'എ​െൻറ മകനെ മറവിക്ക്​ വിട്ടുകൊടുക്കില്ല'; കണ്ണീരുണങ്ങാ​തെ നജീബി​െൻറ മാതാവ്​

രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജെ.എൻ.യുവിൽ നിന്നും നജീബ് അഹ്​മദ്​ എന്ന വിദ്യാര്‍ഥിയുടെ തിരോധാനത്തിന് നാലാണ്ട് തികഞ്ഞു. നിരന്തര വാര്‍ത്തകളുടെ തലക്കനമുള്ള തലക്കെട്ടുകള്‍ക്ക് കീഴെ ആ തിരോധാനം മറവിയിലേക്ക് മാഞ്ഞു തുടങ്ങി. ഇടപെടലുകളെ രാജ്യദ്രോഹക്കുറ്റം കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കുന്ന ഭരണകൂട ഭീകരതയുടെ കാലത്ത് മറവിയുടെ ഭൂതകാലത്തേക്ക് പറഞ്ഞയക്കാനുള്ളതല്ല നജീബ് എന്ന ചെറുപ്പക്കാരനെയും അവ​െൻറ തെളിവുകളില്ലാത്ത തിരോധാനത്തെയും. എങ്കിലും, നജീബ്​ എവിടെ എന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി മാതാവ്​ ഫാത്തിമ നഫീസ് ശാരീരിക അവശതകൾക്കിടയിലും​ ഇന്നും പോരാട്ടത്തിലാണ്​.

2016 ഒക്ടോബര്‍ 15നാണ്​ ജെ.എൻ.യുവിൽ ഒന്നാം വർഷ എം.എസ്‌.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാമ്പസിലെ മഹി മാണ്ഡവി ഹോസ്​റ്റലിൽ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിന്​ പിന്നാലെയായിരുന്നു തിരോധാനം.

മകന്​ മദനമേറ്റെന്ന്​ കേട്ടയുടൻ നൂറുകണക്കിന്​ ​കിലോമീറ്റർ അകലയുള്ള രാജ്യതലസ്​ഥാന നഗരിയിലേക്ക്​ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദായൂനിൽ നിന്നും ഫാത്തിമ വണ്ടികയറി. യാത്രക്കിടയില്‍ നജീബ് ഉമ്മയെ വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍, അവർ ജെ.എൻ.യുവിൽ എത്തിയപ്പോഴേക്കും ഫാത്തിമയെ കാത്തിരുന്നത് അവനെ കാണാനില്ല എന്ന വാര്‍ത്തയായിരുന്നു.


നജീബിനെതിരെ എ.ബി.വി.പി നടത്തിയ ആക്രമണവും തിരോധാനവും തമ്മിൽ ബന്ധ​മില്ലെന്നായിരിരുന്നു ജെ.എൻ.യു അധികൃതരും പൊലീസും തുടക്കത്തിൽ ആവർത്തിച്ചത്​. കേസ് തേച്ചുമായ്ച്ചു കളയാനുള്ള എല്ലാ ശ്രമങ്ങളും ഒരു ഭാഗത്തു നടന്നു. എന്നാൽ, ഫാത്തിമ നഫീസ് നടത്തിയ പോരാട്ടങ്ങളാണ് കേസിന് എന്തെങ്കിലും രാഷ്​ട്രീയശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞത്​.

നജീബ് സ്വന്തം ഇഷ്​പ്രകാരമാണ് കാമ്പസ് വിട്ടത്​, അവൻ മാനസികനില തെറ്റിയയാളാണ്​, ഭീകരവാദിയാണ്​ തുടങ്ങിയ നിരവധി കഥകൾ പൊലീസും ഭരണകൂട മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, വ്യാജ കഥകളിൽ തളരാതെ ഫാത്തിമ നഫീസ്​ നിയമ പോരാട്ടവുമായി മുന്നോട്ടുപോയി. ഒടുവിൽ, സി.ബി.​െഎ കൂടി കൈ ഒഴിഞ്ഞതോടെയാണ്​ നിയമപോരാട്ടം അവർ താൽക്കാലികമായി അവസാനിപ്പിച്ചു​. നജീബിനെ കണ്ടെത്താനുള്ള തങ്ങളുടെ ശ്രമം വിജയിച്ചില്ല എന്ന് രേഖപ്പെടുത്തി 2018 ഒക്​ടോബർ 15ന്​ സിബിഐ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, അവർ തെരുവിൽ ഇന്നും നജീബ്​ എവിടെ എന്ന ചോദ്യവുമായി സമര രംഗത്തുണ്ട്​.

