ബേബി
Posted On
date_range Updated On
date_range തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
കൽപ്പറ്റ: തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പള്ളിക്കുന്ന് കമ്പളക്കാട് എസ്.ഐ ആൻറണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. പറമ്പിൽ പോയപ്പോൾ തേനീച്ച ആക്രമിക്കുകയായിരുന്നു.
അവശനായ ബേബിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രേസിയാണ് ഭാര്യ. മറ്റുമക്കള്‍: ഷേര്‍ളി (ഫാര്‍മസിസ്റ്റ്, മേപ്പാടി), ഷീബ. മരുമക്കള്‍: പി.വി. എല്‍ദോ, റെജിമോള്‍, ജോളി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയ സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.