ചാർട്ടേർഡ് വിമാനങ്ങളും ഇന്ത്യൻ സർക്കാറി​െൻറ ഒളിച്ചോട്ടവും

പ്രവാസി സംഘടനകളെല്ലാം, ഇപ്പോൾ പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നത് ഏറെ ശ്ലാഘനീയം തന്നെ.  ഈ കാര്യത്തിലുള്ള സംഘടനകളുടെ മാത്സര്യം അത്ഭുതം ഉളവാക്കുന്നു. പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്​ ഉദ്ദേശ്യ ശുദ്ധിയോടെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ചാർട്ടേർഡ് വിമാനങ്ങൾ ഒരളവോളം അർഹരായ പ്രവാസികൾക്ക് താത്കാലികമായി ഗുണകരമായിട്ടുണ്ടെങ്കിലും, ഇതി​​​​​​െൻറ മറവിൽ കച്ചവട-സ്വാർത്ഥ താൽപര്യത്തോടെ പലരും രംഗത്തു വന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

 

പലരും കേന്ദ്രവ്യോമയാന മന്ത്രാലയത്തിൽ നിന്ന്​ ഏതെങ്കിലും വിധത്തിലെ ഉറപ്പുകൾ ലഭിക്കും മുൻപ്​ തന്നെ രജിസ്‌ട്രേഷൻ തുടങ്ങിവെക്കുന്നതും മറ്റും ആശ്വാസ്യമാണോ? വ്യാപകമായി എല്ലാവരും ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന ആശയവുമായി വരുന്ന പക്ഷം, ഇതു ഉത്തരവാദപ്പെട്ട ഭരണാധികാരികളെ അവരുടെ കടമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ പ്രേരിപ്പിക്കും. ഇക്കാരണം പറഞ്ഞു അവർക്ക്​ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന്​ ഒളിച്ചോടാനും എളുപ്പമാകും.

പൗരന്മാരെന്ന നിലയിൽ പ്രവാസികൾക്കും സഞ്ചാര സ്വാതന്ത്ര്യം പൗരാവകാശമാണ്. ഒരു രാജ്യത്തെ പ്രവാസികളായ പൗരന്മാരെ പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലെത്തിക്കുക,  നാടാണയാൻ സഹായിക്കുക എന്നത് സർക്കാരുകളുടെ ഭരണഘടനാപരമായ ബാധ്യതയുമാണ്. അതു ചെയ്യുന്നതിനു പകരം പ്രവാസി സംഘടനകളെ ഒരു മത്സരത്തിലേക്കും, അതു വഴി ആരോപണങ്ങളിലേക്കും വലിച്ചിഴക്കുവാൻ ഇടവരുത്തുന്നത് എന്തുകൊണ്ടും അഭികാമ്യമല്ല!

റീപാട്രിയേഷന് 'മിഷനു'കൾക്കും, വിമാനങ്ങൾ ചാർട്ടർ ചെയ്യാനും   അനുമതി നൽകാമെന്നിരിക്കെ,  റഗുലർ വിമാന സർവീസുകൾ (കോവിഡ് നിഷ്കർഷങ്ങൾക്കു വിധേയമായി തന്നെ) അനുമതി നൽകാൻ കാണിക്കുന്ന
അമാന്തവും ചോദ്യം ചെയ്യപ്പെടണം.

സമ്മർദ്ധങ്ങളിലൂടെയോ നിയമ പോരാട്ടങ്ങളിലൂടെയോ മാത്രമേ സാധിക്കൂ എങ്കിൽ ആ വിധേനയും  അധികാരികളെ അവരുടെ കടമ നിർവഹിക്കുവാൻ പ്രേരിപ്പിക്കുകയാണ്,  ശക്തിയും, രാഷ്​ട്രീയ സ്വാധീനവുമുള്ള സംഘടനകൾ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും, ജനപ്രതിനിധികളിൽ നിന്നും ശബ്ദം ശക്തമായി ഉയരുകയും വേണം.

Tags:    
News Summary - Chartered flights and indian Government-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.