ആഗോളീകരണത്തിെൻറ മറപറ്റി നമ്മുടെ നാട്ടിലേക്ക് കടന്നുകൂടിയതാണ് ബഹുരാഷ്ട്ര കോള കമ്പനികൾ. പറ്റാവുന്നിടങ്ങ ളിലെല്ലാം പാതാളത്തോളം ആഴത്തിൽനിന്ന് വെള്ളമൂറ്റിയെടുത്ത് മധുരപാനീയ കച്ചവടം കൊഴുപ്പിച്ചും പ്രാദേശിക ജനതയു ടെ ജീവിതം കയ്പ് കുടിപ്പിച്ചുമായിരുന്നു തുടക്കം. നമ്മുടെ പ്ലാച്ചിമടയും പുതുശ്ശേരിയുമുൾപ്പെടെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായിരുന്ന ഭൂപ്രദേശങ്ങളെ വരിയുടച്ച്, അവിടത്തെ മനുഷ്യരെ കുടിവെള്ള ടാങ്കറുകൾക്ക് മുന്നിൽ വരിനിർത്ത ി അവർ പുതിയ ഗ്രാമങ്ങളിലേക്ക് വാമന സമാനമായ ചുവടുകൾ വെക്കുന്നു. അതിനകം മൗലികാവകാശമായ ജീവജലം പണം കൊടുത്താൽ മാത ്രം ലഭിക്കുന്ന വിൽപന വസ്തുവായി മാറിക്കഴിഞ്ഞു. വെള്ളത്തിനുശേഷം നമ്മുടെ കൃഷി ഭൂമികളിലേക്കും അതു വഴി ഭക്ഷണത്തില േക്കുമാണവർ നാവുനീട്ടുന്നത്.
കാലവസ്ഥ മാറ്റവും ജലദൗർലഭ്യതയും വിളനാശവും വിലത്തകർച്ചയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവുമെല്ലാം സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധികൾക്കിടയിലും മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന കർഷക ജനതയെ കോടതി കയറ്റിയിരിക്കുകയാണ് കോളക്കമ്പനികളിലൊന്ന്. തങ്ങളുടെ കമ്പനി ചിപ്സ് ഉൽപാദിപ്പിക്കാനായി വികസിപ്പിച്ചെടുത്ത ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ച് ഗുജറാത്ത് ബനസ്കന്ദയിലെ ഉരുളക്കിഴങ്ങ് കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപ പിഴയായി ആവശ്യപ്പെടാൻ ധാർഷ്ട്യം കാണിച്ചിരിക്കുന്നു പെപ്സിേകാ കമ്പനി. കർഷകർ കാരണം കനത്ത നഷ്ടം സംഭവിച്ചെന്ന കമ്പനിയുടെ വാദം കേട്ട പാതി, മറുഭാഗത്തിന് പറയാനുള്ളതെന്തെന്നു പോലും തിരക്കാതെ പ്രേത്യക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തടഞ്ഞ് ഒരു ജഡ്ജി തീട്ടൂരവും നൽകിയിരിക്കുന്നു.
ജലമൂറ്റൽ വഴി ഫലഭൂമികളെ ഉൗഷരമാക്കിയതിനും നശിപ്പിച്ചതിനും ഇന്ത്യൻ ഗ്രാമങ്ങൾക്ക് വെള്ളക്കൊള്ള കമ്പനികളിൽനിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുവാൻ കാണിക്കാത്ത ശുഷ്കാന്തി അവരുടെ ലാഭവും അവകാശവും സംരക്ഷിക്കുന്നതിൽ നീതിപീഠങ്ങൾ പുലർത്തുന്നതും ആലോചനാ വിഷയമാക്കേണ്ടതാണ്. രുചിയുടെ ഉൗതിവീർപ്പിച്ച അവകാശവാദങ്ങളുമായി നമ്മുടെ തീൻമേശയിലെത്തുന്ന പെപ്സിക്കാരുടെ ചിപ്സ് ബഹിഷ്കരിക്കാൻ പൗരസമൂഹം മുന്നോട്ടുവന്നതിനെ തുടർന്ന് താൽക്കാലികമായി പത്തി താഴ്ത്തിയെങ്കിലും ലാഭക്കൊതിയുടെയും പിടിച്ചെടുക്കൽ മോഹത്തിെൻറയും വിഷ സഞ്ചി നിറഞ്ഞിരിക്കുകയാണിപ്പോഴും. ഒത്തുതീർപ്പ് എന്ന മട്ടിൽ കിഴങ്ങ് കർഷകരെ തങ്ങളുടെ കാൽച്ചുവട്ടിൽ കൊണ്ടുവരുവാനുള്ള ഗൂഢപദ്ധതിയാണ് ഇപ്പോഴവർ പയറ്റുന്നത്. കമ്പനിയുടെ കീഴിലെ കർഷക സംഘത്തിൽ ചേർന്ന്, അവർ നൽകുന്ന വിത്തുകൾ കൃഷി ചെയ്താൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന ഒൗദാര്യം. കാക്ക കാരണവന്മാർ മുതൽ കൃഷി ചെയ്തു വരുന്ന നമ്മുടെ മണ്ണിൽ എന്തു ചെയ്യണമെന്ന് അമേരിക്കൻ കുത്തക കമ്പനി തീരുമാനിക്കാമെന്ന്! അങ്ങനെയൊരു ഒത്തുതീർപ്പ് വേണ്ടെന്നു പറയുവാൻ കർഷക സമൂഹവും അവർക്കൊപ്പം ഉറച്ചുനിൽക്കാൻ രാജ്യം മുഴുവനും മുന്നോട്ടുവരേണ്ട സമയമായിരിക്കുന്നു.
