ആപ്പുകൾക്ക്​ തലവെച്ചുകൊടുത്ത്​ നിലവിളി​ച്ചി​െട്ടന്ത്​?

ഈ അടുത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചർച്ചയായ വാർത്തയാണ് വാട്സ്ആപ്പിലൂടെയുള്ള സന്ദേശങ്ങൾക്ക് സുരക്ഷിതത്വം ഇല്ല എന്നത്. എന്നാൽ, ഇതേ വാർത്തകൾ കുറച്ചുകാലം മുമ്പ് ചർച്ചയിൽ വന്നതായിരുന്നു. അന്നും ഇതേരീതിയിൽതന്നെ വലിയ വാർത്തപ്രാധാന്യത്തോടെത്തന്നെ സോഷ്യൽ മീഡിയ പ്രശ്നങ്ങൾ ഏറ്റെടുത്തു. അന്നത്തെ ചർച്ച പക്ഷേ, വാട്​സ്​ആപ്​, ഫേസ്​​ബുക്ക് ഉടമയായ സുക്കർബർ​ഗ് വാങ്ങിയെന്നും വാട്​സ്​ആപ്പും ഫേസ്​ബുക്കും ലിങ്ക് ചെയ്താണ് ഇനിയുള്ള പ്രവർത്തനം എന്നൊക്കെയായിരുന്നു. അങ്ങനെ വന്നാൽ വാട്​സ്​ആപ്​ സന്ദേശങ്ങൾക്ക് സുരക്ഷിതത്വം ഇല്ലാതാകും എന്ന രീതിയിൽ വലിയ വിമർശനങ്ങളും ചർച്ചകളും കുറേക്കാലം സോഷ്യൽമീഡിയ കീഴടക്കി. പലരും കൂടുതലായി മറ്റു മാർ​ഗങ്ങളിലേക്ക് തിരിഞ്ഞു.

ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്​റ്റൻറ്​ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്​സ്​ആപ്​ ഭാഗികമായി പണിമുടക്കി. വോയ്സ് മെസേജ്, ചിത്രങ്ങൾ, വിഡിയോകൾ, ജിഫ്, സ്​റ്റിക്കർ എന്നിവ അയക്കാനോ സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു വാട്​സ്​ആപ്​ ഉപയോക്താക്കൾ. എന്നാൽ, ടെക്​സ്​റ്റ്​ മെസേജ് അയക്കുന്നതിനും വിഡിയോ കാൾ ചെയ്യുന്നതിനും പ്രശ്നമൊന്നുമില്ലായിരുന്നു. വാട്‌സ്ആപ്പിൽ മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രശ്‌നങ്ങളുണ്ട് എന്ന് പലയിടങ്ങളിൽ പരാതികൾ ഉയരുന്നുണ്ട്. സർവറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും വാട്‌സ്ആപ്പിലെ പ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, യൂറോപ്യൻ രാജ്യങ്ങളിലാണ് വാട്​സ്​ആപ്​ പണിമുടക്കിയത്. വാട്​സ്​ആപ്പിലെ ചില ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച്​ ട്വിറ്ററിലൂടെ ഉപയോക്താക്കൾ രംഗത്തെത്തി. ഏതാനും മിനിറ്റുകൾക്കകം വാട്​സ്​ആപ്​ ഡൗൺ എന്നത് ആഗോളതലത്തിൽ ട്രെൻഡിങ് ടോപിക് ആയി മാറി. തുടർന്ന് വൈകീട്ടോടെ പ്രശ്‌നം പരിഹരിച്ചു. എന്നാൽ, എന്തുകൊണ്ടാണ് വാട്​സ്​ആപ്​ ഡൗൺ ആയത് എന്ന കാര്യം ഇതുവരെ വാട്​സ്​ആപ്പോ, മാതൃകമ്പനിയായ ഫേസ്‌ബുക്കോ അറിയിച്ചിട്ടില്ല. ഇതാദ്യമായല്ല വാട്​സ്​ആപ്പി​െൻറ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. കഴിഞ്ഞ വർഷം വാട്​സ്​ആപ്​, ഫേസ്ബുക്ക്, ഇൻസ്​റ്റഗ്രാം ആപ്പുകൾ ഒരുമിച്ച് ഒരേസമയം പണിമുടക്കിയിരുന്നു. പക്ഷേ, ജനുവരി 19ന് പ്രവർത്തനം തടസ്സപ്പെട്ടപോലെയായിരുന്നില്ല കഴിഞ്ഞ വർഷം ഏതാണ്ട് ഒരു ദിവസം മുഴുവൻ വാട്​സ്​ആപ്​ സേവനങ്ങൾ മുടങ്ങിയത്​. Top10 VPN പഠനം അനുസരിച്ച് കഴിഞ്ഞ വർഷം ഏറ്റവുമധികം പ്രവർത്തനതടസ്സം നേരിട്ട ആപ്ലിക്കേഷനാണ് വാട്​സ്​ആപ്​. 6.236 മണിക്കൂറാണ് 2019ൽ ആപ്പി​െൻറ പ്രവർത്തനം മുടങ്ങിയത്.

ഇന്ത്യയിൽ 40 കോടിയിലധികം ഉപയോക്താക്കളാണ് വാട്​സ്​ആപ്പിനുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇൻസ്​റ്റൻറ്​ മെസേജിങ് സംവിധാനവും വാട്​സ്​ആപ്​ തന്നെ. 500 മില്യൺ ആളുകളാണ് ലോകത്തെമ്പാടും ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ലോകത്തിലെ ആകെയുള്ള വാട്​സ്​ആപ്​ ഉപയോക്താക്കളിൽ മുന്നിൽ നിൽക്കുന്നതും ഇന്ത്യക്കാരാണ്.

ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളും സുരക്ഷിതത്വമില്ല എന്ന രീതിയിലുള്ള ചർച്ചകളും ജനങ്ങളെ കുറെയേറെ പരിഭ്രാന്തരാക്കുന്നുണ്ട്. ഒരുകാര്യം ശ്രദ്ധിച്ചാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും. ഏതു സോഷ്യൽ മീഡിയ ആപ്പും സ്വകാര്യത സൂക്ഷിക്കാൻ കഴിയുന്ന ഒന്നല്ല. ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽമീഡിയ ആപ്പുകളിലെ ഇൻബോക്സ് ചാറ്റുകൾ നമ്മൾ ഡിലീറ്റ് ചെയ്താലും സുരക്ഷിതമല്ല എന്ന ബോധ്യം ആദ്യം വേണം. കാരണം, എല്ലാം സർവറിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽതന്നെയാണ് ആപ്ലിക്കേഷനുകൾ. തുടക്കത്തിലേ വാട്​സ്​ആപ് സുരക്ഷിതമാണെന്നായിരുന്നു പലരുടെയും ധാരണ, ഫേസ്​ബുക്ക്​​ ഉടമ വാട്​സ്​ആപ് കൂടി വാങ്ങിയതും രണ്ടും കൂടി ലിങ്ക് ചെയ്തതും ജനങ്ങളിൽ കുറെയേറെ സംശയങ്ങൾ ഉണർത്തി. എന്നാൽ, ഇപ്പോൾ വാട്​സ്​ആപ് തന്നെ പുറത്തുവിട്ടു, സന്ദേശങ്ങൾ സുരക്ഷിതമായിരിക്കില്ല എന്ന്.

ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ചിട്ടാണോ നമ്മൾ പലരും അത് അക്സപ്റ്റ് ചെയ്യുന്നത്? ഏത്​ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോഴും ചോദ്യങ്ങൾ വരാറുണ്ട്​. അവർ കൃത്യമായി അവരുടെ ന്യായങ്ങൾ അതിലൂടെ പറയുന്നുണ്ട്. കെ.എസ്​.ഇ.ബി കണക്​ഷൻ എടുക്കുമ്പോൾ അവരുടെ നിർദേശങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ ഒരാളും വൈദ്യുതിക്ക് അപേക്ഷിക്കുകയോ വൈദ്യുതി ഉപയോ​ഗിക്കുകയോ ചെയ്യില്ല. കാരണം, നിയമങ്ങൾ അതുപോലെയാണ്. അത്തരത്തിലാണ് ആപ്പുകളുടെ എ​ഗ്രിമെൻറുകളും. അവരുടെ ന്യായങ്ങളും നിയമങ്ങളും നമ്മൾ സമ്മതിക്കുകയാണ്​ നമ്മൾ Agree, Accept ബട്ടൺ അമർത്തുന്നതിലൂടെ ചെയ്യുന്നത്​.

അവർ നമ്മുടെ ഡേറ്റ എടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്രത്തോളം? ‍ഡേറ്റ എടുത്താൽതന്നെ അവർ എന്ത് ചെയ്യും​? ഇതിനുത്തരം അവർക്ക് അവരുടെ തീരുമാനങ്ങൾ എങ്ങനെ വേണമെങ്കിലും മാറ്റാം എന്നാണ്​. കാരണം, നമ്മുടെ സമ്മതപത്രം അവരുടെ കൈയിലുണ്ട്. നമ്മൾ അവർക്ക് ആദ്യമേ അത് എ​ഗ്രിമെൻറാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ഇതിൽ കൂടുതലായി ഒന്നും ചെയ്യാനില്ല. വാട്​സ്​ആപ്​ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നു, അത് സ്വകാര്യതയെ ബാധിക്കുന്നു എന്നൊക്കെയുള്ള കുറച്ച് ആളുകളുടെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോൾ നമ്മുടെ ആളുകളിൽ കുറച്ചുപേരെങ്കിലും ഇക്കാര്യത്തിൽ ബോധവാന്മാരായി എന്നത് വലിയ സന്തോഷംതന്നെയാണ്. ആ ബോധം ഒരു ഭയംതന്നെയാണ് എന്നത് കൗതുകവും.

നമ്മൾ ഉപയോ​ഗിക്കുന്ന ​ഗാഡ്ജറ്റുകൾ മൊബൈലായാലും കമ്പ്യൂട്ടർ ആയാലും അതിൽനിന്ന്​ എന്തും ചോർത്താനുള്ള ഒരു അവകാശംകൂടിയാണ് നമ്മൾ അവർക്ക് എ​ഗ്രിമെൻറ്​ ചെയ്തുകൊടുക്കുന്ന ആപ്പുകൾ. പിന്നീട് രഹസ്യങ്ങൾ ചോർത്തുന്നു എന്നൊക്കെ പറഞ്ഞ് നിലവിളിച്ചാലൊന്നും നിൽക്കുന്ന പരിധിയിലല്ല കാര്യങ്ങൾ. തല അവരുടെ വാളിനു മുന്നിലെ പലകയിൽ അമർത്തി​െവച്ചുകൊടുത്തു കഴിഞ്ഞാണ് നമ്മൾ നിലവിളിക്കുന്നത്. സ്വകാര്യത നഷ്​ട​ത്തി​െൻറ പേരിൽ നിലവിളിക്കുന്ന കുറച്ചുപേരുടെ നിലവിളികളിലൂടെ ജനങ്ങൾ കുറേകൂടി ബോധവാന്മാരാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT