പ്ര​വാ​സി​ക​ളോ​ട് ഇ​ത്ര നി​ർ​ദ​യ​മാ​വ​രു​ത് സ​ർ​ക്കാ​ർ

വീ​ടി​ന്റെ​യും നാ​ടി​ന്റെ​യും ന​ന്മ​യ്ക്കു​വേ​ണ്ടി ഏ​റെ പ്രി​യ​പ്പെ​ട്ട മ​റ്റു പ​ല​തും ത്യ​ജി​ച്ച് മ​റു​നാ​ടു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടു​പോ​യ​വ​രാ​ണ് പ്ര​വാ​സി​ക​ൾ. സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ച് പ​ണി​യെ​ടു​ത്ത് അ​വ​ര​യ​ക്കു​ന്ന പ​ണം കൊ​ണ്ടാ​ണ് മാ​ന്ദ്യ​ങ്ങ​ൾ​ക്കി​ട​യി​ലും ന​മ്മു​ടെ നാ​ട്ടി​ലെ സാ​മ്പ​ത്തി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ​രി​ക്കി​ല്ലാ​തെ ന​ട​ന്നു​പോ​കു​ന്ന​ത്. തേ​നൂ​റും വാ​ക്കു​ക​ൾ കൊ​ണ്ട് വാ​നോ​ളം പു​ക​ഴ്ത്തു​മെ​ന്ന​ല്ലാ​തെ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​ക്ക കാ​ര്യ​മാ​യ പ​ദ്ധ​തി​ക​ളൊ​ന്നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രാ​റി​ല്ല. സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ഉ​ന്ന​ത​നി​ല​യി​ൽ നി​ൽ​ക്കു​ന്ന പ്ര​വാ​സി​പ്ര​മു​ഖ​രെ കൊ​ണ്ടാ​ടു​ന്ന കേ​ന്ദ്ര​ത്തി​ന്റെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സും കേ​ര​ള സ​ർ​ക്കാർ ഇത്രകാലം കൊണ്ടുനടത്തിയ ലോ​ക കേ​ര​ള​സ​ഭ​യും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യാ​യി​രു​ന്നു. അ​വ​ധി​ക്കാ​ല​ത്തെ ടി​ക്ക​റ്റ് കൊ​ള്ള​യി​ലും പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ​പോ​ലും ചൂ​ഷ​ണം തു​ട​രു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ഒ​രു വാ​ക്കു​പോ​ലും ക​ടു​പ്പി​ച്ചു​പ​റ​യാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് താ​ല്പ​ര്യ​മി​ല്ല. കേ​ര​ള പ്ര​വാ​സിക്ഷേ​മ ​ബോ​ർ​ഡി​ന് കീ​ഴി​ൽ പെ​ൻ​ഷ​ൻ, ചി​കി​ത്സ ​സ​ഹാ​യപ​ദ്ധ​തി​ക​ളും നോ​ർ​ക്ക​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നു​വെ​ന്ന പ്ര​തീ​തി​യെ​ങ്കി​ലും സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

2025ൽ ​തു​ട​ക്ക​മി​ട്ട നോ​ർ​ക്ക കെ​യ​ർ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി അ​ടി​ക്ക​ടി വ​ന്നു​ഭ​വി​ച്ച രോ​ഗ​ങ്ങ​ളും തൊ​ഴി​ൽ​ന​ഷ്ട​വും വേ​ത​ന​ക്കു​റ​വും മൂ​ലം ന​ട്ടം​തി​രി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. 18 മു​ത​ൽ 70 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ന്യാ​യ​മാ​യ നി​ര​ക്കി​ൽ ഒ​രേ പ്രീ​മി​യ​മാ​ണ് ഈ​ടാ​ക്കി​യ​ത്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ പോ​ളി​സി​ക​ളോ​ട് ‘നോ’ ​പ​റ​ഞ്ഞ് സ​ർ​ക്കാ​ർ​പ​ദ്ധ​തി​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ വി​ശ്വ​സി​ച്ച് അ​ന്ന് 1,32,000 പേ​ർ പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. അ​വ​രു​ടെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ല; അ​സു​ഖ​ബാ​ധി​ത​രാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​വ​രു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി ജീ​വ​വാ​യു​വാ​യി മാ​റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ത​വ​ണ ചേ​രാ​ൻ സാ​ധി​ക്കാ​തെ​പോ​യ​വ​ർ ഈ ​വ​ർ​ഷം പേ​രു​ചേ​ർ​ക്കാ​ൻ കാ​ത്തൊ​രു​ങ്ങി നി​ന്ന​തു​മാ​ണ്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം പ​ദ്ധ​തി​യി​ൽ ചേ​രു​ക​യെ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾക്ക് അ​പ്രാ​പ്യ​മാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ കു​ടും​ബ​പ​രി​ര​ക്ഷ​യ്ക്കാ​യി 13,411 രൂ​പ പ്രീ​മി​യം അ​ട​ച്ച​വ​ർ ഇ​ക്കു​റി 35,664 രൂ​പ മു​ത​ൽ 77,773 രൂ​പ വ​രെ ന​ൽ​കേ​ണ്ടി​വ​രും. തു​ച്ഛ​വേ​ത​ന​ത്തി​ന് ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​യു​ടെ ഒ​ന്നോ ര​ണ്ടോ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​ണീ തു​ക.

