Posted On
date_range Updated On
date_range ഗ്രാമപഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയില്‍
കല്‍പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലാം വാര്‍ഡ് ചിത്രമൂലയിലെ സി.പി.എം അംഗമായ ശശിധരനാണ് (58) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചീങ്ങാടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷനേതാവുകൂടിയായ ശശിധരന്‍ മരിക്കാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. സാമ്പത്തികബാധ്യതയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.