നിതിൻ രാജിന്‍റെ മൃതദേഹത്തിനരികിൽ വിലപിക്കുന്ന കുടുംബാംഗങ്ങൾ


സ​വ​ർ​ണ ഭ​ര​ണ​വ്യ​വ​സ്ഥ​യു​ടെ കൊ​ല​പാ​ത​ക​ങ്ങ​ള്‍

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം ആ​ധു​നി​ക കേ​ര​ള​ത്തി​ലെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ഒ​രി​ക്ക​ല്‍കൂ​ടി ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന​താ​ണ്-​ജാ​തി വി​വേ​ച​നം എ​ല്ലാ ന​വോ​ത്ഥാ​ന​ങ്ങ​ള്‍ക്കും മീ​തെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലെ ഘ​ട​നാ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ അ​സ്തി​ത്വാ​വ​സ്ഥ​യാ​യി ഇ​വി​ടെ നി​നി​ല്‍ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​യ​ത്ത​ത്തി​ന്‍റെ ആ​വി​ര്‍ഭാ​വ​ത്തോ​ടെ അ​വ​ക്ക് വാ​ര്‍ത്താ​പ്രാ​ധാ​ന്യം ല​ഭി​ച്ചു എ​ന്ന​തൊ​ഴി​ച്ചാ​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ലെ​പ്പോ​ലെ പ്ര​ത്യ​ക്ഷ​വും വ്യാ​പ​ക​വു​മാ​യ ജാ​തി​ശ​രീ​ര മ​ർ​ദ​ന​ങ്ങ​ള്‍ അ​പൂ​ർ​വ​മാ​യേ ഇ​വി​ടെ ഉ​ണ്ടാ​കു​ന്നു​ള്ളൂ എ​ന്ന​തൊ​ഴി​ച്ചാ​ല്‍ സ്വ​കാ​ര്യ-​സാ​മൂ​ഹി​ക​ത​ല​ങ്ങ​ളി​ല്‍ ജാ​തി​വി​വേ​ച​നം നി​ഷ്കൃ​ഷ്ട​മാ​യ രീ​തി​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യി നി​ല​നി​ല്‍ക്കു​ന്നു. യ​ഥാ​ർ​ഥ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ശൂ​ദ്ര​ജാ​തി മേ​ല്‍ക്കോ​യ്മ​യു​ള്ള അ​തി​ക​ഠി​ന​മാ​യ ജാ​തി​വ്യ​വ​സ്ഥ​യു​ടെ മൃ​ത്യു​രാ​ഷ്ട്രീ​യം അ​തീ​വ സൂ​ക്ഷ്മ​മാ​യി പ​രി​പാ​ലി​ച്ചു​പോ​ന്നി​രു​ന്ന രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മ​ണ്ഡ​ലം ച​രി​ത്ര​പ​ര​മാ​യി ഏ​റ്റ​വും ശ​ക്ത​മാ​യി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു കേ​ര​ളം. അ​തി​ന്‍റെ തു​ട​ര്‍ച്ച​ക​ളി​ല്‍ അ​ഭി​ര​മി​ക്കു​ക​യും ആ​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സ​വ​ർ​ണ സാ​മൂ​ഹി​ക​ബോ​ധം യോ​ഗ​ക്ഷേ​മ സ​ഭ​യാ​യും എ​ൻ.​എ​സ്.​എ​സാ​യും എ​സ്.​എ​ൻ.​ഡി.​പി​യാ​യും ചി​ല പൊ​തു​ധാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടെ സ​ഹ​വ​ര്‍ത്തി​ത്വം ചെ​യ്യു​ന്നു. രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ഭി​സം​ബോ​ധ​ന​ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ്ഥാ​പ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ സൂ​ക്ഷ്മ​ഘ​ട​ന​ക​ളി​ല്‍പ്പോ​ലും പ​തി​യി​രി​ക്കു​ന്ന, ജാ​തി​വെ​റു​പ്പും വി​ദ്വേ​ഷ​വും വി​വേ​ച​ന​വും നി​ര​ന്ത​രം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന നി​ശ്ശ​ബ്ദ ബ്രാ​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല​ക്കാ​ത്ത സാ​ന്നി​ധ്യ​മാ​ണ് കേ​ര​ള​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്‌. ഏ​റ്റ​വും കൂ​ടു​ത​ല്‍ ദ​ലി​ത്‌ വി​രു​ദ്ധ അ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ് എ​ന്ന ക​ണ​ക്ക്, അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് എ​ന്ന് വാ​ദി​ക്കാ​ന്‍ ക​ഴി​യും. പ​ക്ഷേ അ​തി​ന്‍റെ പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം, റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍പോ​ലും ക​ഴി​യാ​ത്ത അ​തി​സൂ​ക്ഷ്മ​മാ​യ ഒ​ഴി​വാ​ക്ക​ലു​ക​ളും ര​ഹ​സ്യാ​വ​ഹേ​ള​ന​ങ്ങ​ളും​കൂ​ടി ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല, ഉ​ത്ത​രേ​ന്ത്യ​യി​ലെ​പ്പോ​ലെ ദ​ലി​ത്‌ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി തെ​രു​വി​ല്‍ ന​ട​ത്താ​ന്‍ കേ​ര​ള​ത്തി​ല്‍ ബു​ദ്ധി​മു​ട്ടാ​ണ് എ​ന്ന​തി​നാ​ല്‍, (സാ​ധ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ന​മ്മു​ടെ മു​ന്നി​ലു​ണ്ട്, മ​റി​ച്ച് ജാ​തി​യി​ല്ല എ​ന്ന് ഭാ​വി​ക്കാ​ന്‍ അ​ത് വ​ലി​യ ത​ട​സ്സ​മാ​കും എ​ന്ന​തി​നാ​ല്‍) അ​തി​ന്‍റെ ക​ടു​ത്ത നൈ​രാ​ശ്യ​വും കൂ​ടി​ച്ചേ​ര്‍ന്ന അ​തി​ഹീ​ന​മാ​യ നി​ന്ദാ​വ്യ​വ​ഹാ​ര​മാ​ണ് കേ​ര​ള​ത്തി​ലെ ആ​ധു​നി​ക ജാ​തി​വി​വേ​ച​നം.

