അം​ബാ​സ​ഡ​റു​ടെ പൗ​ര​ത്വ​വും സം​ശ​യ​ത്തി​ലാ​ക്കു​മ്പോ​ൾ

പൗ​ര​ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശ​വും അ​തു​വ​ഴി പൗ​രാ​വ​കാ​ശ​ങ്ങ​ളും ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള കൂ​ട്ട​വെ​ട്ടിമാ​റ്റ​ൽ നീ​ക്ക​ത്തി​നെ​തി​രെ ദേ​ശീ​യ പ്ര​തി​പ​ക്ഷ നേ​തൃ​ത്വം കാ​ര്യ​മാ​യ എ​തി​ർപ്പൊ​ന്നും പ്ര​ക​ടി​പ്പി​ച്ച​താ​യി കേ​ൾ​ക്കു​ന്നി​ല്ല

1919ലെ ​ബൈ​ശാ​ഖി ഉ​ത്സ​വ ദി​ന​ത്തി​ൽ ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗി​ലൊ​ത്തു​ചേ​ർ​ന്ന സ്വാ​ത​ന്ത്ര്യ​ദാ​ഹി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ ജ​ന​റ​ൽ ഡ​യ​റി​ന്റെ പ​ട്ടാ​ളം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ അ​തി​ജീ​വി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു-നാ​നക് സി​ങ്. ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗി​ൽ ന​ട​ന്ന​​തെ​ല്ലാം ഖൂ​നി ബൈ​ശാ​ഖി എ​ന്ന ക​വി​ത​യി​ലൂ​ടെ ആ ​പോ​രാ​ളി ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​പ്പോ​രാ​ട്ട​ത്തി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പേ​രി​ൽ നാ​ന​ക് സി​ങ് പി​ന്നീ​ട് ജ​യി​ലി​ലാ​യി. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ ത​ട​വ​റ​യി​ലി​രു​ന്നും സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​​ടെ മ​ണ്ണി​ലി​രു​ന്നും എ​ഴു​തി​യ നോ​വ​ലു​ക​ളും ക​ഥ​ക​ളും നാ​നാ​ക് സി​ങ്ങി​നെ പ​ഞ്ചാ​ബി ഭാ​ഷ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ സാ​ഹി​ത്യ​കാ​രി​ലൊ​രാ​ളാ​ക്കി മാ​റ്റി. നാ​ന​ക് സി​ങ്ങി​നോ​ള​മ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര​മ​ക​നും പ്ര​ശ​സ്ത​നാ​ണ്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ർ​വി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന, ഈ​ജി​പ്ത്, യു.​എ.​ഇ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി​രു​ന്ന ന​വ്ദീ​പ് സി​ങ് സൂ​രി. സാ​ഹി​ത്യ ത​ൽ​പ​ര​ൻ കൂ​ടി​യാ​യ സൂ​രി​യാ​ണ് ഖൂ​നി ബൈ​ശാ​ഖി ഉ​ൾ​പ്പെ​ടെ നാ​നക് സി​ങ്ങി​ന്റെ പ​ല ര​ച​ന​ക​ളും ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​ത്. അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്ന അ​​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നു; മ​നു​ഷ്യ​രെ കൊ​ന്നു​ത​ള്ളു​ന്ന വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നും വം​ശ​ഹ​ത്യ​ക​ൾ​ക്കു​മെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​ടെ പി​ന്മു​റ​ക്കാ​ര​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന ന​വ്ദീ​പ് സി​ങ് സൂ​രി​യു​ടെ പൗ​ര​ത്വം പോ​ലും സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ. ​ബി.​എ​ൽ.​ഒ മു​ഖേ​ന രേ​ഖ​ക​ളെ​ല്ലാം ന​ൽ​കി, എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​വും 2003ലെ ​രേ​ഖ​ക​ളു​മാ​യി വി​വ​ര​ങ്ങ​ൾ ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ത​നി​ക്ക് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഇ​ത്ര​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു​വെ​ങ്കി​ൽ സാ​ധാ​ര​ണ പൗ​ര​രു​ടെ അ​വ​സ്ഥ​യെ​ന്താ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ചോ​ദി​ക്കു​ന്നു സൂ​രി.