നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രും പൊ​ലീ​സു​കാ​രും

ഒരാഴ്ചയായി രാജ്യത്തി​​​െൻറ തലസ്ഥാനനഗരി അപമാനകരമാംവിധം സംഘർഷവേദിയായി മാറിയിരിക്കുന്നു. നിയമവാഴ്ചയെയും നീത ിനിർവഹണത്തേയും വെല്ലുവിളിച്ചു തെരുവ് യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഡൽഹിയിലെ പൊലീസും അഭിഭാഷകരും. കേന്ദ് ര ആഭ്യന്തരമന്ത്രാലയത്തി​​​െൻറ മൂക്കിനുകീഴെയാണ്​, നിയമവാഴ്ചയുടെ എല്ലാ സീമകളും അതിലംഘിച്ച് നടക്കുന്ന അക്രമസം ഭവങ്ങളും അന്യായമായ കോടതി അടച്ചുപൂട്ടലുകളും നിർബാധം അരങ്ങുതകർക്കുന്നത്. ഡൽഹിയുടെ പുറത്തേക്ക് വ്യാപിക്കുന്ന സംഘർഷം രാജ്യത്തിലെ നിയമ സംവിധാനങ്ങളുടെ അപചയത്തെയും ആഭ്യന്തരമന്ത്രാലയത്തി​​െൻറ പിടിപ്പുകേടിനേയും ഒരുപോലെ വ െളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.
നവംബർ രണ്ടിന്​, തീസ് ഹസാരി കോടതിയിൽ തടവുപുള്ളികളെ കൊണ്ടുവരുന്ന പൊലീസ് വാഹ നങ്ങൾക്ക് പാർക്ക് ചെയ്യാൻ നിശ്ചയിച്ച സ്ഥലത്ത് അഡ്വ. നീരജ് എന്ന അഭിഭാഷകൻ നിയമവിരുദ്ധമായി കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചത് കാവൽ നിന്നിരുന്ന പൊലീസുകാരൻ തടഞ്ഞതിൽ നിന്നാണ് സംഘർഷം ആരംഭിക്കുന്നത്.

പൊലീസുമായി കശപിശയുണ്ടാക്കിയെന്നും മർദിക്കാൻ തുനിഞ്ഞെന്നും ആരോപിച്ച് നീരജിനൊപ്പമുണ്ടായിരുന്ന അഡ്വ. സാഗറിനെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കസ്​റ്റഡിയിലെടുക്കുകയും തീസ്​ ഹസാരി കോടതി സ്​റ്റേഷനിൽ ലോക്കപ്പിലടക്കുകയും ചെയ്തു. ക്ഷുഭിതരായ അഭിഭാഷക സമൂഹം അക്രമാസക്തരായ ആൾക്കൂട്ടമായി മാറി ഇരച്ചെത്തി ലോക്കപ്പി​​​െൻറ പൂട്ട് തകർത്ത് അഭിഭാഷകനെ മോചിപ്പിക്കാൻ ശ്രമിക്കുകയും അത്​ പൊലീസ് തടയുകയും ചെയ്​തത്​ കോടതി വളപ്പിനെ യുദ്ധക്കളമാക്കി.