സ​വ​ർ​ണ​ത​യു​ടെ സ​മാ​ന്ത​ര ഭ​ര​ണം

ക​ണ്ണൂ​രി​ലെ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ദ​ലി​ത് യു​വാ​വ് ആ​ർ.​എ​ൽ. നി​തി​ൻ​രാ​ജ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്നും നി​ല​നി​ല്‍ക്കു​ന്ന ജാ​തി വി​വേ​ച​ന​ത്തെ മാ​ത്ര​മ​ല്ല വെ​ളി​വാ​ക്കു​ന്ന​ത്; അ​ത് കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പൊ​തു​വാ​യ അ​വ​സ്ഥ​യു​ടെ ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ്. 2026 ഏ​പ്രി​ലി​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് നി​തി​ന്‍ വീ​ണു​മ​രി​ച്ച​ത് ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. നി​തി​ൻ ജാ​തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും, അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും ഇ​ര​യാ​യി​രു​ന്നു എ​ന്ന് കു​ടും​ബ​വും വി​വി​ധ ദ​ലി​ത്‌ സം​ഘ​ട​ന​ക​ളും ആ​രോ​പി​ക്കു​ന്നു. സ്വ​യം​ഹ​ത്യ​ക്കു​മു​മ്പ് നി​തി​ൻ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ, അ​ധ്യാ​പ​ക​രി​ൽ​നി​ന്നു​ള്ള പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. ലോ​ൺ ആ​പ്പു​ക​ളി​ൽ​നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ വാ​ദി​ച്ചെ​ങ്കി​ലും, ജാ​തി അ​ധി​ക്ഷേ​പ​മാ​ണ് യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്ന​തി​ല്‍ കു​ടും​ബം നി​ര​വ​ധി തെ​ളി​വു​ക​ളോ​ടെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഒ​രു ചെ​റി​യ ലോ​ണി​ന്‍റെ ‘അ​ലി​ബി’​യി​ല്‍ ഒ​രു സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​ര്‍ നി​ര​ന്ത​ര​മാ​യി ന​ട​ത്തി​പ്പോ​ന്ന ജാ​ത്യാ​വ​ഹേ​ള​ന പ​ര​മ്പ​ര​യെ റ​ദ്ദു​ചെ​യ്തു​പോ​കാ​ന്‍ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത് ഈ ​കേ​സി​ന് ഇ​നി സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന അ​നി​വാ​ര്യ​മാ​യ നി​സ്സാ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​സാ​ക്ഷ്യം മാ​ത്ര​മാ​ണ്.

കാ​മ്പ​സു​ക​ളി​ലെ​ത്ത​ന്നെ ജാ​തി​വി​വേ​ച​നം കേ​ര​ള​ത്തി​ല്‍ പു​തി​യ സം​ഭ​വ​മ​ല്ല. മ​റി​ച്ച്, ഇ​ത് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത ജാ​തി​വി​വേ​ച​ന​ത്തി​ന്റെ (Institutional Casteism) ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തി​ന്റെ ആ​ധു​നി​ക​ത​യി​ൽ ജാ​തി​ശ്രേ​ണി​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടി​ല്ല, പ​ക​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ത്തും അ​വ പു​തി​യ രൂ​പ​ങ്ങ​ളി​ല്‍ അ​ഭം​ഗു​രം തു​ട​രു​ന്നു​വെ​ന്ന​ത് ദ​ലി​ത്‌ രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​ത്തി​ലെ ദീ​ര്‍ഘ​കാ​ല​മാ​യു​ള്ള ഉ​ള്‍ക്കാ​ഴ്ച​യാ​ണ്. ക്ലാ​സ് മു​റി എ​ന്ന​ത് സ​വി​ശേ​ഷ​മാ​യ ഒ​രു ‘സ്വ​കാ​ര്യ-​പൊ​തു​സ്ഥ​ല’​മാ​ണ്. ജാ​തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും പ​ര​സ്യ​മാ​യ അ​പ​മാ​നി​ക്ക​ലും അ​ധ്യാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന വി​നി​മ​യ​ങ്ങ​ളെ ദ​ലി​ത്‌ വി​ദ്യാ​ര്‍ഥി​ക​ള്‍ പെ​രു​പ്പി​ച്ചു​കാ​ട്ടു​ന്ന​താ​ണെ​ന്നു​വാ​ദി​ച്ച് അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ന്‍ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ഒ​രു സ​ന്ദി​ഗ്ധ​സ്ഥ​ലം കൂ​ടി​യാ​ണ് ക്ലാ​സ് മു​റി. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​നേ​ക്കാ​ള്‍ ദൃ​ശ്യ​ത കു​റ​വു​ള്ള അ​ക്കാ​ദ​മി​ക് ശൃം​ഖ​ല​ക​ളി​ൽ നി​ന്നും സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മാ​റ്റി​നി​ർ​ത്ത​ൽ, പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലും കാ​ണി​ക്കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ള്‍, റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ അ​വ​ജ്ഞ എ​ന്നി​വ നി​ര​ന്ത​രം ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​യി നി​ല​നി​ല്‍ക്കു​മ്പോ​ള്‍പോ​ലും സ്വ​യം​ഹ​ത്യ​യി​ലൂ​ടെ​യ​ല്ലാ​തെ പ്ര​തി​ക​രി​ക്കാ​ന്‍പോ​ലും ക​ഴി​യാ​ത്ത ആ​ത്മ​സം​ഘ​ര്‍ഷ​വും വ്യ​ക്തി​സ​മ്മ​ർ​ദ​ങ്ങ​ളു​മാ​ണ് ഈ ​വി​വേ​ച​നം ഓ​രോ വി​ദ്യാ​ര്‍ഥി​ക്കും പ്ര​തി​ദി​ന​മെ​ന്നോ​ണം ന​ല്‍കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വാ​ര്‍ത്താ​പ്രാ​ധാ​ന്യം നേ​ടി​യ മു​ൻ​കാ​ല സം​ഭ​വ​ങ്ങ​ൾ നോ​ക്കു​ക. വ​യ​നാ​ട്ടി​ലെ വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണം കാ​മ്പ​സു​ക​ളി​ലെ ക്രൂ​ര​മാ​യ മ​ർ​ദ​ന​മു​റ​ക​ളു​ടെ​യും മാ​ഫി​യാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും നേ​ർ​ചി​ത്ര​മാ​യി​രു​ന്നു.

