Posted On
date_range Updated On
date_range മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഗൂഡല്ലൂർ: ഓവാലി ബാർവുഡ് കെല്ലി എസ്റ്റേറ്റിൽ ദേഹത്ത് മരം വീണ് സ്ത്രീത്തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ആറുമുഖത്തിന്‍റെ ഭാര്യ സുമതിയാണ് (48) മരിച്ചത്. മരുതാമ്മാൾക്ക് (52) ഗുരുതര പരിക്കേറ്റു. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോഴാണ് സംഭവം. സുമതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുമതിയുടെ മക്കൾ: വിഘ്നേശ്വരൻ, സുകന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.