പൊലീസ് വാഹനങ്ങളും അഭിഭാഷകരുടെ കാറുകളും അഗ്​നിക്കിരയാക്കപ്പെട്ടു. ആക്രമണത്തിൽ 20 പൊലീസുകാർക്കും പൊലീസ് വെടിവെപ്പിൽ രണ്ട് അഭിഭാഷകർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസുകാരുടെയും അഭിഭാഷകരുടെയും മുറിവേറ്റ ഈഗോയാണ് നിസാരമായ പാർക്കിങ് സംഭവത്തെ ലജ്ജാകരമായ ഈ പതനത്തിലെത്തിച്ചത്. അതിജാഗ്രതയോടെ ഉണരുകയും പരിഹരിക്കുകയും ചെയ്യേണ്ട ന്യായാധിപരും ഉയർന്ന പൊലീസുകാരും ദൗർഭാഗ്യവശാൽ പക്ഷം പിടിക്കുകയും ചെയ്തതിലൂടെ പ്രശ്നം രാജ്യത്തി​​െൻറ നിയമവാഴ്ചയെ അവഹേളിക്കുംവിധം വഷളാവുകയും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്തവണ്ണം സങ്കീർണമാക്കുകയും ചെയ്തിരിക്കുന്നു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​കോ​ട​തി ഞാ​യ​റാ​ഴ്ച മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ ഒ​രു​മി​ച്ചി​രു​ത്തി, ​പ്രശ്​നം ച​ർ​ച്ചചെ​യ്ത​ു. തുടർന്ന്​ സംഭവത്തിൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ഭി​ഭാ​ഷ​ക​നെ ക​സ്​റ്റ​ഡി​യി​ലെ​ടു​ക്കാനും കോ​ട​തി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ പൊലീസുകാരെ സ​സ്പെ​ൻഡ്​ ചെ​യ്യാ​നും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​നും ഹൈകോടതി നിർദേശിച്ചു. എ​ഫ്.​ഐ.​ആ​ർ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ ഹൈ​കോ​ട​തിവി​ധി ഏ​ക​പ​ക്ഷീ​യ​വും അ​ഭി​ഭാ​ഷ​ക​രു​ടെ പ​ക്ഷം ചേ​രു​ന്ന​തു​മാ​​െണ​ന്ന അ​മ​ർ​ഷം പൊലീസ്​ വി​ഭാ​ഗ​ത്തി​ൽ ശ​ക്ത​മാ​യി. അത്​ നി​ല​നി​ൽ​െക്ക​യാ​ണ് ന​വം​ബ​ർ നാ​ലി​ന് പ്ര​കോ​പ​ന​ങ്ങ​ളില്ലാ​തെ അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധപ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന​ത്. സാ​​കേ​​ത്​ കോ​​ട​​തി​​ക്കുപു​​റ​​ത്ത്​ ​ബൈ​​ക്കി​​ൽ പോയ പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ത​​ട​​ഞ്ഞു​​നി​​ർ​​ത്തി മു​​ഖ​​ത്ത​ടി​​ക്കുക​​യും വി​​വി​​ധ ജി​​ല്ല കോ​​ട​​തി​​ക​​ൾ​​ക്കു​​ള്ളി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ബ​​ന്ദി​​ക​​ളാ​​ക്കി മ​​ർ​​ദി​​ക്കു​​ക​യും ചെ​യ്​തു.

സ​​മ​​ര​​ത്തി​​നി​​ടെ മാ​​ധ്യ​​മപ്ര​​വ​​​ർ​​ത്ത​​ക​​രെ​​യും ബൈ​​ക്കി​​ലും ഓ​​​ട്ടോ​​യി​​ലും യാ​​ത്രചെ​​യ്​ത സാ​​ധ​​ാര​​ണ​​ക്കാ​​രെ​​യും ആ​​ക്ര​​മി​​ച്ചു. അ​ഭി​ഭാ​ഷ​ക ആക്ര​മ​ണങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യെ​യും രാ​ജ്യ​ത്തെ​യും ഞെ​ട്ടി​ച്ച്​ പൊ​ലീ​സു​കാ​രും അവരുടെ കു​ടും​ബ​ാംഗങ്ങളും ഡ​ൽ​ഹി പൊലീ​സ് ആ​സ്ഥാ​നം ഉ​പ​രോ​ധി​ച്ചു. പൊലീസുകാരുടെ സ​മ​ര​ത്തി​ന് അനുകൂലമായി വി​വി​ധ പൊ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ളും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്തുവന്നു. അ​ഭി​ഭാ​ഷ​ക​ർ​ക്കു​വേ​ണ്ടി ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളും സ​ജീ​വ​മാ​യ​ി. അതോ​ടെ, സംഘർഷം ഡ​ൽ​ഹി​ക്കു പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു.

