Posted On
date_range Updated On
date_range തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
പുന്നയൂർക്കുളം: തെങ്ങിൽ നിന്നും വീണ് വയോധികനായ തൊഴിലാളി മരിച്ചു. കൊച്ചന്നൂരിലെ തെങ്ങു കയറ്റത്തൊഴിലാളിയായ കുന്നുംകാട്ടിൽ വിജയനാണ് (64) മരിച്ചത്. ബുധനാഴ്ച്ച രാവിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തെങ്ങ് കയറുന്നതിനിടെ താഴെ വീഴുകയായിരുന്നു.
കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരണം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തിലെ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ: സരസു. മക്കൾ: സജീവ്, സജിത, സംഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.