ധിച്ച കേസ് സി.ബി.െഎക്ക് വിടണമെന്നത് അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും ഗുണകാംക്ഷികളുടെയും തീവ്രമായൊരാവശ്യമാണ്. ഇൗ ആവശ്യമുന്നയിച്ച് അദ്ദേഹത്തിെൻറ ഭാര്യമാരും സന്താനങ്ങളും തിരുവനന്തപുരം സെക്രേട്ടറിയറ്റ് നടയിലേക്ക് നീങ്ങുകയാണെന്ന് കേൾക്കുന്നു. കുടുംബനാഥെൻറ വിരഹം മൂലമുള്ള ആഘാതം സഹിക്കാനാവാതെ വീട്ടിനകത്ത് വാതിലടച്ചുകഴിയുന്ന പാവം സ്ത്രീകളെ സെക്രേട്ടറിയറ്റ് നടയിലേക്ക് നടത്തിക്കാതെതന്നെ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇൗ ആവശ്യം നിറവേറ്റിക്കൊടുക്കലാണ് ഭംഗി. ഇന്നലെ നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കാണുന്നു. ഇനിയും ആലോചിച്ച് സമയം കളയാതെ പ്രശ്നത്തിൽ സത്വര നടപടി ഉണ്ടാവണം. വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന വസ്തുത അറിയാത്ത ആളാവില്ലല്ലോ മുഖ്യമന്ത്രി.’’ (മാധ്യമം 29.7.1994).
ചേകന്നൂർ തിരോധാനത്തെക്കുറിച്ച അന്വേഷണത്തിലെ ദുരൂഹതകളും അടിയൊഴുക്കുകളും സവിസ്തരം പരിശോധിക്കുന്ന ലേഖന പരമ്പരയും 1994 ജൂലൈ 28, 29 തീയതികളിൽ മാധ്യമം പ്രസിദ്ധീകരിച്ചു. ആറു വർഷങ്ങൾക്കു ശേഷം ‘ചേകന്നൂർ സംഭവവും ബി.ജെ.പിയുടെ സംശയാസ്പദമായ നിലപാടും’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ അന്വേഷണം അട്ടിമറിക്കാൻ നടക്കുന്ന നിഗൂഢ നീക്കങ്ങളിലേക്ക് വിരൽചൂണ്ടി.
‘‘...മറുഭാഗത്ത് ചിലർക്കാവെട്ട, മൗലവിയുടെ ആദർശങ്ങളോട് നൂറുശതമാനം വിയോജിപ്പുള്ളതോടൊപ്പം അദ്ദേഹത്തിന് അതും അതിലപ്പുറം പറയാനുള്ള അവകാശം വകവെച്ചുകൊടുക്കാൻ അവരെ അവരുടെ മതതീവ്രത അനുവദിച്ചില്ല. മഹാത്മാ ഗാന്ധി, മാൽക്കം എക്സ് പോലുള്ള ധന്യാത്മാക്കൾ വെടിവെച്ചുവീഴ്ത്തപ്പെട്ട ഒരു നൂറ്റാണ്ടിൽ ചേകന്നൂർ മൗലവിയെപ്പോലെ വിവാദവിധേയനായ ഒരു വ്യക്തി ഉന്മൂലനം ചെയ്യപ്പെട്ടിരിക്കാൻ സാധ്യത ഏറെയാണ്.