നി​യ​മപ​രി​ര​ക്ഷ തേ​ടി ഡ​ൽ​ഹി​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ എ​ത്തുന്ന സാ​ധാ​ര​ണ​ക്കാ​ർ നി​യ​മ​പാ​ല​ക​രും അ​ഭി​ഭാ​ഷ​ക​രും ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ട് സ്ത​ബ്​ധരാകുന്നതാണ്​ ഇപ്പോഴത്തെ കാഴ്​ച. നി​യ​മ​പാ​ല​ക​ർ നീ​തി​ക്കു​വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്നു. അവർ കോ​ട​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​ത​യു​ടെ കൂ​ത്ത​ര​ങ്ങു​ക​ളാ​​െണ​ന്ന് ഉ​റ​ക്കെ പ​റ​യുന്ന​ത് അ​വ​ിശ്വ​സ​നീ​യ​ത​യോ​ടെ​യാ​ണ് ജ​ന​ം കാണുന്നതും കേൾക്കുന്നതും. ‘സ്വ​ന്ത’ക്കാ​രെ ര​ക്ഷി​ക്കാ​ൻ നി​യ​മ​വ്യ​വ​സ്ഥ​യും നി​യ​മ​പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളും നേർക്കുനേർനിന്ന്​ നി​യ​മ​വി​രു​ദ്ധ​ത​യി​ൽ പ​ര​സ്യ​മാ​യി മു​ഴു​കു​ന്ന അ​ത്യ​പൂ​ർ​വ​ത​ക്കും രാ​ജ്യം സാ​ക്ഷി​യാ​കു​ക​യാ​ണ്.

നി​യ​മ​പാ​ല​ക​രും അ​ഭി​ഭാ​ഷ​ക​രും നി​യ​മ​ത്തി​ന് അതീതരാ​​െണ​ന്ന അഹംബോ​ധ​മാ​ണ് സം​ഘ​ർ​ഷ​ങ്ങ​ളു​ടെ യ​ഥാ​ർഥ ഹേ​തു. അ​ധി​കാ​ര​ത്തിെ​ൻ​റ​യും നി​യ​മ​വാ​ഴ്ച​യു​ടെ​യും അ​മ​ര​ത്തി​ര​ിക്കു​ന്ന ഇ​രു​കൂ​ട്ട​രും ത​ങ്ങ​ൾ​ക്ക് നി​ർ​ലോ​ഭം നി​യ​മം​ ലം​ഘി​ക്കാ​മെ​ന്ന ധാരണ സ്വയം പേറുന്നവരാണ്​. നി​യ​മലം​ഘ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രത്തി​​​െൻറ നിയന്ത്രണത്തിലുള്ള ഡ​ൽ​ഹി പൊ​ലീ​സും അ​ക്ര​മാ​ത്മ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി അ​ഭി​ഭാ​ഷ​ക​രും കു​പ്ര​സി​ദ്ധ​രാ​ണ്. ന​മു​ക്ക് ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​മു​ണ്ടെ​ങ്കി​ലും നി​ഷ്ക​ർ​ഷ​ത​യോ​ടെ പാ​ലി​ക്ക​പ്പെ​ടു​ന്ന നി​യ​മസം​വി​ധാ​ന​ങ്ങ​ളോ ജ​നാ​ധി​പ​ത്യ സം​സ്കാ​ര​മോ ഇ​ല്ലാ​യെ​ന്ന് വ്യ​ക്ത​മാ​ക്കുകയാ​ണ് ഈ ​സം​ഭ​വം.

2016ൽ ​ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ, സം​ഘ്പ​രി​വാ​ർ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ജെ.​എൻ.​യു വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​​െര​യും അ​ന്യാ​യ​മാ​യാ​ണ് അ​ന്ന് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തിവ​ള​പ്പി​ൽ ആ​ക്രമിച്ചത്​. ആക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​വ​ർ​ക്കെ​തി​രെ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​പി​ൽ സി​ബ​ലിെ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തിെ​ൻ​റ റി​പ്പോ​ർ​ട്ട് വി​ശ്ര​മം കൊ​ള്ളു​ന്ന​ത് സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്​റ്റിസിെ​ൻ​റ മേ​ശ‍യി​ലാ​ണ്. നി​യ​മ​വാ​ഴ്ച​യെ​ക്കു​റി​ച്ചും നീ​തിപാ​ല​ന​ത്തെക്കുറി​ച്ചും വ്യാ​പ​ക​മാ​കു​ന്ന അ​വി​ശ്വാ​സം ശു​ഭ​ക​ര​മാ​യ വാ​ർ​ത്ത​യ​ല്ല. അ​പ​രി​ഹാര്യമാ​യി തു​ട​രു​ന്ന പൊ​ലീ​സ്^അ​ഭി​ഭാ​ഷ​ക സം​ഘ​ർ​ഷം ഭ​ര​ണ​ത്ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് ന​യി​ക്കു​ക.

Tags:    
News Summary - Delhi Police -Lawyers Clash -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.