Posted On
date_range Updated On
date_range അമ്മയോടൊപ്പം കാണാതായ മകന്‍റെ മൃതദേഹം കനാൽതീരത്ത് കണ്ടെത്തി; അമ്മയെ കുറിച്ച് വിവരമില്ല
കൊടുങ്ങല്ലൂർ: അമ്മയോടൊപ്പം കാണാതായ മകന്‍റെ മൃതദേഹം കരക്കടിഞ്ഞു. പെരിഞ്ഞനം പൊൻമാനികുടം വേളക്കാട്ട് വേലായുധന്‍റെ മകൻ രാധാകൃഷ്ണൻ (60) ന്‍റെ മൃതദേഹമാണ് കൊടുങ്ങല്ലൂർ കാവിൽകടവ് കനോലി കനാൽ തീരത്ത് കണ്ടെത്തിയത്. 94 വയസ്സ് ഉള്ള മാതാവ് കാർത്യായനിയോടൊപ്പമാണ് രാധാകൃഷ്ണനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കയ്പമംഗലം പൊലീസിൽ ബുധനാഴ്ച പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ പൊൻമാനികുടത്തിന്‍റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കനോലി കനാലിന്‍റെ കൊടുങ്ങലൂർ തീരത്ത് മൃതശരീരം അടിഞ്ഞത്. അജ്ഞാത മൃതദേഹം എന്ന നിലയിൽ അന്വേഷണം തുടങ്ങിയ വേളയിലാണ് ബന്ധുക്കളും ഭാര്യ സുരജയും സ്ഥലത്തെത്തി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞത്. കൂടെ ഉണ്ടായിരുന്ന അമ്മയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊടുങ്ങല്ലൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.