Posted On
date_range Updated On
date_range കുടിവെള്ള പൈപ്പ് നന്നാക്കാൻ വനത്തിൽ കയറിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
മാനന്തവാടി: കുടിവെള്ള പൈപ്പ് നന്നാക്കാനായി വനത്തിൽ കയറിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. പഞ്ചാരക്കൊല്ലിയിലെ ഇല്ലിക്കൽ ഹൗസിൽ കുഞ്ഞിമുഹമ്മദാണ് (ബാപ്പു-62) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപത്ത് നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള വനത്തിലാണ് കുഴഞ്ഞ് വീണത്.
മാനന്തവാടി അഗ്നിരക്ഷാ സേന എത്തി രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചെങ്കിലും മരിച്ചു. വനപ്രദേശത്തോട് ചേർന്നുള്ള മിക്ക വീടുകളിലും കിലോമീറ്റർ നീളത്തിൽ പൈപ്പിട്ട് കാട്ടരുവികളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പൈപ്പിന് കേടുപാടുകൾ പറ്റിയോ എന്ന് പരിശോധിക്കാനാണ് മുഹമ്മദ് വനത്തിലെത്തിയത്. ഭാര്യ: റുഖിയ. മക്കൾ: ബേനസീർ, സബീന, നബ്നാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.