സുല്‍ത്താന്‍ ബത്തേരി: സിറോ മലങ്കര കത്തോലിക്കാ സഭയുടെ തലവനും കര്‍ദിനാളുമായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സിസ്റ്റര്‍ ജോയ്സ് (70) നിര്യാതയായി. സംസ്കാരശുശ്രൂഷ മൂലങ്കാവ് ബഥനി മഠത്തില്‍ കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
സുൽത്താൻ ബത്തേരി ബഥനി സന്യാസിനി സമൂഹാംഗമാണ്. പരേതരായ തോട്ടുങ്കല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്. 1970ല്‍ സന്യാസിനി സമൂഹത്തില്‍ അംഗമായി. വേളംകോട്, നാരങ്ങാത്തോട്, ചെറുപുഴ, മാമാങ്കര, ഉപ്പട, കോഴിക്കോട്, പുൽപള്ളി, കല്പറ്റ, ഉപ്പട്ടി, തപോവനം, മൂലങ്കാവ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മറ്റു സഹോദരങ്ങള്‍: മാത്യുക്കുട്ടി, ശോശാമ്മ, സിസിലിക്കുട്ടി, തമ്പിച്ചന്, ജോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.