സാ​ബു തോ​മ​സ് റി​പ്പോ​ർ​ട്ടും ഇ​സ്​​ലാ​മി​ക​ച​രി​ത്ര പ​ഠ​ന​ശാ​ഖ​യും

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ന​വ​മാ​റ്റ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ച് പു​തി​യ കോ​ഴ്സു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന് എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ സാ​ബു തോ​മ​സ് ചെ​യ​ർ​മാ​നാ​യ ആ​റം​ഗ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​പ്ര​കാ​രം കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്. 2020-21 ബ​ജ​റ്റി​ലെ ഒ​രു പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ത്. സാ​ബു തോ​മ​സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മു​ള്ള ത്വ​രി​ത ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തു​ട​ക്കം​കു​റി​ച്ചി​ട്ടും എ​ന്തു​കൊ​ണ്ട് അ​തി​ന്മേ​ലു​ള്ള ഗൗ​ര​വ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നി​ല്ല എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. ഒ​ട്ടേ​റെ കോ​ഴ്സു​ക​ൾ നി​ർ​ദേ​ശി​ച്ച റി​പ്പോ​ർ​ട്ടി​ൽ, പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ൽ നി​ല​നി​ന്നു​പോ​രു​ന്ന ഇ​സ്​​ലാ​മി​ക​ച​രി​ത്ര​പ​ഠ​ന​ത്തെ പാ​ടെ അ​വ​ഗ​ണി​ച്ചു എ​ന്ന വി​മ​ർ​ശ​നം പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു. നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല സ​മീ​പ​ന​ങ്ങ​ളു​ണ്ടാ​യി​ല്ല.

ഇ​ന്ത്യ​യി​ലെ ഇ​സ്​​ലാ​മി​ക​പ​ഠ​ന​ങ്ങ​ളി​ലെ പ്ര​ഥ​മ അ​ക്കാ​ദ​മി​ക​സം​രം​ഭം അ​ലീ​ഗ​ഢ്​ മു​സ്​​ലിം യൂ​നി​വേ​ഴ്സി​റ്റി​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. അ​തി​െ​ൻ​റ ക​രി​ക്കു​ലം ച​ർ​ച്ച​ചെ​യ്യാ​ൻ 1925ൽ ​ചേ​ർ​ന്ന ഒാ​ൾ ഇ​ന്ത്യ മു​ഹ​മ്മ​ദ​ൻ എ​ജു​ക്കേ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ അ​ല്ലാ​മാ ഇ​ഖ്ബാ​ൽ സ​മ​ർ​പ്പി​ച്ച കു​റി​പ്പി​ൽ ഇ​ന്ത്യ​യി​ലെ ഇ​സ്​​ലാ​മി​ക​പ​ഠ​ന​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളാ​യി നാ​ലു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. 1. മ​ത​മീ​മാം​സ​യി​ൽ ഉ​ന്ന​ത​പ​ഠ​ന പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രെ രൂ​പ​പ്പെ​ടു​ത്തു​ക. 2. ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ആ​ധു​നി​ക​വി​ജ്ഞാ​ന​വും മു​സ്​​ലിം​സം​സ്കാ​ര​വും ത​മ്മി​ലു​ള്ള ജൈ​വി​ക​ബ​ന്ധ​ങ്ങ​ളും നൈ​ര​ന്ത​ര്യ​വും പു​നഃ​സ്ഥാ​പി​ക്കു​ക. 3. മു​സ്​​ലിം ച​രി​ത്രം, സം​സ്കാ​രം, ക​ല, പൊ​തു​സം​സ്കാ​രം, നാ​ഗ​രി​ക​ത എ​ന്നി​വ സ​മ​ഗ്ര​മാ​യി മ​ന​സ്സി​ലാ​ക്കു​ക. 4. ഇ​സ്​​ലാ​മി​ക നി​യ​മ​സം​ഹി​ത​യി​ൽ കാ​ലി​ക​പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ക. ഇ​ഖ്ബാ​ലി​െ​ൻ​റ​യും മൗ​ലാ​നാ മു​ഹ​മ്മ​ദ​ലി​യു​ടെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​ണ് സ​ർ തോ​മ​സ് ആ​ർ​ണ​ൾ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണ്ഡി​ത​ർ അ​ലീ​ഗ​ഢി​ൽ ഫാ​ക്ക​ൽ​റ്റി​യാ​വു​ന്ന​ത്. ഖു​ർ​ആ​ൻ, ഹ​ദീ​സ്, ത​ത്ത്വ​ചി​ന്ത, നി​യ​മ​സം​ഹി​ത എ​ന്നി​വ ക​രി​ക്കു​ല​ത്തി​​െ​ൻ​റ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ലീ​ഗ​ഢി​ൽ തു​ട​ങ്ങി​യ ഈ ​ഡി​പ്പാ​ർ​ട്​​മെ​ൻ​റ്​ ജാ​മി​അ മി​ല്ലി​യ്യ, ഉ​സ്മാ​നി​യ, ക​ൽ​ക്ക​ത്ത, വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ത്തു​ന്ന​ത് ദ​ശ​ക​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്.

ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​ക​രം​ഗ​ത്ത് ഒ​രു നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന 'ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡീ​സ്' മ​റ്റു ശാ​ഖ​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്നും തു​ട​ങ്ങി​യേ​ട​ത്തു​നി​ന്ന്​ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. അ​ലീ​ഗ​ഢി​നെ മാ​തൃ​ക​യാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലും 'ഇ​സ്​​ലാ​മി​ക​ച​രി​ത്ര പ​ഠ​നം' 1946ൽ ​ആ​രം​ഭി​ച്ച​തെ​ങ്കി​ലും ക​രി​ക്കു​ല​ത്തി​ൽ സാ​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​റ​ബ് ദേ​ശ​ങ്ങ​ളു​മാ​യി നൂ​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന മ​ല​ബാ​റി​ലാ​ണ് സ്വാ​ഭാ​വി​ക​മാ​യും ഈ ​പ​ഠ​ന​ശാ​ഖ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലാ​യി​രു​ന്നു ഇ​ത് തു​ട​ങ്ങി​യ​തെ​ന്ന​ത്​ കൗ​തു​ക​ക​രം. 1960ൽ ​ഇ​തി​നെ കോ​ഴി​ക്കോ​െ​ട്ട ഫാ​റൂ​ഖ്കോ​ള​ജി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​രി​ത്ര​വി​ഭാ​ഗം സ്ഥാ​പി​ച്ച​തോ​ടെ അ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഈ '​ചെ​യ​ർ' വീ​ണ്ടും അ​ന​ന്ത​പു​രി​യി​ലെ​ത്തി. കോ​ള​ജു​ക​ളി​ൽ ബി​രു​ദ കോ​ഴ്സ് ആ​രം​ഭി​ച്ച​പ്പോ​ൾ 'ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡീ​സി'​ന് പ​ക​രം 'ഇ​സ്​​ലാ​മി​ക് ഹി​സ്​​റ്റ​റി' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത് അ​ലീ​ഗ​ഢ്​ മാ​തൃ​ക​യി​ൽ​നി​ന്നു ഭി​ന്ന​മാ​യ ഒ​രു ക​രി​ക്കു​ലം രൂ​പ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ്. ച​രി​ത്ര​വും ഇ​സ്​​ലാ​മി​ക​ച​രി​ത്ര​വും സ​മം​ചേ​ർ​ത്ത ഒ​രു സി​ല​ബ​സി​നാ​ണ് രൂ​പം​ന​ൽ​കി​യ​ത്. ഇ​ന്നും കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കു​ന്ന ബാ​ച്ച്​​ല​ർ-​പി.​ജി ബി​രു​ദ​ങ്ങ​ൾ 'ഇ​സ്​​ലാ​മി​ക് ഹി​സ്​​റ്റ​റി'​യി​ലാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​യൂ​രി​ൽ അ​ടു​ത്ത കാ​ല​ത്ത് ആ​രം​ഭി​ച്ച 'സാ​ഫി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി'​ൽ മാ​ത്ര​മാ​ണ് അ​ലീ​ഗ​ഢ്​ മാ​തൃ​ക​യി​ലു​ള്ള 'ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡീ​സ്' ഉ​ള്ള​ത്. ഈ ​വി​ഷ​യം 'അ​റ​ബ് ക​ൾ​ച​ർ ആ​ൻ​ഡ്​ ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡീ​സ്' എ​ന്ന പേ​രി​ലാ​ണ് യു.