ജീ​വി​ത​ശൈ​ലി തി​രു​ത്തി ​ഭൂ​മി​യെ ര​ക്ഷി​ക്കാം

ഭൂമിയെ ആസന്നനാശത്തിലേക്ക് നയിക്കുന്ന രീതിയിൽ കാർബണിെൻറ തോത് ക്രമാതീതമായി വർധിക്കുകയാണ്. 2017ൽതന്നെ മുൻവർഷത്തെ അപേക്ഷിച്ച് 2.98 നിരക്കിൽ വർധിച്ചത് കാലാവസ്ഥാ കരാറിെൻറ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. കൂട്ടായ്മയിൽ  സന്നദ്ധ സംഘടനകളും കുടുംബങ്ങളും ഒരുമിച്ച് ചേർന്ന് മഴക്കുഴികളും കലുങ്കുകളും തടയണകളും നിർമിച്ച് ജലക്കൊയ്ത്ത് നടത്തുന്നത് കേരളക്കരയുടെ വേനൽക്കാല ശീലമായി മാറി. സമാനമായി കാലാവസ്ഥാ വ്യതിയാനത്തിനിട വരുത്തുന്ന കാർബൺ തുടങ്ങി ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുന്നതിന് ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.

മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിൽ ബിവറെ ബസാർ ഗ്രാമം ഒത്തൊരുമയിലൂടെ ജലസമൃദ്ധ ഗ്രാമമായി ലോകം അംഗീകരിച്ചതും അതുപോലെ കോഴിക്കോട്ടെ നിറവ് കുടുംബസമിതി അടുത്തുള്ള പഞ്ചായത്തുകളിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും നിർമാർജനം ചെയ്തതും ഇത്തരം സംഘശക്തിയിലൂടെയാണ്.  ആഗോളതാപനം നിയന്ത്രിക്കാൻ 2015ൽ നൂറ്റിത്തൊണ്ണൂറോളം രാഷ്ട്രങ്ങൾ പാരിസിൽ ഒത്തുചേർന്ന് ഒരു ആഗോള കരാറുണ്ടാക്കി ഒപ്പുവെച്ചു. ഈ കരാറിൻെറ നിയന്ത്രണം അമേരിക്കക്ക് വന്നു ചേർന്നതുതന്നെ അതിൻെറ നാശത്തിനു ഇടവരുത്തി. പുതിയ പ്രസിഡൻറായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെടുകയും കാലാവസ്ഥ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതേടെ പാരിസ് കരാറിൻെറ ഭാവി അനിശ്ചിതത്വത്തിലായി.

കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ നേടാവുന്ന ഒരു ആഗോള ശക്തിയുണ്ട്. ഈയൊരു അദൃശ്യ ശക്തിയെ ശരിയായ രീതിയിൽ തിരിച്ചുവിട്ടാൽ ഭൗമതാപന  വാതകങ്ങളെ നിയന്ത്രിക്കാമെന്നുള്ള തിരിച്ചറിവ് പാരിസ് കരാറിൻെറ അനിശ്ചിതത്വത്തിനു ശേഷമുണ്ടായ പുതിയ പരിസ്ഥിതി ചിന്തയാണ്. മാത്രമല്ല നാം പാരിസ് കരാർ ഒപ്പിട്ടതിനു ശേഷവും കാർബണിൻെറ അളവ് ക്രമാതീതമായി വർധിക്കുന്നത്, അതിൻെറ വിശ്വാസത്തിന് കോട്ടം തട്ടി. 2016ൽ കാർബൺ 404.86 പി.പി.എം ആയിരുന്നത്, 2017 മാർച്ച് അവസാനിപ്പിച്ചപ്പോഴേക്കും 408.05 പി.പി.എം ആയും വർധിച്ചത് പാരിസ് കരാറിൻെറ വിജയ പ്രതീക്ഷക്ക് മങ്ങലേൽപിച്ചു.

വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, എസി, വാഷിങ്മെഷീൻ, ടെലിവിഷൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയിൽ നിന്നും വരുന്ന കാർബൺ ബഹിർഗമനത്തിൻെറ 30 മുതൽ 40 വരെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. ബഹിർഗമനത്തിൻെറ ഉറവിട കേന്ദ്രങ്ങളിൽ വെച്ചുതന്നെ തടയുന്നതിനുള്ള മാർഗം സ്വീകരിക്കുന്നതിനു പകരം രാഷ്ട്രത്തലവനെ ഏൽപിച്ചതും ഈ കരാറനുസരിച്ച് മറ്റു രാഷ്ട്രങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശതത്വങ്ങൾ പാലിക്കാമെന്നുള്ള നിബന്ധന അനുസരിക്കാതിരുന്നതും കരാറിൻെറ അന്തഃസത്ത നഷ്ടപ്പെടുത്തുകയും അന്തരീക്ഷത്തിൽ കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ എത്തുന്നതിന് ഇടവരുത്തുകയും ചെയ്തു. ഇന്ത്യയിൽ ശരാശരി ഒരു കുടുംബത്തിന് 1010 കിലോ വാൾട്ട് വൈദ്യുതി ആവശ്യമാണ്.

ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിൽ 912 കിലോ വാൾട്ടോളം കാർബൺ നമ്മുടെ ഭൂമി സ്വീകരിക്കേണ്ടിവരുന്നുണ്ട്. ഇതിെൻറ 30 (303 കിലോ വാട്ട്സ്) വൈദ്യുതിക്ക് വിസരണ നഷ്ടം സംഭവിച്ചശേഷം 273.6 കിലോഗ്രാമോളം കാർബൺ അനാവശ്യമായി ഭൂമിയിൽ എത്തിപ്പെടും. ആഗോള കരാർ പ്രാദേശിക പ്രദേശത്ത് നടത്തുന്ന വിസർജന നിയന്ത്രണത്തിന് അപര്യാപ്തമാണ് എന്നു മാത്രമല്ല, ഓരോ കുടുംബത്തിനും പ്രഥമദൃഷ്ട്യാ അതുകൊണ്ടുണ്ടാകുന്ന മെച്ചം ഇല്ലാതെ പോയതും തുടക്കത്തിൽത്തന്നെ പ്രതീക്ഷിച്ച ഫലം കിട്ടാതെപോയി. സ്വീഡനിൽ 1010 കിലോ വാട്ട്സ് വൈദ്യുതി ഉൽപാദിപ്പിക്കാൻ 218 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ചാൽ മതി. കാരണം, പ്രാദേശിക മേഖലയിൽ ചെറുകിട പാരമ്പര്യേതര ഉൗർജ േസ്രാതസ്സിന് പ്രാധാന്യം നൽകിയപ്പോൾ അന്തരീക്ഷം ഏറ്റെടുക്കേണ്ടിവരുന്ന കാർബണിൻെറ അളവ് കുറഞ്ഞു.

കുടുംബങ്ങളോ പ്രാദേശിക സംഘടനകളോ സ്വന്തം മേഖലക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന വികേന്ദ്രീകൃതമായ ഉൗർജ ഉൽപാദനം വഴി പ്രസരണ നഷ്ടവും കാർബൺ ബഹിർഗമനം ഭൂമിയിലേൽപിക്കുന്ന ആഘാതവും കുറക്കാനാകും. കാർബണിൻെറ 1000 ഇരട്ടിയോളം ഭൗമതാപനം വർധിപ്പിക്കുന്ന ഗൃഹോപകരണമായ ഫ്രിഡ്ജിൽ നിന്നും പുറത്ത് വരുന്ന ക്ലോറോഫ്ലൂറോ കാർബണിലെ ഒരു ക്ലോറിൻ ആറ്റം ഒരു ലക്ഷം ഓസോൺ കുമിളകളെ നശിപ്പിച്ച് ഭൂമിയെ ചൂടാക്കുന്നു. ഒരു കിലോഗ്രാം പ്ലാസ്റ്റിക് കവർ ഉൽപാദിപ്പിക്കുന്നതിന് ആറ് കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് നമുക്ക് സ്വീകരിക്കേണ്ടി വരും.  മണ്ണിനടിയിൽ കിടന്ന് വിഘടിക്കുന്നതിനനുസരിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറത്തു വരുന്ന അളവുകൂടി കണക്കിലെടുത്താൽ ഉൽപാദിപ്പിക്കാനാവശ്യമായ കാർബണിൻെറ മൂന്നിരട്ടിയോളം ഈ അവശിഷ്ടത്തിൽ നിന്ന് പുറത്തുവരുന്നതായാണ് കണക്ക്.  

കാർബൺ ഉത്സർജനത്തിൻെറ 24 ശതമാനത്തിൽ കൂടുതലും വാഹനങ്ങളിൽനിന്നായതിനാൽ, ആഗോളതാപനത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിന്, വാഹനങ്ങളുടെ ഉപയോഗ ക്രമത്തിൽ വലിയ മാറ്റം വരുത്തേണ്ടതുണ്. ഇതിന് കുടുംബ–സന്നദ്ധ സംഘടനകൾക്ക് കാര്യമായി സംഭാവന ചെയ്യാൻ കഴിയും. സ്വകാര്യ വാഹനങ്ങൾ പൊതു വാഹനങ്ങളെ അപേക്ഷിച്ച് ഒമ്പത് ഇരട്ടിയോളം വരും. 90:10 ആണ് സ്വകാര്യ–പൊതു വാഹനാനുപാതം. കാറ്, ബൈക്ക്, സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിനു പകരം അത്യാവശ്യ അവസരങ്ങളിൽ പൊതുവാഹനം ഉപയോഗിക്കുന്ന ശീലം വളർത്തിയെടുത്താൽ മൊത്തം ബഹിർഗമനത്തിൻെറ 50 ശതമാനമാക്കി മാറ്റി അന്തരീക്ഷത്തിലെ വാഹനാഘാത ഭൗമതാപനം കുറക്കാം.

ഇതിന് ഒരു കരാറും വേണ്ട. ശരാശരി ഓരോരുത്തരും ഉപയോഗിക്കാവുന്ന കാർബൺപരിധിയിൽ വളരെ കുറച്ചു മാത്രം ഉപയോഗിച്ച് ബാക്കിവരുന്ന കാർബൺ (കാർബൺ ക്രഡിറ്റ്) വേൾഡ് ബാങ്കിന് കൈമാറിയ ഒരു ഗ്രാമമാണ് ആന്ധ്രയിലെ അഡിലാബാദ് ജില്ലയിലെ പവർഗുഡ ഗ്രാമം. 2003ൽ 146 ടൺ കാർബൺ കൈമാറി 645 ഡോളർ സമ്പാദിച്ചത് ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. ഗ്രാമീണ, കുടുംബ, സംഘങ്ങളും, സന്നദ്ധ സംഘടനകളും ശ്രമിച്ചാൽ 2030ൽ പാരിസ് കരാറിൽ നാം ലക്ഷ്യം െവച്ചിരിക്കുന്ന ടാർഗറ്റ് 2025ൽ തന്നെ നേടാൻ കഴിയും എന്നത് ഓർമിപ്പിക്കാനാകട്ടെ ഈ ഭൗമദിനം.

Tags:    
News Summary - change the lifestyle to protect the earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.