പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വൈത്തിരി :ചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. റിപ്പൺ പുതുക്കാട് മഹല്ലിൽ താമസിക്കുന്ന പുല്പാടൻ റസാഖിന്റെ ഭാര്യയും കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ജീവനക്കാരിയുമായ സക്കീന(45)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഏപ്രിൽ 25നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വച്ച് ചപ്പു ചവറുകൾക്ക് തീ കൊടുക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. സക്കീനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് റസാഖിന്നും പൊള്ളലേറ്റു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മക്കൾ : ആഷിക്ക്, അഷ്മിൽ, ആസ്മിത.

Tags:    
News Summary - Woman who was undergoing treatment for burn injuries dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.