Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു
സുൽത്താൻ ബത്തേരി: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം.ആർ. സജേഷ് (46) അന്തരിച്ചു. ഇന്ത്യാവിഷൻ, കൈരളി ടി.വി, തേജസ് ദിനപത്രം, റിപ്പോർട്ടർ ചാനൽ, ഇ.ടി.വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എം. രവീന്ദ്രൻ പിള്ളയുടെയും സി.എച്ച്. വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: ഷൈമി ഇ.പി. (മീഡിയ കോർഡിനേറ്റർ, നോളജ് ഇക്കോണമി മിഷൻ), മകൾ: ഋതു ശങ്കരി.
കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം വയനാട്ടിലെ വീട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.