ഡോ. സിജിൽ
Posted On
date_range Updated On
date_range യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
ആമ്പല്ലൂര്‍: തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമെൻറ മകന് ഡോ. സിജിലാണ് (44) മരിച്ചത്.
എറണാകുളം മാഞ്ഞാലി മെഡിക്കല്‍ കോളജിലെ അസി. പ്രഫസറായിരുന്നു. തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിന് കാറില്‍ പോയി തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാത്രി ഹരിപ്പാട് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഹരിപ്പാട് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പങ്കജ. ഭാര്യ: ഡോ. ലക്ഷ്മി. മക്കള്‍: സഞ്ജയ്, ശ്രേയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.