Posted On
date_range Updated On
date_range കനത്തമഴ; തൃശൂരിൽ ആറ് വീടുകൾക്ക് ഭാഗിക നാശം
തൃശൂർ: കനത്ത മഴയ്ക്കൊപ്പമുള്ള ശക്തിയായ കാറ്റിൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരങ്ങൾ വീണ് ആറ് വീടുകൾക്ക് ഭാഗിക നാശം നേരിട്ടു. ചാലക്കുടി താലൂക്കിൽ പരിയാരത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. നാല് കുടുംബങ്ങളിലെ അഞ്ച് പുരുഷന്മാർ, ആറ് സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരാണ് ക്യാമ്പിൽ ഉള്ളത്.
മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രൊജക്ട് കുന്നിൽ നിന്ന് ഒരു കുടുംബത്തെ വെള്ളൂർ ചെറിയ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.