​ജി.​സി അം​ഗീ​കൃ​ത കോ​ഴ്​​സ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും അ​ലീ​ഗ​ഢ്, ജാ​മി​അ മി​ല്ലി​യ്യ, ഹം​ദ​ർ​ദ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു കോ​ഴ്സ് ക​ഴി​ഞ്ഞ് വ​രു​ന്ന​വ​രെ അം​ഗീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും വി​മു​ഖ​ത​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ത്ത​മാ​ന​കാ​ല സ്ഥി​തി​വി​വ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും​മു​മ്പ് ഒ​രു ഹ്ര​സ്വ ആ​ഗോ​ള മാ​പ്പി​ങ്​ അ​നി​വാ​ര്യ​മാ​ണ്.

1312ൽ ​വി​യ​ന​യി​ൽ ചേ​ർ​ന്ന ച​ർ​ച്ച് കൗ​ൺ​സി​ലി​െ​ൻ​റ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് യൂ​റോ​പ്പി​ൽ അ​റ​ബി-​ഇ​സ്​​ലാ​മി​ക​പ​ഠ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക​നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. 1539ൽ ​പാ​രി​സി​ലും തു​ട​ർ​ന്ന് 1600ക​ളി​ൽ ഓ​ക്സ്ഫ​ഡി​ലും കേം​ബ്രി​ജി​ലും ആ​രം​ഭി​ച്ചു. പൗ​ര​സ്ത്യ​വാ​ദ പ​രി​പ്രേ​ക്ഷ്യ​ത്തി​ൽ കി​ഴ​ക്കി​െ​ൻ​റ മേ​ൽ സാം​സ്കാ​രി​ക അ​പ്ര​മാ​ദി​ത്വം സ്ഥാ​പി​ക്കാ​നു​ള്ള ബൗ​ദ്ധി​ക അ​ധീ​ശ​ത്വ​നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു ഇ​തെ​ങ്കി​ലും ഫ​ല​ത്തി​ൽ ലോ​കോ​ത്ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യ ഓ​ക്സ്ഫ​ഡ്-​കേം​ബ്രി​ജി​നു പു​റ​മെ സോ​ർ​ബോ​ൺ, ലീ​ഡ​ൻ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം അ​റ​ബി-​ഇ​സ്​​ലാ​മി​ക പ​ഠ​ന​ത്തി​ന് വ​ലി​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി.

യൂ​റോ​പ്പി​ൽ മ​ധ്യ​കാ​ല​ത്തു​ത​ന്നെ ഇ​സ്​​ലാം ഉ​ന്ന​ത​വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠ​ന​ശാ​ഖ​യാ​യി വി​ക​സി​ച്ചി​രു​ന്നെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ ഒ​ന്നാം ലോ​ക​യു​ദ്ധ​ശേ​ഷം മാ​ത്ര​മാ​ണ് ഈ ​വി​ഷ​യം ക​രി​ക്കു​ല​ത്തി​െ​ൻ​റ ഭാ​ഗ​മാ​യ​ത്. ഇ​സ്​​ലാ​മി​ക ച​രി​ത്ര​ത്തി​ൽ ആ​ധി​കാ​രി​ക പാ​ഠ​പു​സ്ത​ക​മാ​യി ക​രു​തു​ന്ന 'ഹി​സ്​​റ്റ​റി ഓ​ഫ് ദി ​അ​റ​ബ്സി'​െ​ൻ​റ ക​ർ​ത്താ​വ് ​പ്ര​ഫ. ഫി​ലി​പ് കെ. ​ഹി​റ്റി 1927ൽ ​പ്രി​ൻ​സ്​​റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൗ​ര​സ്ത്യ ഭാ​ഷാ​വ​കു​പ്പ് സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​സ്​​ലാ​മി​ക ച​രി​ത്ര​പ​ഠ​ന​ങ്ങ​ളു​ടെ തു​ട​ക്കം.