കൂടുതൽ വലുപ്പവും തുടുപ്പും ലഭിക്കുമെന്ന് മോഹിപ്പിച്ച്, ഇരട്ടി ലാഭമുണ്ടാവുമെന്ന് കൊതിപ്പിച്ച് കീടങ്ങളിൽനിന്ന് സുരക്ഷിതമെന്ന് അവകാശ വാദമുന്നയിച്ച് നമ്മുടെ പരുത്തിപ്പാടങ്ങളിലേക്ക് ബി.ടി കോട്ടൺ വിത്തുകളുമായി മോൺസാേൻറാ കടന്നുവന്നത് ഒാർമയില്ലേ? സർക്കാറുകളെ സ്വാധീനിച്ചും കർഷക സംഘങ്ങളെ വരുതിയിലാക്കിയും വിത്തുകമ്പനികളുടെ ഉടമാവകാശം സ്വന്തമാക്കിയും അവർ അധീശത്വം സ്ഥാപിച്ചു. വിത്തുലഭിക്കാൻ ഭീമമായ വിലയും കീടബാധ തടയാൻ അതിലേറെ ചെലവേറിയ കീടനാശിനികളും വേണമെന്നായി. പിന്നെയെന്ത് സംഭവിച്ചുവെന്നതിന് മഹാരാഷ്ട്രയിലും ആന്ധ്രയിലും ഗുജറാത്തിലുമെല്ലാം ജീവനൊടുക്കിയ ആയിരക്കണക്കിന് കർഷകരുടെ കല്ലറകൾ സാക്ഷി.
സൈനികരെന്ന പോലെ നാടിെൻറ പച്ചപ്പിെൻറയും ഭക്ഷ്യസുരക്ഷയുടെയും കാവലാളുകളാണ് കൃഷീവലർ. വരണ്ടുണങ്ങിയ പാടങ്ങളിൽനിന്ന് വിണ്ടുകീറിയ പാദങ്ങളുമായി നമുക്ക് മുന്നിലൂടെ അവർ ലോങ് മാർച്ച് നടത്തേണ്ടി വരുന്നത്, രാജ്യത്തെ ജനതക്കും തരിെമ്പങ്കിലും ദേശാഭിമാന ബോധമോ മനുഷ്യത്വമോ അവശേഷിക്കുന്നുവെങ്കിൽ സർക്കാറുകൾക്കും നാണക്കേടു തന്നെയാണ്. തെരഞ്ഞെടുപ്പ് റാലികളിലും ടി.വി കാമറകൾക്കു മുന്നിലും മുഴക്കുന്ന ‘ജയ് കിസാൻ’ വിളി കൊണ്ട് മറച്ചുപിടിക്കാനാവുന്നതല്ല രാജ്യത്തെ കർഷക വിലാപം.
പരമ്പരാഗതമായി നമ്മുടെ നാട്ടിൽ കൃഷി ചെയ്തു പോന്ന, മുൻതലമുറകൾ കരുതിക്കാത്തുവെച്ച വിത്തുകൾ കൊള്ളയടിച്ച് അവയിൽ മാറ്റത്തിരുത്തലുകൾ വരുത്തിയാണ് തങ്ങളുടെ സ്വന്തം എന്ന പേരിൽ വിത്തു കുത്തക കമ്പനികൾ അവതരിക്കുന്നതും നമ്മെ പിടിച്ചുപറിക്കുന്നതും. അവരുടെ അധീശത്വത്തിന് അറുതി വരുത്താനും കൃഷിഭൂമിക്കും വിളവുകൾക്കും മേലുള്ള കർഷകരുടെ സമ്പൂർണ അവകാശം പുനഃസ്ഥാപിച്ചു നൽകാനും സർക്കാറുകൾ സന്നദ്ധമായേ മതിയാവൂ. നമ്മുടെ കാർഷിക ഗവേഷണ കേന്ദ്രങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുകയും നിയമങ്ങളെ കൂടുതൽ ശക്തമാക്കുകയും വേണം. കർഷകരുടെ അവകാശങ്ങളിൽ കൈകടത്താൻ വെമ്പുന്ന അധികാരികളും വ്യക്തികളും കമ്പനികളുമാണ് നമ്മുടെ കാർഷികമേഖലയുടെ വളർച്ച മുരടിപ്പിക്കുന്ന കീടബാധ. വെള്ളം പോലെ ആഹാരവും കിട്ടാക്കനിയായി മാറാതിരിക്കാൻ, മണ്ണിൽ പണിയെടുക്കുന്നവർ ഇനിയും സ്വയം മരിച്ചുവീഴാതിരിക്കാൻ അവയെ ഇല്ലാതാക്കിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.