Posted On
date_range Updated On
date_range ലോറി കയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
ഗൂഡല്ലൂർ: കാറിനെ മറികടക്കവേ എതിരെവന്ന ലോറിക്കടിയിൽപെട്ട് തലയിലൂടെ ടയർ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. ഗൂഡല്ലൂർ-നാടുകാണി റോഡിലെ ഇരുമ്പുപാലം സ്വദേശി രാജന്റെ മകൻ സുരേഷ്കുമാറാണ് (21) മരിച്ചത്.
നന്തട്ടി ക്ഷേത്രത്തിനു സമീപം ഞായറാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഗൂഡല്ലൂരിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. നർത്തകിക്കടുത്ത് മുന്നിലുള്ള കാറിനെ മറികടക്കുമ്പോഴാണ് നാടുകാണി ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയിൽതട്ടി അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.