അബ്ദുൽ നഹാസ്
Posted On
date_range Updated On
date_range കാണാതായ യുവാവ് കിണറ്റിൽ മരിച്ചനിലയിൽ
തൃപ്രയാർ: എടമുട്ടത്ത് ആൾതാമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
എടത്തിരുത്തി വെസ്റ്റ് 17ാം വാർഡ് തെക്കുഭാഗത്ത് താമസിക്കുന്ന കറപ്പംവീട്ടിൽ ഹുസൈെൻറ മകൻ അബ്ദുൽ നഹാസാണ് (28) മരിച്ചത്.
ഞായറാഴ്ച ഒരുമണിയോടെ പ്രദേശവാസികളാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ യുവാവിനെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു.
നാട്ടിക അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.