മോ​ഹ​ന്‍രാ​ജ്

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു

അ​തി​ര​പ്പി​ള്ളി: വാ​ൽ​പ്പാ​റ​യി​ൽ തൊ​ഴി​ലാ​ളി​യെ ക​ര​ടി ആ​ക്ര​മി​ച്ചു​കൊ​ന്നു. കൊ​ള​ന്തൈ​വേ​ലി​െൻറ മ​ക​ന്‍ മോ​ഹ​ന്‍രാ​ജ് (36) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ വി​ല്ലോ​ണി തേ​യി​ല എ​സ്‌​റ്റേ​റ്റി​ലാ​ണ് സം​ഭ​വം.

ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മോ​ഹ​ൻ​രാ​ജി​നെ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ നി​ന്നെ​ത്തി​യ ക​ര​ടി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ വാ​ഹ​ന​മി​റ​ങ്ങി​യ​പ്പോ​ള്‍ മോ​ഹ​ന്‍രാ​ജി​നെ റോ​ഡി​ല്‍ കാ​ണാ​ത്ത​തി​നാ​ല്‍ വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ തോ​ട്ട​ത്തി​ല്‍നി​ന്ന്​ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​രെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ഇ​യാ​ളെ തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. മ​ക്ക​ള്‍: മോ​ഹി​ത്, സ​ഞ്ചി​ത്.

Tags:    
News Summary - man killed in bear attack in Valparai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.