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ദ്യ പു​റം​ച​ട്ട ത​യാ​റാ​ക്കി​യ വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ന​ന്ദ​ലാ​ൽ ബോ​സി​ന്റെ കു​ടും​ബ​ത്തെ​യും കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ഹ​വി​ൽ​ദാ​ർ മു​ഹ​മ്മ​ദ് ദാ​വൂ​ദ് അ​ലി​യു​ടെ​യും ദ ​ടെ​ലി​​ഗ്രാ​ഫ് മു​ൻ എ​ഡി​റ്റ​ർ ആ​ർ. രാ​ജ​ഗോ​പാ​ലി​ന്റെ​യു​മ​ട​ക്കം പേ​രു​ക​ൾ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി ബം​ഗാ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ന​വ്ദീ​പ് സി​ങ് സൂ​രി​ക്കു​ണ്ടാ​യ അ​നു​ഭ​വ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ കു​റ്റം​പ​റ​യാ​നാ​വി​ല്ല. പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ടു​ത്ത മാ​ർ​ച്ചി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. എ​സ്.​ഐ.​ആ​ർ വ​ഴി 20,000-25,000 വോ​ട്ടു​ക​ൾ വെ​ട്ടി​മാ​റ്റി​ച്ച് നി​ങ്ങ​ളു​ടെ സ്വ​ന്തം എം.​എ​ൽ.​എ​യെ ജ​യി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന പ​ഞ്ചാ​ബി​ലെ ബി.​ജെ.​പി വ​നി​താ നേ​താ​വി​ന്റെ വി​ഡി​യോ ക​ഴി​ഞ്ഞ മാ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​ഗ​സ്റ്റ് ര​ണ്ടാം​വാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ര​ട് ​പ​ട്ടി​ക​യി​ൽ 20.66 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ക്ഷേ​പ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ച​ത് ബം​ഗാ​ളി​ലേ​തു​പോ​ലെ പ്ര​ഹ​സ​നം കാ​ണി​ക്കാ​നാ​ണെ​ങ്കി​ൽ പ്ര​യോ​ജ​ന​മൊ​ട്ടി​ല്ല താ​നും.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന മ​റ്റൊ​രു സം​സ്ഥാ​ന​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​ആ​റി​നെ തി​ക​ഞ്ഞ വ​ർ​ഗീ​യ പ്ര​ക്രി​യ​യാ​ക്കി മാ​റ്റി​ത്തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി ഫോം-7 ​ന​ൽ​കി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യി​ക്കാ​നു​ള്ള യ​ത്ന​ത്തി​ലാ​ണ്. മു​സ്‍ലിം ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ത് വ്യാ​പ​ക​മെ​ന്നാ​ണ് ബം​ഗാ​ളി​ലെ എ​സ്.​ഐ.​ആ​ർ വ​ഞ്ച​ന തു​റ​ന്നു​കാ​ട്ടി​യ സ​ബ്ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തി​ൽ വ്യ​ക്ത​മാ​വു​ന്ന​ത്. 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 45 എ​ണ്ണ​ത്തി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടു​ക​ളാ​ണ് വെ​ട്ടി ഒ​ഴി​വാ​ക്കി​പ്പി​ക്കാ​ൻ​ ശ്ര​മി​ക്കു​ന്ന​ത്. അ​ഞ്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 6,500 എ​തി​ർ​പ്പ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി ന്യൂ​സ് ലോ​ൺ​ട്രി ഡോ​ട്ട് കോം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പൗ​ര​ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശ​വും അ​തു​വ​ഴി പൗ​രാ​വ​കാ​ശ​ങ്ങ​ളും ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള ഈ ​കൂ​ട്ട​വെ​ട്ടി​മാ​റ്റ​ൽ നീ​ക്ക​ത്തി​നെ​തി​രെ പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം കാ​ര്യ​മാ​യ എ​തി​ർപ്പൊ​ന്നും പ്ര​ക​ടി​പ്പി​ച്ച​താ​യി കേ​ൾ​ക്കു​ന്നി​ല്ല. ബം​ഗാ​ളി​ൽ സ​ബ്ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഏ​താ​നും സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യെ സൂ​ക്ഷ്മ വി​ശ​ക​ല​നം ചെ​യ്ത് അ​ട്ടി​മ​റി​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​തൃ​ത്വം പു​ല​ർ​ത്തി​യ​ത് സ​മാ​ന​മാ​യ ദു​രൂ​ഹ​മൗ​ന​മാ​യി​രു​ന്നു. ഇ​ത്ത​രം വെ​ട്ടി​മാ​റ്റ​ലു​ക​ൾ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​ന്ന ചെ​റു​കൂ​ട്ടാ​യ്മ​ക​ളും ഈ ​അ​നീ​തി​ക്കെ​തി​രെ കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ക​യും ജ​ന​കീ​യ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ളു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശ്വാ​സം നി​ല​ക്കാ​തെ കാ​ക്കു​ന്ന​ത് എ​ന്ന് പ​റ​യാ​തെ വ​യ്യ!

Tags:    
News Summary - When the ambassadors citizenship is also questioned based on SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.