മകനെ കണ്ടെത്തുന്നതിനായി ഇത്രയും കാലം നീണ്ട സമരങ്ങളുടെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിന് തെല്ലുമാലോചിച്ചു നില്‍ക്കാതെയാണ് ഫാത്തിമ ഇന്നും ഉത്തരം പറയുന്നത്. എ​െൻറ മകനെ ഞാനൊരിക്കലും മറവിക്ക് വിട്ടു കൊടുക്കില്ല. ഓര്‍മകളുടെ ഓരോ വാതിലുകളിലും മുട്ടി അവ​െൻ അവര്‍ എന്നും തെരഞ്ഞു കൊണ്ടിരിക്കും. ഓരോ തവണയും ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ ഉള്‍പ്പടെയുള്ള സമര വേദികളില്‍ കാണുമ്പോഴും കാത്തിരിപ്പി​െൻറ കരുത്ത് ഇത്തരം വാക്കുകളില്‍ കരുതി വെച്ചാണ് അവർ സംസാരിക്കുന്നത്. ഇതിനിടയിൽ, പൗരത്വ ​പ്ര​േക്ഷാഭം അടക്കം രാജ്യത്ത വിവിധ സമരങ്ങളിലെ പ്രധാന മുഖമായി അവർ മാറി.


നജീബ് ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് തന്നെയാണ് ഫാത്തിമ പറയുന്നത്. അവന് മോശമായി ഒന്നും തന്നെ ഇതുവരെ സംഭവിച്ചിട്ടില്ല എന്നു തന്നെയാണെ​െൻറ മനസ് പറയുന്നത്. അവനെ തട്ടിയെടുത്തവര്‍ മറ്റെവിടെയോ ഒളിച്ചു പാര്‍പ്പിച്ചിരിക്കുകയാണ്. അവ​െൻറ തിരിച്ചു വരവ് വരെ താന്‍ പോരാടുമെന്നും തിരോധാനത്തിന് നാല് വര്‍ഷം തികയുമ്പോഴും അവര്‍ പറയുന്നു.

വാഹനാപകടത്തില്‍ പരിക്ക് പറ്റി കഴിയുന്ന പിതാവ്​ നഫീസ്​ അഹ്​മദും ഫാത്തിമ നഫീസും സഹോദരങ്ങളും കുടുംബത്തി​െൻറ പ്രതീക്ഷകള്‍ അപ്പാടെ ഉറ്റു നോക്കിയിരുന്നത് നജീബി​െൻറ ഭാവിയിലേക്കും അതുവഴി തങ്ങള്‍ക്ക് തണലാകുന്ന ജീവിതത്തിലേക്കുമായിരുന്നു. ഉത്തര്‍പ്രദേശിലെ ബദായൂനിലെ രണ്ടു മുറി വീട്ടിലാണ് നജീബ് വളര്‍ന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിയാകാനായി നാലു വര്‍ഷത്തോളം ശ്രമിച്ചു. പന്നീട് ബറേലിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ നിന്ന് ബയോ ടെക്‌നോളജിയില്‍ ബിരുദം നോടി. 2016ല്‍ ജെ.എൻ.യുവിൽ എന്‍ട്രന്‍സ് പാസായി. അവന്‍ കഠിനാധ്വാനിയായിരുന്നു. ഒന്നും ഇടക്ക്​ വെച്ച് ഇട്ടിട്ടു പോകില്ല. അവ​െൻറ ഉമ്മയേയും ഇങ്ങനെ ഉപേക്ഷിച്ചു സ്വയം എങ്ങോട്ടും പോകില്ലെന്നും ഫാത്തിമ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.