കിഷൻകുമാർ
Posted On
date_range Updated On
date_range വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍
തളിപ്പറമ്പ്: വയനാട്ടില്‍നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് (26) മരിച്ചത്.
തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതരാണ് മൃതദേഹം കണ്ട് തളിപ്പറമ്പ് പൊലീസില്‍ വിവരം അറിയിച്ചത്. കഴിഞ്ഞ 12 മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പടിഞ്ഞാറത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ പോക്കറ്റില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാതാവ്: സതി. സഹോദരൻ: കിരൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.