ഗൂഡല്ലൂരിൽ കാട്ടാന ഒരാളെ കൂടി കൊന്നു; ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് മൂന്നുപേർ
ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), മസിനഗുഡിയിലെ കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.
പ്രശാന്ത് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണപ്പെട്ടു.
അതിനിടെ തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പത്തോളം വരുന്ന കാട്ടാനക്കൂട്ടമാണ് ദിവസവും രാത്രി ജനവാസ മേഖലയിൽ തമ്പടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.