Posted On
date_range Updated On
date_range വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശിനി മരിച്ചു
മാനന്തവാടി: കോവിഡ് ചികിത്സയിലുള്ള സ്ത്രീ മരിച്ചു. ജില്ല ആശുപത്രിയിൽ സെപ്റ്റംബർ പത്ത് മുതൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശിനി ത്രേസ്യാമ്മ (51) ആണ് മരിച്ചത്. ചികിത്സക്കായി കാട്ടിക്കുളത്ത് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു.
കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് 12ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.