വാഹനാപകടം: തൃശൂർ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

റാസൽഖൈമ: റാസൽ ഖൈമ കെ.എം.സി.സി തൃശൂർ ജില്ലാ വർക്കിങ് കമ്മറ്റി അംഗവും ഏങ്ങണ്ടിയൂർ ഗ്ലോബൽ കെ.എം.സി.സി സജീവ പ്രവർത്തകനുമായ പണിക്കവീട്ടിൽ കുറുപ്പത്ത് ചിന്നക്കൽ മൂസ (58) റാസൽ ഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു. മൂസ ഓടിച്ച പിക്കപ്​ വാഹനം യൂ ടേൺ തിരിയുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചാണ്​ അപകടം. റാസൽഖൈമ സഖർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്​ച രാവിലെയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച്​ ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കു​െമന്ന്​ ബന്ധുക്കൾ അറിയിച്ചു.

പരേതരായ അബ്​ദുൽ ഖാദറി​െൻറയും ആമിനക്കുട്ടിയുടെയും മകനാണ്​. ഭാര്യ: സുലൈഖ. മക്കൾ: സംറൂത്, സുൽത്താന. മരുമകൻ: ഫായിസ്. സഹോദരങ്ങൾ: പരേതനായ സെലി, ഫൈസൽ, സുലൈഖ അബിദീൻ, സാജിത ശംസുദ്ധീൻ, സഫിയ നിസാർ, ശെരിഫ സാദിക്ക് അലി.

ജീവകാരുണ്യ പ്രവർത്തരംഗത്ത് മുൻപന്തിയിലുണ്ടായിരുന്ന മൂസയുടെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ ഗ്ലോബൽ കെ.എം.സി.സി നേതാക്കൾ അനുശോചിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ റാസൽ ഖൈമ കെ.എം.സി.സി നേതാക്കൾ നേതൃത്വം നൽകി.

Tags:    
News Summary - native of Thrissur died in a road accident Ras al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.