Posted On
date_range Updated On
date_range അബൂദബിയിൽ മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചത് തൃശൂർ സ്വദേശി
ദുബൈ: കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞ് ചൊവ്വാഴ്ച രാവിലെ അബൂദബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി. ചെറുചേനം വാക്കേപറമ്പിൽ നൗഷാദാണ് (45) മരിച്ചത്.
അബൂദബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറാണ്. ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽ പെട്ടത്. 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
നസീബയാണ് ഭാര്യ. മക്കൾ: നാഷിമ, നാഷിദ, നൗഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.