Posted On
date_range Updated On
date_range കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക് അന്തരിച്ചു
കൽപറ്റ: കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാലാ ഇടമറ്റം ചുമപ്പുങ്കല്‍ ( അഞ്ചാനിക്കല്‍ ) സിറിയക് കുര്യന്‍റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ പരേതയായ അച്ചാമ്മ സിറിയകിെൻറയും മകനാണ്. ദീർഘകാലം കല്‍പറ്റ നഗരസഭാ കൗണ്‍സിലറായിരുന്ന ജോഷി സിറിയക് കല്‍പറ്റ ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു.
ഭാര്യ: മേഴ്സി ആൻഡ്രൂസ്. മക്കൾ: അനു റോസ് ആൻഡ്രൂസ്, അഡ്വ. അബു റോഷൻ ആൻഡ്രൂസ്. മരുമക്കൾ: ബെസ്റ്റിൻ ജോസഫ് (യു.കെ), അഡ്വ. റെനി ആേൻറാ. കല്‍പ്പറ്റ എം.എല്‍.എ അഡ്വ . ടി സിദ്ദിഖ്, കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രൻ തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.