വിട പറഞ്ഞത് സഹോദര തുല്യന്‍

ദീര്‍ഘകാലമായി ആത്മബന്ധവും സ്നേഹബന്ധവും കാത്തുസൂക്ഷിച്ചിരുന്ന സഹോദര തുല്യനായ  നൂറുദ്ദീന്‍െറ വേര്‍പാട് ഏറെ വേദനയുളവാക്കുന്നു. കോണ്‍ഗ്രസിന്‍െറ യുവജന നിരയില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കാലഘട്ടം മുതല്‍ ദൃഢമായ സ്നേഹബന്ധമാണുണ്ടായത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പയ്യന്നൂര്‍ പ്രവര്‍ത്തന മണ്ഡലമായതുമുതല്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച അനുഭവം മറക്കാനാവാത്തതാണ്.    

പാര്‍ലമെന്‍റിലേക്ക് മത്സരിച്ചപ്പോള്‍ പയ്യന്നൂര്‍ ബ്ളോക് ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു തന്‍െറ  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പിന്നീട് നിയമസഭയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടത്തിലും സ്നേഹത്തിന്‍െറയും വാത്സല്യത്തിന്‍െറയും ഒരുപാട് ഓര്‍മകളാണ് ഉണ്ടായത്.

പിന്നീട് ഞങ്ങള്‍ രാഷ്ട്രീയപരമായി ഇരുചേരികളിലായെങ്കിലും വ്യക്തിബന്ധത്തില്‍ ഒരുവിധ അകല്‍ച്ചയുമുണ്ടായിരുന്നില്ല. 1987ല്‍ പേരാവൂരില്‍ നിന്ന് അദ്ദേഹത്തിനെതിരായി മനസ്സില്‍ പോലും വിചാരിക്കാതെ മത്സരിക്കാന്‍ നിയോഗിതനായപ്പോള്‍ എന്‍െറ അമ്മയുടെ അനുഗ്രഹത്തിനായി അദ്ദേഹം വീട്ടിലത്തെിയതും മനസ്സില്‍ മായാതെ നില്‍ക്കുന്നു. താന്‍ ഇക്കുറി കണ്ണൂരില്‍ മത്സരിക്കാനത്തെിയപ്പോഴും വിജയം കൈവരിച്ചപ്പോഴും നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍െറ വേര്‍പാടില്‍ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു.  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.