ര​ണ്ടാം ലോ​ക​യു​ദ്ധ​ശേ​ഷം അ​മേ​രി​ക്ക വ​ൻ​ശ​ക്തി​യാ​യി​ത്തീ​ർ​ന്ന​തോ​ടെ, സാ​മ്രാ​ജ്യ​ത്വ അ​ജ​ണ്ട എ​മ്പാ​ടും ന​ട​പ്പാ​ക്കു​ന്ന​തി​ന് 'ഏ​രി​യ സ്​​റ്റ​ഡീ​സ്​' എ​ന്ന പേ​രി​ൽ ഒ​രു പ​ഠ​ന​ശാ​ഖ​യെ ശ​ക്തി​പ്പെ​ടു​ത്തി. അ​തി​െ​ൻ​റ ഭാ​ഗ​മാ​യി 'മി​ഡി​ൽ ഈ​സ്​​റ്റേ​ൺ സ്​​റ്റ​ഡീ​സ്' (MES) എ​ന്ന പേ​രി​ൽ പ​ശ്ചി​മേ​ഷ്യ രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ച പ​ഠ​ന​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭാ​ഗ​മാ​യും സ്വ​ത​ന്ത്ര​മാ​യും നൂ​റു​ക​ണ​ക്കി​ന്​ പ​ഠ​ന​വ​കു​പ്പു​ക​ളും തി​ങ്ക് ടാ​ങ്കു​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. ഫ​ല​ത്തി​ൽ മു​സ്​​ലിം ച​രി​ത്രം, രാ​ഷ്​​ട്രീ​യം, സം​സ്കാ​രം, രാ​ഷ്​​ട്രാ​ന്ത​രീ​യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ വ​ലി​യ പ്ര​ചാ​ര​മു​ള്ള അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ളാ​യി. കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ 125ഒാ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ തു​ട​ങ്ങി. മ​ധ്യ​പൗ​ര​സ്ത്യ പ​ഠ​ന​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ മാ​ത്രം യു.​എ​സി​ൽ മു​പ്പ​ത്തി​നാ​ലോ​ളം അ​ക്കാ​ദ​മി​ക പ്ര​ഫ​ഷ​ന​ൽ സം​ഘ​ട​ന​ക​ൾ രൂ​പം​കൊ​ണ്ടു.

സ​യ​ണി​സ്​​റ്റ്​ ലോ​ബി​യും നി​യോ​കോ​ണു​ക​ളും കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ ഏ​താ​ണ്ടെ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന അ​റ​ബി-​ഇ​സ്​​ലാ​മി​ക പ​ഠ​ന​ശാ​ഖ​യെ ത​ക​ർ​ക്കാ​നാ​യി​ല്ല. ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ എം.​ഐ.​ടി, ഹാ​ർ​വ​ഡ്, പ്രി​ൻ​സ്​​റ്റ​ൺ തു​ട​ങ്ങി യൂ​റോ​പ്പി​ലെ ഓ​ക്സ്ഫ​ഡ്, എ​ക്സി​റ്റ​ർ, സോ​യാ​സ് വ​രെ​യു​ള്ള ഏ​താ​ണ്ടെ​ല്ലാ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ല പേ​രു​ക​ളി​ലാ​യി ഈ ​വി​ജ്ഞാ​ന​ശാ​ഖ ഏ​റെ പ്ര​ചാ​രം നേ​ടി​ക്ക​ഴി​ഞ്ഞു. സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കി​ഴ​ക്ക​നേ​ഷ്യ​ൻ നാ​ടു​ക​ളി​ലും ആ​സ്ട്രേ​ലി​യ​യി​ലും വ​രെ അ​ക്കാ​ദ​മി​ക സ​മൂ​ഹ​ത്തി​െ​ൻ​റ സ​ജീ​വ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​ട്ടും സാ​ബു തോ​മ​സ് ക​മ്മി​റ്റി​ക്കു മാ​ത്രം ഈ ​മാ​റ്റ​ങ്ങ​ൾ കാ​ണാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര പ​ഠ​നം എ​ന്ന പേ​രി​ൽ ശ​ക്തി​പ്പെ​ട്ടു​വ​രു​ന്ന വി​ജ്ഞാ​ന​ശാ​ഖ​യി​ലും മു​സ്​​ലിം വി​ജ്ഞാ​ന​ത്തി​െ​ൻ​റ ദേ​ശാ​ന്ത​ര സ​ഞ്ചാ​ര​ങ്ങ​ൾ പ്ര​ധാ​ന വി​ഷ​യ​മാ​ണ്. ഇ​ങ്ങ​നെ ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പ​രി​ച്ചു​നി​ൽ​ക്കു​ന്ന വി​ഷ​യ​ത്തെ ന്യൂ ​ജ​ന​റേ​ഷ​െ​ൻ​റ പേ​രി​ൽ ത​ഴ​ഞ്ഞ​ത് അ​ജ്ഞ​ത​കൊ​ണ്ട​ു മാ​ത്ര​മാ​ണ്. സാ​മൂ​ഹി​ക​ശാ​സ്ത്ര ശാ​ഖ​യി​ലെ മ​റ്റെ​ല്ലാ വി​ഷ​യ​ങ്ങ​ളും ഈ ​റി​പ്പോ​ർ​ട്ട് എ​ണ്ണി​പ്പ​റ​ഞ്ഞ​പ്പോ​ൾ ഇ​സ്​​ലാ​മി​ക​ച​രി​ത്രം വി​ട്ടു​പോ​യ​താ​യി​രി​ക്കി​ല്ല, ത​ഴ​ഞ്ഞ​താ​കാ​നേ ത​ര​മു​ള്ളൂ. മ​ല​ബാ​റി​ൽ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​ള്ള വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ സ്​​റ്റ​ഡീ​സ് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും വ​ള​രാ​ന​നു​വ​ദി​ക്കാ​തെ കു​റ​ഞ്ഞ കാ​ല​ത്തി​നു​ള്ളി​ൽ അ​തി​നെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​നെ​ക്കൊ​ണ്ട് സം​ഹ​രി​ച്ച​ത് ആ​രു​ടെ താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി​രു​ന്നു​വെ​ന്ന് ഇ​നി​യെ​ങ്കി​ലും വെ​ളി​വാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ല​വി​ലു​ള്ള ഡി​പ്പാ​ർ​ട്​​മെ​ൻ​റു​ക​ളി​ൽ അ​ധി​ക​മാ​യി പു​തി​യ പി.​ജി കോ​ഴ്സു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ സ്​​റ്റ​ഡീ​സ്, രാ​ഷ്​​ട്ര​മീ​മാം​സ വ​കു​പ്പി​ന​ല്ല, ഇ​സ്​​ലാ​മി​ക ച​രി​ത്ര​പ​ഠ​ന വ​കു​പ്പി​നാ​ണ് ന​ൽ​കേ​ണ്ട​ത് എ​ന്ന് തീ​രു​മാ​നി​ച്ച​ത് ഈ ​മാ​റ്റം തി​രി​ച്ച​റി​ഞ്ഞ ഒ​രു അ​ക്കാ​ദ​മി​ക​നേ​തൃ​ത്വം ഭ​ര​ണ​ത​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട​ു​മാ​ത്ര​മാ​ണ്. ഈ ​ഒ​രു തി​രി​ച്ച​റി​വും യാ​ഥാ​ർ​ഥ്യ​ബോ​ധ​വും പു​തി​യ ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ന​ൽ​കു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.