ചേകന്നൂർ സംഭവത്തിെൻറ ചുരുൾ അഴിക്കപ്പെടുകയും അതിന്നുത്തരവാദികളായ ആളുകൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാവതല്ല. ചേകന്നൂർ മൗലവി എന്നല്ല സൽമാൻ റുഷ്ദി മുതൽ തസ്ലീമാ നസ്റിൻ വരെയുള്ള ആർക്കും അവർക്ക് പറയാനുള്ളത് പറയാം. ഇഷ്ടമുള്ളവർക്ക് കൊള്ളാം; ഇഷ്ടമില്ലാത്തവർക്ക് തള്ളാം. വിരുദ്ധാഭിപ്രായം മനസ്സിൽ വഹിച്ചുനടക്കുന്നവരുടെ തലച്ചോറുകൾ കമ്പ്യൂട്ടർ ഉപയോഗിച്ച് പകർത്തി അവരെ കൊന്നുകളയാൻ ജോർജ് ഒാർവലിെൻറ കഥാപാത്രങ്ങളോ സ്റ്റാലിെൻറ കമ്യൂണിസ്റ്റ് രാജ്യത്തിലെന്നപോലെ എതിരഭിപ്രായക്കാരെ രഹസ്യപ്പൊലീസിനെ ഉപയോഗിച്ച് വകവരുത്തുകയോ ചെയ്യുന്നതായിരുന്നില്ല മുഹമ്മദ് നബി പ്രബോധനം ചെയ്ത മതം. ‘‘നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം, എനിക്ക് എെൻറയും’’ എന്നതാണ് അേദ്ദഹത്തിന് ലഭിച്ച വേദഗ്രന്ഥത്തിലെ പ്രാമാണിക വാക്യം.
പക്ഷേ, ഒരു സംശയം, ചേകന്നൂർ വധിക്കപ്പെട്ട ഉടനെ അന്വേഷണമാവശ്യവുമായി ആവേശപൂർവം രംഗത്തുവന്ന ബി.ജെ.പിയെന്തേ പിന്നീട് ഇക്കാര്യത്തിൽ മൗനത്തിെൻറ വല്മീകത്തിലൊളിച്ചു? ഇതുമായി ബന്ധപ്പെട്ട ബി.ജെ.പിയിലെ ഒരു സമുന്നത നേതാവിന് ഒരു കേന്ദ്രത്തിൽനിന്ന് വൻ തുക കോഴ ലഭിച്ചു എന്ന അങ്ങാടിപ്പാട്ടിൽ ശരിയുടെ അംശമുണ്ടോ? ചേകന്നൂർ കേസ് തുടക്കത്തിൽ അന്വേഷിച്ച് തുലച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അടുത്തൂൺ പറ്റിയശേഷം ഇൗ കേന്ദ്രത്തിൽ ജീവനക്കാരനായി ചേർന്നിരിക്കുന്നു എന്നതിൽ എത്രത്തോളം വാസ്തവമുണ്ട്? ബി.ജെ.പി ആവശ്യപ്പെടുന്ന അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഇതുസംബന്ധമായ തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ അത് ഏറെ സഹായിക്കും.’’
25 വർഷങ്ങൾക്കുശേഷം പുനരന്വേഷണം ആവശ്യപ്പെടുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റിയെ സ്പോൺസർ ചെയ്യുന്നതാര് എന്ന ചോദ്യം വിചിത്ര ചരിത്ര ഗതിയിലേക്ക് വിരൽചൂണ്ടുന്നു. ചേകന്നൂരിനെ തട്ടിക്കൊണ്ടുപോയ കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ടും കേരള അമീർ പ്രഫ. സിദ്ദീഖ് ഹസൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു.
‘‘കോഴിക്കോട്: കാണാതായ ഖുർആൻ സുന്നത്ത് സൊസൈറ്റി സ്ഥാപക നേതാവ് മൗലവി േചകന്നൂർ എന്ന അബുൽ ഹസൻ മൗലവിയുടെ തിരോധാനത്തിെൻറ നിജസ്ഥിതി കണ്ടെത്താൻ ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയും ഡി.ജി.പിയും മുൻകൈയെടുത്ത് നടപടി സ്വീകരിക്കണമെന്ന് നിരോധിത ജമാഅത്തെ ഇസ്ലാമി അമീർ കെ.എ. സീദ്ദീഖ് ഹസൻ ആവശ്യപ്പെട്ടു. മൗലവിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, സ്വയം അപ്രത്യക്ഷനായതാണോ, അേദ്ദഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും സാധിച്ചിട്ടില്ലെന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.’’ (മാധ്യമം ആഗസ്റ്റ് 15, 1993).
ഇതൊക്കെയാണ് ഗതകാല യാഥാർഥ്യങ്ങൾ എന്നിരിക്കെ ജനങ്ങളുടെ മറവിയോ അജ്ഞതയോ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്ന പ്രോപഗണ്ട വെറും ദുരുദ്ദേശ്യ പ്രേരിതമല്ലാതെ മറ്റൊന്നുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.