Posted On
date_range Updated On
date_range വയനാട് വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വെള്ളമുണ്ട (വയനാട്): വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എടവക കാരക്കുനി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായ എം. ഇബ്രായികുട്ടി (35) ആണ് മരിച്ചത്.
വെള്ളമുണ്ടയിലെ പൊലീസ് ഫാമിലി ക്വാട്ടേഴ്സിലാണ് ഇബ്രായികുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ക്വട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു.
രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യ ക്വട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നത്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.