വിബിൻ കുണ്ടറബി
Posted On
date_range Updated On
date_range മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിങ് ഏരിയയിൽ കാറിൽ മരണപ്പെട്ടതായി കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്ന കാറിലാണ് ലോക്ക് ചെയ്ത നിലയിൽ മൃതദേഹം കണ്ടത്. പിതാവ്: വിജയൻ. ഭാര്യ: ടി.എം.രമിഷ. മക്കൾ: നിഷാൻ, ഇവാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.