സൽമാൻ ഫാറൂക്ക്
Posted On
date_range Updated On
date_range സാരി കഴുത്തിൽ കുടുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു
തിരുവില്വാമല: സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീെൻറ മകൻ സൽമാൻ ഫാറൂക്ക് ആണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു.
ഉടനെ തിരുവില്വാമല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊണ്ടാഴി ഗവ. എ.എൽ.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
പഴയന്നൂർ പൊലീസ് ബുധനാഴ്ച മേൽനടപടികൾ സ്വീകരിക്കും. മാതാവ്: റസിയ. സഹോദരി: സാലിഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.