ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങിന് തൊട്ടുമുമ്പ് സഹോദരി കുഴഞ്ഞു വീണുമരിച്ചു
ആമ്പല്ലൂർ: പറപ്പൂക്കര സഹോദരന്റെ സംസ്‌കാര ചടങ്ങിനുതൊട്ടുമുമ്പ് സഹോദരി കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പാള്‍ മുരിങ്ങാത്തേരി തൃശോക്കാരന്‍ പൗലോസ്(84), സഹോദരി ആനി (അമ്മിണി-77) എന്നിവരാണ് മരിച്ചത്.
പൗലോസ് ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈകീട്ട് 4ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ, ആനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് പൗലോസിന്റെ സംസ്‌കാരം നടത്തി. ആനിയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് മുത്രത്തിക്കര സെന്റ് മേരിസ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
മുത്രത്തിക്കര തണ്ടയില്‍ മാണിപറമ്പില്‍ പരേതനായ ലോനപ്പനാണ് ആനിയുടെ ഭർത്താവ്. മക്കള്‍: ഡേവിസ്, പൗലോസ്. മരുമക്കള്‍: ഉഷ, ജിസ.
പരേതയായ ഏല്യയാണ് മരിച്ച പൗലോസിന്റെ ഭാര്യ. മക്കള്‍: മേരി, ജോണ്‍സന്‍, ആനി, റീത്ത, ജോയ്, ജോണി. മരുമക്കള്‍: ചെറുപുഷ്പം, യോഹന്നാന്‍, ജോര്‍ജ്, ജിജി, ഷെറിന്‍, പരേതനായ ജോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.