റോ​ഡു പോ​രാ; റോ​ഡ് സം​സ്കാ​ര​വും ന​ന്നാ​വ​ണം

യു​ദ്ധ​ത്തി​ലെ ആ​ള​പാ​യ ക​ണ​ക്കി​നു സ​മാ​ന​മാ​യി​രി​ക്കു​ന്നു കേ​ര​ള​ത്തി​ൽ റോ​ഡി​ലെ ന​ര​ബ​ലി എ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ശ​യോ​ക്തി​യാ​വി​ല്ല

ഈ ​വാ​രാ​ന്ത്യ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​മ്മു​ടെ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ പ​തി​നൊ​ന്നു പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മ​ണി​യോ​​ട​ടു​ത്ത് തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​നു​സ​മീ​പം ദേ​ശീ​യ​പാ​ത-66​ൽ ഒ​രു കാ​ർ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലി​ടി​ച്ച് ത​മി​ഴ്നാ​ട്ടു​കാ​രാ​യ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പി​റ്റേ​ന്നാ​ൾ ശ​നി​യാ​ഴ്ച പാ​തി​രാ​ത്രി ഏ​താ​ണ്ട് ഇ​തേ സ​മ​യ​ത്തു​ത​ന്നെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത് മാ​താ​പി​താ​ക്ക​ളും പു​ത്ര​നു​മ​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ്. ര​ണ്ടു സം​ഭ​വ​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ളെ​ത്തും മു​മ്പേ എ​ല്ലാ​വ​രും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ, വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഒ​രു യു​വാ​വ്, പു​ന​ലൂ​ർ-​മു​വാ​റ്റു​പു​ഴ പാ​ത​യി​ൽ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഒ​രു യു​വ​തി എ​ന്നി​ങ്ങ​നെ​യും ​​​റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു. യു​ദ്ധ​ത്തി​ലെ ആ​ള​പാ​യ ക​ണ​ക്കി​നു സ​മാ​ന​മാ​യി​രി​ക്കു​ന്നു കേ​ര​ള​ത്തി​ൽ റോ​ഡി​​ലെ ന​ര​ബ​ലി എ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ശ​യോ​ക്തി​യാ​വി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ മാ​ത്രം ക​ണ​ക്കെ​ടു​ക്കു​ക. 2025ൽ ​അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് കൊ​ച്ചു​കേ​ര​ള​ത്തി​ൽ ന​ട​ന്ന​ത്. ​കൊ​ല്ല​പ്പെ​ട്ട​ത് 3733 പേ​ർ-​പ്ര​തി​ദി​നം ശ​രാ​ശ​രി പ​ത്തു​പേ​ർ എ​ന്ന നി​ര​ക്കി​ൽ. 56922 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്നു. അ​ഥ​വാ, അ​ത്ര​യും പേ​രും അ​വ​രെ ചു​റ്റി​​പ്പ​റ്റി​യു​ള്ള​വ​രു​ടെ​യും ജീ​വി​തം ദു​രി​ത​ത്തി​ലാ​വു​ന്നു.

