Posted On
date_range Updated On
date_range വയനാട് ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ലക്കിടി: വയനാട് ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒമ്പതാം വളവിന് സമീപം മുപ്പതടിയോളം താഴ്ചയിൽ വനപ്രദേശത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. നീല ജീന്‍സ് പാന്റും ക്രീം കളര്‍ ഷര്‍ട്ടുമാണ് വേഷം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബാഗും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസ് സൈബർ സെല്ലിന്റെ പരിശോധനയിൽ ഫോൺ കൊല്ലം ജില്ലയിലുള്ളതാണെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.