മസ്കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ യാസിർ അറഫാത്ത് (43) ആണ് മരിച്ചത്. ബർക്ക സനയ്യയിലെ കാർഗോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് തിരിച്ചെത്തിയത്. പിതാവ്: മുഹമ്മദ് ബാവ. മാതാവ്: കദീജ രാങ്ങാട്ടൂർ.
ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കൾ : ജദ് വ, ഐറ ( രണ്ടുപേരും പുറത്തൂർ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിനികൾ ), .സഹോദരങ്ങൾ: അബ്ദുൽ അഹദ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ചെന്നൈ), അബ്ദുന്നാഫി (ഫ്രീലാൻസ് സൊല്യൂഷൻസ് ആശുപത്രിപ്പടി), ഷമീമ, ജഷീമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.