അ​പ​ക​ട​ങ്ങ​ളോ​രോ​ന്നു സം​ഭ​വി​ക്കു​മ്പോ​ഴും ഓ​ടി​യെ​ത്തു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ലേ​ക്കു ആ​ളു​ക​ളെ ഓ​ടി​ച്ചു​ചാ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത 66ന്റെ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​തി​യാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ഒ​രു​ക്കാ​തെ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത് എ​ന്ന ആ​ക്ഷേ​പം നേ​ര​ത്തേ ഉ​യ​ർ​ന്ന​താ​ണ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ ക​മ്പ​നി​ക​ൾ വ്യ​ത്യ​സ്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​വ​രു​ന്ന​ത്. പ​ണി ന​ട​ക്കു​ന്നി​ട​ത്തും ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്നി​ട​ത്തു​മൊ​ന്നും ശ​രി​യാ​യ സൈ​ൻ​ബോ​ർ​ഡു​ക​ളോ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ സൂ​ച​ക​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം പു​ല​ർ​ത്തു​ന്ന ക​മ്പ​നി​ക​ളു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു നേ​ര​ത്തേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടു​ണ്ട്. നാ​ട്ടി​ക​യി​ൽ വ​ലി​​യ അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ ഇ​തി​നു പ​രി​ഹാ​രം കാ​ണു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും എ​ങ്ങു​മെ​ത്തി​യി​ല്ല. ആ​ള​പാ​യ​ങ്ങ​ൾ​ക്കു പു​റ​മെ കു​ണ്ടി​ലും കു​ഴി​യി​ലും വാ​ഹ​ന​ങ്ങ​ൾ വീ​ണ് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. അ​​തേ​സ​മ​യം, കൈ​പ്പ​മം​ഗ​ലം അ​പ​ക​ട​ത്തി​ന് അതൊന്നും കാ​ര​ണ​മാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​എ.​​ഐ) അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്ത് മു​മ്പു​ത​ന്നെ സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യി​രു​ന്നു​വെ​ന്നും ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ത്തി​നു മു​മ്പു​ള്ള നി​ശ്ചി​ത അ​ക​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍, ബാ​രി​ക്കേ​ഡു​ക​ള്‍, ട്രാ​ഫി​ക് കോ​ണു​ക​ള്‍, റി​ഫ്ല​ക്ട​റു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​രു​ന്ന​താ​യി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ധി​കൃ​ത​ർ മാ​ത്രം മ​ന​സ്സു​വെ​ച്ചാ​ൽ ഒ​ഴി​വാ​ക്കാ​നാ​വു​ന്ന​ത​ല്ല റോ​ഡ​പ​ക​ട​ങ്ങ​ൾ. ​കൈ​പ്പ​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്പീ​ഡ് ട്രാ​ക്കി​ൽ പാ​ർ​ക്കു​ചെ​യ്ത ലോ​റി​ക്കു പി​റ​കി​ലാ​ണ് കാ​റി​ടി​ച്ച​ത്. കു​ന്നം​കു​ളം അ​പ​ക​ട​ത്തി​ൽ ഫോ​ൺ​വി​ളി​ക്കാ​ൻ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ട്ട ബൈ​ക്കി​ൽ വ​ന്നി​ടി​ച്ച കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് മ​ദ്യ​പ​നാ​യി​രു​ന്നു. മേ​ൽ​പ​റ​ഞ്ഞ അ​പ​ക​ട​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​മെ​ങ്കി​ലും പാ​തി​രാ പ്ര​യാ​ണ​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ച്ച​ത്. യാ​ത്രി​ക​രു​ടെ പൗ​ര​ബോ​ധ​വും റോ​ഡ് സം​സ്കാ​ര​വും ട്രാ​ഫി​ക് സാ​ക്ഷ​ര​ത​യും കൂ​ടി മെ​ച്ച​പ്പെ​ട്ടാ​ലേ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​നാ​വൂ എ​ന്നാ​ണ് ​ഇ​തൊ​ക്കെ​യും തെ​ളി​യി​ക്കു​ന്ന​ത്. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്ക​രു​ത്, സീ​റ്റ്ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ക്ക​ണം, ഉ​റ​ക്ക​മോ മ​യ​ക്ക​മോ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ വി​ശ്ര​മി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്ക​രു​ത് എ​ന്നൊ​ക്കെ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്കാ​നു​ള്ള​ത​ല്ല എ​ന്ന​താ​ണ് പൊ​തു​പ്ര​വ​ണ​ത. ഹൈ​വേ പ​ട്രോ​ളി​ങ്ങും നൈ​റ്റ് പ​ട്രോ​ളി​ങ്ങു​മൊ​ക്കെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്നി​ല്ല എ​ന്ന​തും കാ​ണ​ണം. പ​രാ​തി​ക​ളു​യ​ർ​ന്ന സ്ഥ​ല​ത്ത് പ​ഴു​ത​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലു​പ​രി വാ​ഹ​ന​ങ്ങ​ൾ പെ​രു​കു​ക​യും സ​മ​യം​ നോ​ക്കാ​ത്ത സ​ഞ്ചാ​ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ക​യും ചെ​യ്ത മു​റ​ക്കു​ള്ള സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ശ​രി. അ​തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഒ​രു​ക്കേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ബാ​ധ്യ​ത​യാ​ണ്. പാ​ത​ക​ൾ വി​ക​സി​ച്ചു വി​ശാ​ല​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച് അ​തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ മ​ന​സ്സും മ​നോ​ഭാ​വ​വും വി​സ്തൃ​ത​മാ​ക​ണം. അ​പ​ര​നു മു​ൻ​ഗ​ണ​ന​യും അ​തി​നു​വേ​ണ്ട വി​ട്ടു​വീ​ഴ്ച​യും യാ​ത്രാ​മ​ര്യാ​ദ​യാ​യി മാ​റ​ണം. മ​ദ്യ​വും ല​ഹ​രി​യും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ നി​യ​മാ​നു​സൃ​തം പി​ടി​കൂ​ടി ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണം. യാ​ത്രാ​ക്ഷീ​ണ​വും ഉ​റ​ക്ക​വും മു​ത​ൽ അ​ല​സ​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വ​രെ​യു​ള്ള അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന ശീ​ല​ങ്ങ​ൾ യാ​ത്ര​ക​ളി​ൽ ഒ​ഴി​വാ​ക്ക​ണം. ട്രാ​ഫി​ക് സാ​ക്ഷ​ര​ത അ​തു പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന അ​ധി​കൃ​ത​ർ മു​ത​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ വ​രെ ഉ​ൾ​ക്കൊ​​ള്ള​ണം. അ​ങ്ങ​നെ റോ​ഡു​ക​ൾ മാ​റു​ന്ന​തി​നൊ​പ്പം അ​തു​പ​യോ​ഗി​ക്കു​ന്ന​വ​രും അ​തി​നു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​വ​രും ​ഒ​രു​പോ​ലെ ക​ണി​ശ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തി​യെ​ങ്കി​ലേ റോ​ഡു​ക​ൾ ചാ​വു​നി​ല​ങ്ങ​ളാ​യി​ത്തീ​രു​ന്ന ദു​ര്യോ​ഗ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് ര​ക്ഷ​പ്പെ​ടാ​നാ​വു​ക​യു​ള്ളൂ. 

Tags:    
News Summary - People should be improved Road culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.