Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു
ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു. തൃക്കുന്നപുഴ പള്ളിപ്പാട്ടുമുറി പാണൻതറവടക്കതിൽ അനിൽകുമാർ (50) ആണ് മരിച്ചത്. കടലിൽ മത്സ്യബന്ധനത്തിനിടെ വല വലിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
പരിക്കേറ്റ ഇദ്ദേഹത്തെ വലിയഴീക്കൽ തീരത്ത് എത്തിച്ച ശേഷം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ : റിഷീന്ദ്ര, മക്കൾ : ആര്യ, അരുൺ, അഞ്ചു. മരുമക്കൾ: ഗിരീഷ്, ശ്രീലക്ഷ്മി, സൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.