ഞാനൊരു പെൺകുട്ടി, എനിക്കു പഠിച്ചേതീരൂ
പിതാവ് മകളോട് ചോദിച്ചു:
സ്കൂളിൽ പോകണമെന്നോ?
നീയെന്തിന് പഠിക്കണം?
പഠിക്കാനും നയിക്കാനുമെനിക്ക്
പയ്യൻമാരുണ്ട്
പിന്നെ നീയെന്തിന് പഠിക്കണം കുഞ്ഞേ
എെൻറ സ്വപ്നങ്ങൾക്ക് ചിറകേകാൻ,
അറിവിെൻറ പുത്തൻ പ്രകാശം തേടാൻ
കാത്തിരിക്കുന്ന പോരാട്ടങ്ങൾക്കൊരുങ്ങാൻ എനിക്ക് പഠിക്കണം
ഞാനൊരു പെൺകുട്ടിയാണ്,
എനിക്കു പഠിച്ചേ തീരൂ
ആണാക്രമണങ്ങളെ ചെറുക്കാൻ,
എെൻറ മൗനത്തെ മുറിക്കാൻ,
ആണധികാരത്തിനെതിരെ
ചോദ്യമുയർത്താൻ,
മേലാളത്തങ്ങളെ പൊളിച്ചടുക്കാൻ,
എനിക്ക് പഠിക്കണം
ഞാനൊരു പെൺകുട്ടിയാണ്,
എനിക്കു പഠിച്ചേ തീരൂ
വിശ്വാസം ഉരുവപ്പെടുത്താൻ
നിയമങ്ങളെ നീതിയിലാക്കാൻ
നൂറ്റാണ്ടുകളുടെ മാറാലകൾ തൂത്തെറിയാൻ
എന്തിനെയെല്ലാം ചോദ്യം ചെയ്യണോ
അതിനെല്ലാമായി എനിക്ക് പഠിക്കണം
ഞാനൊരു പെൺകുട്ടിയാണ്,
എനിക്കു പഠിച്ചേ തീരൂ
ശരിയും തെറ്റും വേർതിരിച്ചറിയാൻ
ശക്തമായ ഒരു ശബ്ദം കണ്ടെത്താൻ
പെൺമയുടെ പടപ്പാട്ടുകളെഴുതാൻ
പെൺകുട്ടികളെ ഉൾക്കൊള്ളുന്നൊരു
ലോകം പടുക്കാൻ
എനിക്ക് പഠിക്കണം
ഞാനൊരു പെൺകുട്ടിയാണ്,
എനിക്കു പഠിച്ചേ തീരൂ
(മൊഴിമാറ്റം: സവാദ് റഹ്മാൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.