ജി​ഷ്ണു പ്ര​ണോ​യ് എ​ന്ന വി​ദ്യാ​ര്‍ഥി കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ അ​ച്ച​ട​ക്ക​രീ​തി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ദ​ലി​ത് യു​വാ​വ് വി​നാ​യ​ക​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം, ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ ഏ​റ്റ​വും പ​ര​സ്യ​വും നി​ന്ദ്യ​വു​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട്‌ മാ​ത്രം അ​നേ​കം വി​വേ​ച​ന​ങ്ങ​ള്‍ അ​റി​യ​പ്പെ​ടാ​തെ പോ​കു​ന്നു; ചി​ല​രെ​ങ്കി​ലും നി​ര​ന്ത​ര​മാ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ വി​വേ​ച​ന​ത്തെ ചെ​റു​ക്കു​ന്നു. വ്യാ​പ​ക​മാ​യ ഒ​രു പ്ര​തി​ഭാ​സ​മാ​ണി​ത്, ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​ങ്ങ​ള്‍ക്കി​ട​യി​ല്‍ മാ​ത്രം​ന​ട​ന്ന ജാ​ത്യാ​ഭി​മാ​ന​ക്കൊ​ല​ക​ള്‍ വ​ർ​ണ​സ​ങ്ക​ര​ഭീ​തി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ദൃ​ശ്യ​മാ​യ സ​വ​ർ​ണ ഭ​ര​ണ​വ്യ​വ​സ്ഥ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക​ത​യി​ല്‍ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വ​ട​യാ​ള​ങ്ങ​ളാ​ണ്. സ​വ​ര്‍ണ​ത​യു​ടെ ഈ ​സ​മാ​ന്ത​ര​ഭ​ര​ണ​മാ​ണ്, അ​തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര അ​ധീ​ശ​ത്വ​മാ​ണ്, ജാ​ത്യാ​ഭി​മാ​ന​ക്കൊ​ല​ക​ളും ജാ​തി അ​ധി​ക്ഷേ​പ​ങ്ങ​ളും ജാ​തി​പ​ര​മാ​യ പാ​ര്‍ശ്വ​വ​ത്ക​ര​ണ​ങ്ങ​ളും നി​സ്സാ​ര​മാ​യി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​യി വ്യാ​ഖ്യാ​നി​ക്കാ​ന്‍ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്‌.

രോ​ഹി​ത് വെ​മു​ല ആ​ക്ട് എ​ന്തു​കൊ​ണ്ട് അ​നി​വാ​ര്യം?

ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രോ​ഹി​ത് വെ​മു​ല​യു​ടെ മ​ര​ണം ഇ​ന്ത്യ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ജാ​തി​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ദ​ലി​ത്‌ വി​വേ​ച​ന​ത്തി​ന്റെ തു​ട​ർ​ച്ച​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന നി​യ​മ​നി​ർ​മാ​ണ​വും സ്ഥാ​പ​ന​പ​ര​മാ​യ സാ​ധ്യ​ത​ക​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന ‘രോ​ഹി​ത് വെ​മു​ല ആ​ക്ട്’ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. ഈ ​നി​യ​മ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി വി​വേ​ച​നം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ക, തു​ല്യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ‘ഈ​ക്വ​ൽ ഓ​പ്പ​ർ​ച്യൂ​ണി​റ്റി സെ​ല്ലു’​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ക, പ​രാ​തി​പ​രി​ഹാ​ര​ത്തി​ന് നി​ശ്ചി​ത സ​മ​യ​പ​രി​ധി​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, വി​വേ​ച​നം കാ​ണി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ഒ​രു ദു​ര​ന്തം ന​ട​ന്ന​തി​നു​ശേ​ഷം​മാ​ത്രം പ്ര​തി​ക​രി​ക്കു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ, രോ​ഹി​ത് വെ​മു​ല ആ​ക്ട് അ​ത്ത​രം വി​വേ​ച​ന​ങ്ങ​ൾ ത​ട​യാ​നു​ള്ള ഒ​രു മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​മാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ആ​ത്മാ​ര്‍ഥ​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത് വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ‘രോ​ഹി​ത് വെ​മു​ല ആ​ക്ട്’ എ​ന്ന​ത് ഒ​രു പേ​ര് മാ​ത്ര​മാ​ണ്. ഏ​തു പേ​രി​ലാ​യാ​ലും പ​രി​ഹാ​ര​ക്രി​യ​ക്ക​പ്പു​റം വി​വേ​ച​ന​ങ്ങ​ളെ മു​ള​യി​ല്‍ത്ത​ന്നെ നു​ള്ളാ​ൻ ക​ഴി​യു​ന്ന ഫ​ല​പ്ര​ദ​മാ​യ ഒ​രു നി​യ​മ​സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ് എ​ന്ന ആ​ശ​യ​ത്തി​നാ​ണ് പ്രാ​ധാ​ന്യ​മു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും​പോ​യ സ​വ​ർ​ണ​വി​ഭാ​ഗ​ങ്ങ​ള്‍ അ​ത്ത​ര​ത്തി​ല്‍ കു​ടി​യേ​റി​യ അ​വ​ർ​ണ​ക്കെ​തി​രെ ജാ​തി​വി​വേ​ച​നം കാ​ണി​ക്കു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മാ​ന​മാ​യ നി​യ​മ​ങ്ങ​ള്‍ പ​ല അ​മേ​രി​ക്ക​ന്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലും ന​ട​പ്പാ​ക്കി​യ വ​സ്തു​ത ‘ജാ​തി​യു​ടെ ആ​ഗോ​ള​വ്യ​വ​സ്ഥ’ എ​ന്ന ഈ ​പം​ക്തി​യി​ലെ ഒ​രു ലേ​ഖ​ന​ത്തി​ല്‍ ഞാ​ന്‍ മു​മ്പ് ച​ര്‍ച്ച​ചെ​യ്തി​രു​ന്നു. അ​തു​പോ​ലെ, ക​ടു​ത്ത ഇ​സ്‍ലാ​മോ​ഫോ​ബി​യ സം​ഘ്പ​രി​വാ​ര്‍ (ഈ ​പ​രി​വാ​രം ഇ​പ്പോ​ള്‍ ഒ​രു വി​പു​ലീ​കൃ​ത പ​രി​വാ​ര​മാ​ണ്) മു​ന്നി​ട്ടി​റ​ങ്ങി വ്യാ​പ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ വി​വേ​ച​നം​കൂ​ടി ഇ​ത്ത​രം നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രേ​ണ്ട​ത​ല്ലേ എ​ന്ന്, എ​ന്നെ ഈ​യി​ടെ സ​ന്ദ​ര്‍ശി​ച്ച ചി​ല ആ​ക്ടി​വി​സ്റ്റു​ക​ള്‍ ചോ​ദി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ക്ക് സ​മാ​ന​മാ​യ നി​യ​മ​സം​ര​ക്ഷ​ണം തീ​ര്‍ച്ച​യാ​യും ആ​വ​ശ്യ​മാ​ണ്‌.

ഒ​രു ദി​വ​സ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യി​ല്‍ സം​ഭ​വി​ച്ച അ​പ​ക​ട​മ​ല്ല നി​തി​ൻ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ. അ​ത് നി​ര​ന്ത​ര​മാ​യി ന​ട​ന്ന അ​ധി​ക്ഷേ​പ മ​ർ​ദ​ന​ത്തി​ലൂ​ടെ​യു​ള്ള കൊ​ല​പാ​ത​ക​മാ​ണ്. ക്ലാ​സ് മു​റി​ക​ള്‍ ദ​ലി​ത്‌ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ലോ​ക്ക​പ് മു​റി​ക​ളാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വി​വേ​ച​ന​ര​ഹി​ത​മാ​യ ഇ​ട​ങ്ങ​ളാ​യി മാ​റ​ണ​മെ​ങ്കി​ൽ കേ​വ​ലം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക​പ്പു​റം, രോ​ഹി​ത് വെ​മു​ല ആ​ക്ട് പോ​ലു​ള്ള ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും സാ​മൂ​ഹി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - The murders of the upper caste system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.