കോവിഡ്: വയനാട്ടിൽ രണ്ടു പേർ കൂടി മരിച്ചു

കൽപ്പറ്റ: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി വയനാട്ടിൽ മരിച്ചു. മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്.

മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതിനാൽ 18 ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെ മരിച്ചു.

പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 18ന് രാവിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19ന് രാവിലെ 6 30ന് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.