Posted On
date_range Updated On
date_range തൃശൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജീജി ജോർജ് അന്തരിച്ചു
തൃശൂർ: ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ജീജി ജോർജ് (61) നിര്യാതനായി. പിതാവ്: പരേതനായ തട്ടിൽ ഉമ്പാവു ജോർജ്. മാതാവ്: ശാന്ത. ഭാര്യ: പ്രഫ. മോനി (വിമല കോളജ്, തൃശൂർ). മക്കൾ: കാതറിൻ (ഐ.ബി.എം, ബംഗളൂരു), ഗ്രേഷ്യസ് (കാനഡ), കരോളിൻ (ബി.കോം വിദ്യാർഥിനി, രാജഗിരി കോളജ്). മരുമക്കൾ: ഡെൽവിൻ ചാലിശേരി മുക്കാട്ടുകര. (ഐ.ബി.എം, ബംഗളൂരു), പ്രിയ ജോണി (കാനഡ).
തൃശൂർ ലൂർദ് കതീഡ്രൽ മുൻ ട്രസ്റ്റിയാണ്. ലൂർദ് കുറീസ് ഡയറക്ടർ, കതീഡ്രൽ ഗായക സംഘം കോർഡിനേറ്റർ, സോഷ്യൽ ആർട്സ് ക്ലബ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. തൃശൂർ പറവട്ടാനിയിലെ വ്യാപാരിയാണ്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.