ഗൂഡല്ലൂർ: നീലഗിരിയിൽ സമ്മർ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള മലയോര ഉൽപന്നങ്ങളുടെയും പഴങ്ങളുടെയും പ്രദർശനം കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിലെ കാട്ടേരി പാർക്കിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം കാണാൻ ഇതിനകം തന്നെ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
ഒമ്പത് ടൺ വിവിധ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് കടൽച്ചിപ്പി, തിര, മീൻപിടിക്കുന്ന സ്ത്രീ എന്നിവയുടെ ആകർഷകമായ രൂപങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇളനീർ, തേങ്ങ, കാപ്പി, കോഡൈവെള്ള, കമുക് എന്നിവ ഉപയോഗിച്ച് നിർമിച്ച 3,000 വൈവിധ്യമാർന്ന മാതൃകകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വരെയാണ് പ്രദർശനം.
പ്രദർശനം കാണാൻ എത്തുന്നവർക്കായി കുന്നൂർ-മേട്ടുപ്പാളയം റോഡ് വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ കാട്ടേജ് പാർക്കിലേക്ക് (കാട്ടേരി പാർക്ക്) തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.