Posted On
date_range Updated On
date_range മതിലകം സ്വദേശി ദോഹയിൽ നിര്യാതനായി
മതിലകം (തൃശൂർ): മതിലകം സ്വദേശിയായ യുവാവ് ഖത്തറിലെ ദോഹയിൽ നിര്യാതനായി. മതിലകം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്‍റെ മകൻ യൂസഫ് (36) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു മരണം. ദോഹ 'ലുലു'വിൽ സൂപ്പർവൈസറായിരുന്നു.
മാതാവ്: ഐഷാബി. ഭാര്യ: ഷഹീന. ആറുമാസം പ്രായമുള്ള ഐസ ഏകമകളാണ്. സഹോദരങ്ങൾ: ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ, റഹ്മത്ത്, ഹഫ്സത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.