മു​ൻ​വ​ർ​ഷ​ത്തെ ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​വാ​സി​ക്ഷേ​മ, ധ​ന​കാ​ര്യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്രീ​മി​യം വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ 145 കോ​ടി രൂ​പ പ്രീ​മി​യ​മാ​യി ല​ഭി​ച്ച​പ്പോ​ൾ ഏ​ക​ദേ​ശം 210 കോ​ടി രൂ​പ​യു​ടെ ക്ലെ​യി​മു​ക​ൾ വ​ന്നു​വെ​ന്നും ഇ​തി​ൽ 80 ശ​ത​മാ​ന​ത്തോ​ളം കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി എ​ത്ര​മാ​ത്രം പ്ര​സ​ക്ത​വും അ​ത്യാ​വ​ശ്യ​വു​മാ​യി​രു​ന്നു​വെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​യോ​ടും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും മ​ല്ലി​ട്ട് മ​റു​നാ​ട്ടി​ൽ പ​ണി​യെ​ടു​ത്ത് ആ​രോ​ഗ്യം ക്ഷ​യി​ച്ച്, കാ​ൻ​സ​റോ വൃ​ക്ക-​ഹൃ​ദ​യ​രോ​ഗ​ങ്ങ​ളോ പ​ക്ഷാ​ഘാ​ത​മോ ബാ​ധി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. സ്ഥി​രം​വേ​ത​നം നി​ല​ച്ചു​പോ​യ, വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ അ​ട​ഞ്ഞു​പോ​യ ഈ ​മ​നു​ഷ്യ​രോ​ട് ഭീ​മ​ൻ​തു​ക പ്രീ​മി​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ചി​കി​ത്സ​നി​ഷേ​ധ​ത്തി​ന് തു​ല്യ​മാ​ണ്. രോ​ഗ​വും പ്ര​യാ​സ​വും നേ​രി​ടു​ന്ന മ​നു​ഷ്യ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം അ​ത് ബാ​ധ്യ​ത​യും ഭാ​ര​വു​മാ​യി കാ​ണു​ന്ന നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തി​ൽ ഘ​ട​നാ​പ​ര​മാ​യ ത​ക​രാ​റു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് മ​ന​സ്സി​ലാ​ക്കാം, അ​ത് പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണം. പ​ക്ഷേ, പ്ര​വാ​സി​യു​ടെ​മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ച്ച് പ്രീ​മി​യം തു​ക ഉ​യ​ർ​ത്തു​ക​യ​ല്ല പ​രി​ഹാ​രം. പ്രീ​മി​യം തു​ക കു​ത്ത​നെ കൂ​ട്ടി​യാ​ൽ ഗു​രു​ത​ര​ രോ​ഗ​ങ്ങ​ളു​ള്ള​വ​രോ അ​ടി​യ​ന്ത​രചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രോ മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കി പ​ദ്ധ​തി​യി​ൽ ചേ​രു​ക. ഇ​ത് ക്ലെ​യിം അ​നു​പാ​തം വീ​ണ്ടും കു​തി​ച്ചു​യ​രാ​നും പ​ദ്ധ​തി പൂ​ർ​ണ​മാ​യി ത​ക​രാ​നു​മാ​ണ് വ​ഴി​വെ​ക്കു​ക. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ കേ​ര​ള​ജ​ന​ത​യ്ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​റാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി താ​ളം​തെ​റ്റി​യാ​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യ​പ്പാ​ടെ ജ​നം അ​വി​ശ്വ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വും.

സം​സ്ഥാ​ന​ത്തി​ന്റെ ജി.​ഡി.​പി.​യു​ടെ മൂ​ന്നി​ലൊ​ന്നോ​ളം സം​ഭാ​വ​ന ചെ​യ്യു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. ഈ ​പ​ണ​ത്തി​ൽ​നി​ന്നു​ള്ള ഉ​പ​ഭോ​ഗം വ​ഴി​യാ​ണ് സ​ർ​ക്കാ​രി​ന്റെ വ​ലി​യൊ​രു പ​ങ്ക് നി​കു​തി​വ​രു​മാ​നം രൂ​പ​പ്പെ​ടു​ന്ന​ത്. നാ​ടി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ന്ന പ്ര​വാ​സി​യോ​ട് ചി​കി​ത്സ​യു​ടെ ബാ​ധ്യ​ത നി​ങ്ങ​ൾ​ത​ന്നെ തീ​ർ​ക്ക​ണം എ​ന്നു പ​റ​യു​ന്ന​ത് അ​നീ​തി​യാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ൽ പ​ല​വു​രു വ​ഞ്ചി​ക്ക​പ്പെ​ട്ട സ​മൂ​ഹ​മാ​ണ് പ്ര​വാ​സി​ക​ൾ. ദ​യ​വാ​യി പുതുയുഗ കേ​ര​ള സ​ർ​ക്കാ​രും അ​വ​രെ തോ​ൽ​പ്പി​ക്ക​ാൻ ​ശ്രമിക്കരു​ത്.

Tags:    
News Summary - NORKA Care Premium Hike: Kerala Expats Face Financial Burden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.